12കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി, 72കാരൻ അറസ്റ്റില്‍

കോഴിക്കോട്: 12കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ 72കാരൻ അറസ്റ്റില്‍. താമരശേരിയിലാണ് സംഭവം. കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടി ഗ‌ർഭിണിയാണെന്ന വിവരം അറിഞ്ഞത്.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 72കാരനെ കസ്റ്റഡിയിലെടുത്ത് ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയനാക്കി. ഡിഎൻഎ ഫലം പോസിറ്റീവായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മേയ് 15നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

പരിശോധനയില്‍ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്‌ടർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts