രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച് ബി.ഡി.കെ.

ബെംഗളൂരു : കർണാടക രാജ്യോത്സവത്തോടും, കേരള പിറവി ദിനത്തോടും അനുബന്ധിച്ചു ബ്ലഡ് ഡോണേഴ്സ് കേരള, ബെംഗളൂരു ചാപ്റ്ററും, നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ, ബെംഗളൂരുവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെന്റ് യോഗ സെന്ററിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദിന ക്യാമ്പിൽ അൻപത്തി ഏഴോളം പേർ രക്തദാനം ചെയ്ത് ബ്ലഡ് ഡോണേഴ്സ് കേരള ബെംഗളൂരുവിന്റെ ജീവൻരക്ഷായജ്ഞത്തിൽ പങ്കുചേർന്നു. എടുത്തു പറയേണ്ട മറ്റൊരു ഒരു കാര്യം, 57 ദാതാക്കളിൽ 16 ദാതാക്കൾ സ്ത്രീകൾ ആയിരുന്നു എന്നതാണ്. 57ൽ 10 പേർ…

Read More

ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ ഇനി മലയാളി സാന്നിധ്യം!

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസീന്‍ഡ ആര്‍ഡെന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്. ആദ്യമായിട്ടാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതല തുടങ്ങിയ വകുപ്പുകളാണ് പ്രിയങ്ക വഹിക്കുക.തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒന്നാം ജസിന്‍ഡ മന്ത്രിസഭയില്‍ ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. 2006ലാണ് ഇവര്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചത്.…

Read More

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ ദർശനെതിരേ കേസ്

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ ദർശനെതിരേ കേസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടൻ ദർശനെതിരേ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.) കേസെടുത്തത്. ദുരന്തനിവാരണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ബി.എം.പി. കമ്മിഷണറുമായ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം ആർ.ആർ. നഗർ ബി.ജെ.പി. സ്ഥാനാർഥി മുനിരത്നയ്ക്കു വേണ്ടിയായിരുന്നു ദർശൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പ്രചാരണത്തിന്റെ വീഡിയോയും ചിത്രങ്ങളും തെളിവായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ഒരുവർഷം വരെ ജയിൽശിക്ഷ…

Read More

7 സ്വകാര്യ ആശുപത്രികൾക്ക് ബി.ബി.എം.പി.നോട്ടീസ്.

ബെംഗളൂരു: കോവിഡ് രോഗികളുടെ ചികിത്സയ്ക്കു കിടക്കകൾ നീക്കിവയ്ക്കാത്ത 7 സ്വകാര്യ ആശുപ്രതികൾക്കു ബി.ബി.എം.പി നോട്ടിസ്. പകുതി കിടക്കകൾ കോവിഡ് രോഗികൾക്കു നീക്കിവയ്ക്കണമെന്ന ചട്ടം ലംഘിച്ചതിനു 24 മണിക്കൂറിനകം മറുപടി നൽകണമെന്നും ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും ബി.ബി.എം.പി കമ്മിഷണർ മഞ്ജുനാഥ പ്രസാദ് അയച്ച് കത്തിൽ പറയുന്നു. ആർടിയം ഹോസ്പിറ്റൽ,രംഗദുരൈ മെമ്മോറിയൽ ഹോസ്പിറ്റൽ, സഞ്ജീവനി ഹോസ്പിറ്റൽ, ഡോ: ജി.വി.ജി. ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീനിവാസ് ഹോസ്പിറ്റൽ, മെഡ് സ്റ്റാർ ഹോസ്പിറ്റൽ, നന്ദന ഹെൽത്ത് കെയർ സർവ്വീസസ് ഇന്ത്യ ലിമിറ്റഡ് എന്നിവക്കാണ് നോട്ടീസ് നൽകിയത്.

Read More

ഒരു വിഭാഗം ബസ് ജീവനക്കാർ പണിമുടക്കുന്നു.

ബെംഗളൂരു : ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ച് കർണാടക ആർ.ടി.സി. ജീവനക്കാരുടെ യൂണിയൻ പണിമുടക്കുന്നു. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.സി.വർക്കേഴ്സ് ഫെഡറേഷനാണ് ഈ മാസം 5 ന് സമരം നടത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെ വേതനം വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക, അവധി ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

Read More

80 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ച് കര്‍ണാടക;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3652 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8053 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8053 (7468) ആകെ ഡിസ്ചാര്‍ജ് :765261 (757208) ഇന്നത്തെ കേസുകള്‍ : 3652 (3014) ആകെ ആക്റ്റീവ് കേസുകള്‍ : 50592 (55017) ഇന്ന് കോവിഡ് മരണം :24 (28) ആകെ കോവിഡ് മരണം :11192 (11168) ആകെ പോസിറ്റീവ് കേസുകള്‍ :827064 (823412) തീവ്ര പരിചരണ…

Read More

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സന്ദർശിക്കാനെത്തിയ സഹോദരനെ തടഞ്ഞു; നാടകീയ രംഗങ്ങൾ…

ബെംഗളൂരു :ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബിനീഷ് കോടിയേരിയെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയില്‍ തടഞ്ഞു. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ സ്വകാര്യ ആശുപത്രിയുടെ ക്വാഷ്വാലിറ്റിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന്…

Read More

വാടക നൽകാത്തതിനാൽ യുവതിയെ ഉടമയായ സ്ത്രീ കത്തികൊണ്ട് കുത്തി

ബെംഗളൂരു: നാല് മാസത്തെ വാടക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കരാറുകാരിയായ യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച വീട്ടുടമ അറസ്റ്റില്‍. 28കാരിയായ പൂര്‍ണിമ എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് മാസത്തെ വാടക തുകയായ 24000രൂപ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. വീടുടമസ്ഥ മഹാലക്ഷ്മി എന്ന സ്ത്രീയാണ് പൂര്‍ണിമയെ ഉപദ്രവിച്ചത്. പൂര്‍ണിമയും ഭര്‍ത്താവും മഹാലക്ഷമിയുടെ വീട്ടിലാണ് ഒരു വര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നത്. 65,000രൂപ മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ 6000രൂപയാണ് പ്രതിമാസ വാടകത്തുക. ലോക്ക്ഡൗണിനേത്തുടര്‍ന്ന് ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് വാടക നല്‍കുന്നത് മുടങ്ങിയത്. വെള്ളിയാഴ്ച രാത്രി പൂര്‍ണിമയോടെ…

Read More

ബെംഗളൂരു കലാപം;പ്രതിയായ കോൺഗ്രസ് നേതാവ് കോവിഡ് ചികിൽസാ കേന്ദ്രത്തിൽ നിന്ന് മുങ്ങി;ഒളിവിൽ പോയത് മുൻ ബി.ബി.എം.പി.മേയർ.

ബെംഗളൂരു : കഴിഞ്ഞ ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജെ.ഹളളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ബി.ബി.എം.പി.മുൻ മേയറും കോൺഗ്രസ് കോർപ്പറേറ്ററുമായ ആർ. സമ്പത് രാജ് ഒളിവിൽ പോയി. നഗരത്തില ഒരു സ്വകാര്യ ആശുപത്രിയിൽ കോവിഡിന് ചികിൽസയിലായിരുന്ന സമ്പത് കടന്നു കളയുകയായിരുന്നു എന്ന് അസിസ്റ്റൻറ് കമ്മീഷണർ വേണുഗോപാൽ അറിയിച്ചു. ഡിസ്ചാർജ് ചെയ്യുമ്പോൾ പോലീസിനെ അറിയിക്കാത്തതിനാൽ ആശുപത്രിക്ക് എതിരെ പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മുൻപ് സമ്പത് രാജ് അറസ്റ്റ് ഒഴിക്കാക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നു. നഗരത്തിൽ നടന്ന…

Read More

നഗരത്തിൽ നിന്ന് ഈ റയിൽവേ പാതയിലൂടെ പോയാൽ കുതിച്ചു പായുന്ന ട്രെയിനിൽ ഗ്ലാസിലെ ഒരു തുള്ളി വെള്ളം പോലും തുളുമ്പില്ല (വീഡിയോ)

ബെംഗളൂരു: നമ്മുടെ ട്രെയിൻ യാത്രയ്ക്കിടെ കുലുക്കം അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ കുലുക്കം ഓര്‍മ്മയാക്കി മാറ്റിയിരിക്കുകയാണ് ബെംഗളൂരു-മൈസൂരു റെയില്‍വേ പാത. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തന്നെയാണ് ഇക്കാര്യം തെളിവു സഹിതം വ്യക്തമാക്കുന്നത്. The results of intensive track 🛤️ maintenance carried out between Bengaluru & Mysuru in Karanataka are there for everyone to see. The journey has become so smooth that not even a…

Read More
Click Here to Follow Us