ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1240 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1403 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.21%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1403 ആകെ ഡിസ്ചാര്‍ജ് : 877199 ഇന്നത്തെ കേസുകള്‍ : 1240 ആകെ ആക്റ്റീവ് കേസുകള്‍ : 15476 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 11971 ആകെ പോസിറ്റീവ് കേസുകള്‍ : 904665 തീവ്ര പരിചരണ…
Read MoreYear: 2020
നഗരത്തെ ഭീതിയിലാക്കി ജനവാസകേന്ദ്രത്തില്‍ കറങ്ങിനടക്കുന്ന പുലി (വീഡിയോ)
ബെംഗളൂരു: ജനവാസകേന്ദ്രത്തില്‍ 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തെ ഭീതിയിലാക്കി കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഗിരിനഗര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് പുലി നില്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അര്‍ദ്ധരാത്രി 12 മണിക്ക് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് പുലി വരുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഡിസംബര്‍ 11ന് സിസിടിവിയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍. ഡിസംബര്‍ ആറിന് ആറ് ആടുകള്‍ ഉള്‍പ്പെടെ 17 വളര്‍ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. ഗിരിനഗറിന് സമീപമുള്ള വീരഭദ്ര നഗറിലാണ് പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്. പുലിയെ കുറിച്ച് ഓര്‍ത്ത് നാട്ടുകാര്‍…
Read Moreചിട്ടി ഇടപാടുകളിൽ തട്ടിപ്പ്: ദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു: ചിട്ടി ഇടപാടുകാരുടെ പണവുമായി മുങ്ങിയ ദമ്പതികൾ പോലീസ് പിടിയിലായി. ഗിരിനഗർ ദത്തത്രേയ നിവാസിയായ ജ്ഞാനേഷ് 46, ഇയാളുടെ ഭാര്യ ലീലാവതി 42 എന്നിവരാണ് ഗംഗ നഗർ പോലീസിന്റെ പിടിയിലായത്. ഡ്രൈവർ കൂടിയായ ജ്ഞാനേഷും ഭാര്യയും ചേർന്ന് വർഷങ്ങളായി ചിട്ടി നടത്തിവരികയായിരുന്നു. ഇവരുമായി ഇടപാടു നടത്തിയിരുന്ന നൂറിലധികം പേരാണ്പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ 106 പേരിൽനിന്ന് ഇവർ പണം പറ്റിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പണവുമായി മുങ്ങിയ ഇവർ നഗരത്തിനു പുറത്തുള്ള ബന്ധുവിന്റെവീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ ഫോണുകൾ…
Read Moreസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗോവധനിരോധന ബില്ല് പല സംഘർഷ സാഹചര്യങ്ങൾക്ക് വഴിവെക്കുമെന്ന് എച്ച്.ഡി.ദേവഗൗഡ
ബെംഗളൂരു: സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന കന്ന്കാലി കശാപ്പ് നിരോധന-സംരക്ഷണ ബില്ലിനെതിരെ ജെ.ഡിഎസ്. ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. ബിൽ ജന ജീവിതത്തെ താഴേക്ക് കൊണ്ട് പോകുമെന്നും സമൂഹത്തിൽ പല സംഘർഷ സാഹചര്യങ്ങൾക്ക് വഴി വെക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കന്നുകാലി കശാപ്പു നിരോധന -സംരക്ഷണ ബിൽ പോയ വാരം നിയമസഭയിൽ പാസാക്കിയിരുന്നു. നിയമ നിർമാണ കൗൺസിലിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ജെ.ഡി.എസ്. ദേശീയ നേതാവിന്റെ ഈ പ്രസ്താവന കൗൺസിലിൽ അവരുടെ സഹകരണം പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിയെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. നേരത്തെ സർക്കാർ കൊണ്ടു വന്ന ഭൂപരീഷ്കരണ…
Read Moreമൈസൂരുവിൽ നിന്ന് മന്ദകള്ളിയിലുള്ള വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി വോൾവോ ബസ് സർവീസ് ആരംഭിക്കുന്നു
മൈസൂരു: മൈസൂരു നഗരത്തിൽ നിന്ന് മന്ദകള്ളിയിലുള്ള വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി വോൾവോ ബസ് സർവീസ് ആരംഭിക്കുന്നു. ബസ് സ്റ്റാൻഡിൽ നിന്നും വിമാനത്താവളത്തിലേക്ക് ഏകദേശം 52 കി.മി. ദൂരമാണുള്ളത്. വൻതുക നല്‍കിയാണ് യാത്രക്കാർ ടാക്സി വാഹനങ്ങളിൽ വിമാനത്താവളത്തിൽ എത്തി ചേർന്നിരുന്നത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് മൈസൂരു കുടക് എം.പി ശ്രീ. പ്രതാപ് സിൻഹ മുൻകൈ എടുത്ത് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് കെ.എസ്.ആർ.ടി.സി. വോൾവോ ബസ് അനുവദിച്ചത്. യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തിച്ചേരുന്നതിനും വിമാനമിറങ്ങി നഗരത്തിലേക്ക് എത്തിച്ചേരുന്നതിനും സൗകര്യമൊരുക്കുന്നതിനായി വിമാനങ്ങളുടെ സമയക്രമം അനുസരിച്ചാണ് ബസ് സമയങ്ങളും ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിലെ സിറ്റി ബസ് സ്റ്റാൻഡിൽ…
Read More4 ദിവസത്തെ പണിമുടക്ക്;കോർപ്പറേഷനുകൾക്ക് നഷ്ടം 50 കോടി!
ബെംഗളൂരു : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ആർ.ടി.സികൾ നടത്തിയ പണിമുടക്കിൽ കോർപ്പറേഷനുകൾക്ക് ഉണ്ടായത് വൻ നഷ്ടം. 50 കോടിയുടെ വരുമാന നഷ്ടമാണ് 4 ദിവസത്തെ പണിമുടക്ക് മൂലമുണ്ടായതായി കണക്കാക്കിയത്. കർണാടക ആർ.ടി.സി.ക്ക് മാത്രം സർവ്വീസ് റദ്ദാക്കലിലൂടെ 21 കോടി രൂപ വരുമാന നഷ്ടമുണ്ടായി. 10 കോടിയാണ് ബി.എം.ടി.സിയുടെ വരുമാന നഷ്ടം. സംസ്ഥാനത്ത് ആകെ 50 ഓളം ബസുകളാണ് കല്ലേറിൽ തകർന്നത് അതിൽ 20 ബി.എം.ടി.സി ബസുകളും ഉൾപ്പെടുന്നു. കോവിഡ് കാരണം വൻ വരുമാന നഷ്ടം നേരിട്ടിരുന്ന കോർപ്പറേഷനുകൾക്ക് സമരം മറ്റൊരു തിരിച്ചടിയായി.
Read Moreട്യൂഷനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ അധ്യാപികയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചു;അഭിമാന ക്ഷതമോർത്ത് പോലീസിൽ പരാതി നൽകാതെ കുടുംബം;അവസാനം അറസ്റ്റ്.
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ആലൂരിൽ സ്വകാര്യ ട്യൂഷൻ എത്തിയ വിദ്യാർഥിനിയാണ് അധ്യാപികയുടെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയായത്. അധ്യാപികയുടെ ഭർത്താവ് രവി കിരണിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. രവി കിരണിന്റെ ഭാര്യ വിദ്യാർഥികൾക്ക് സ്വകാര്യമായി വീട്ടിൽ വച്ച് ട്യൂഷൻ നൽകി വരികയായിരുന്നു. രണ്ടുമാസം മുൻപ് എസ്എസ്എൽസിക്ക് പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി ട്യൂഷന് എത്തിയതായിരുന്നു. ഭാര്യ സ്ഥലത്തില്ലാതിരുന്ന ഒരു ദിവസം പഠനത്തിനായി പെൺകുട്ടി വീട്ടിലെത്തിയപ്പോൾ രവി കിരൺ കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തിരികെ വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും അഭിമാന ക്ഷതവും…
Read Moreനഗരത്തിലെ മയക്കുമരുന്നു ശൃംഖലയിലെ പ്രധാനിയെ അറസ്റ്റ് ചെയ്തതായി സിറ്റി ക്രൈംബ്രാഞ്ച്.
ബെംഗളൂരു : നഗരത്തിൽ കാലങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന മയക്കുമരുന്നു സംഘത്തിലെ “ചീഫ് “എന്ന് വിളിപ്പേരുള്ള ചിഡീബരെ അംബ്രോസ് എന്ന് നൈജീരിയൻ പൗരൻ ചൊവ്വാഴ്ച സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായതായി അന്വേഷണസംഘ വക്താവ് റിപ്പോർട്ട് ചെയ്യുന്നു. Main kingpin of cocaine supply in blore arrested by CCB..called “CHIEF”..name Chidiebere Ambrose..In previous drugs cases, found foreign drug peddlers were in touch & bought cocaine from this person named Chief. After detailed investigation, this Chief arrested.…
Read Moreകോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികൾക്ക് നിബന്ധനകളുമായി ഹൈക്കോടതി.
ബെംഗളൂരു : സർക്കാർ അധീനതയിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശിക്കുന്ന കൊറോണ വൈറസ് രോഗികളിൽനിന്ന് യാതൊരുവിധ ചാർജും ഈടാക്കാൻ പാടില്ലെന്നും നേരിട്ട് എത്തുന്ന രോഗികളിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ പരസ്യമായി പ്രദർശിപ്പിക്കണമെന്നും സ്വകാര്യ ആശുപത്രികളോട് ഹൈക്കോടതി. ഇത് കൃത്യമായ നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ നിബന്ധനകൾക്ക് അതീതമായി അന്യായമായ ചാർജുകൾ ഈടാക്കുന്നതായി കാണിച്ച് നൽകിയ സ്വകാര്യ ഹർജി തീർപ്പാക്കി കൊണ്ടാണ് ചീഫ് ജസ്റ്റിസ് അഭയ എസ് ഓകാ അംഗമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശങ്ങൾ നൽകിയത്. ജൂൺ ഇരുപത്തി മൂന്നാം…
Read Moreഇന്ന് 1185 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1594 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1185 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1594 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.32%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1594 ആകെ ഡിസ്ചാര്‍ജ് : 875796 ഇന്നത്തെ കേസുകള്‍ : 1185 ആകെ ആക്റ്റീവ് കേസുകള്‍ : 15646 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 11965 ആകെ പോസിറ്റീവ് കേസുകള്‍ : 903425 തീവ്ര പരിചരണ…
Read More