സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗോവധനിരോധന ബില്ല്‌ പല സംഘർഷ സാഹചര്യങ്ങൾക്ക് വഴിവെക്കുമെന്ന് എച്ച്.ഡി.ദേവഗൗഡ

ബെംഗളൂരു: സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന കന്ന്കാലി കശാപ്പ് നിരോധന-സംരക്ഷണ ബില്ലിനെതിരെ ജെ.ഡിഎസ്. ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. ബിൽ ജന ജീവിതത്തെ താഴേക്ക് കൊണ്ട് പോകുമെന്നും സമൂഹത്തിൽ പല സംഘർഷ സാഹചര്യങ്ങൾക്ക് വഴി വെക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കന്നുകാലി കശാപ്പു നിരോധന -സംരക്ഷണ ബിൽ പോയ വാരം നിയമസഭയിൽ പാസാക്കിയിരുന്നു. നിയമ നിർമാണ കൗൺസിലിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ജെ.ഡി.എസ്. ദേശീയ നേതാവിന്റെ ഈ പ്രസ്താവന കൗൺസിലിൽ അവരുടെ സഹകരണം പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിയെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

നേരത്തെ സർക്കാർ കൊണ്ടു വന്ന ഭൂപരീഷ്കരണ ഭേദഗതി ബില്ലിനെ ജെ.ഡി.എസ്. പിന്തുണച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts