നാളെ കർണാടക ബന്ദ് ;ഓട്ടോ-ടാക്സികളുടെ സർവ്വീസിനെ ബാധിച്ചേക്കും; ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി, നമ്മമെട്രോ സർവീസ് നടത്തും; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : മറാത്ത വികസന അതോറിറ്റി കർണാടകയിൽ രൂപീകരിക്കുന്നതിന് എതിരെ വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത് കർണാടക ബന്ദ് നാളെ. രാവിലെ 6 മുതൽ വൈകീട്ട് ആറു വരെയുള്ള ബന്ദിൽ ഓട്ടോ, ടാക്സി, ഊബർ, ഓല എന്നിവയുടെ സർവ്വീസ് കുറയാൻ സാദ്ധ്യത. അതേ സമയം നമ്മ മെട്രോ, ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി എന്നിവ സാധാരണ പോലെ സർവ്വീസ് നടത്തും. വാട്ടാൾ നാഗരാജിൻ്റെ നേതൃത്വത്തിലുള്ള കന്നഡ ചാലുവാലി വാട്ടാൾ പക്ഷ ആഹ്വാനംചെയ്ത ബന്ദിന് പിന്തുണയുമായി ഒട്ടേറെ കന്നഡ സംഘടനകളാണ് മുന്നോട്ടുവന്നിട്ടുണ്ട്. കർണാടക രക്ഷണ വേദികെ…

Read More

50 ലക്ഷത്തിൻ്റെ മയക്കുമരുന്ന് സ്ട്രിപ്പുകളുമായി രണ്ടുപേർ പിടിയിൽ.

ബെംഗളൂരു: പോളണ്ടിൽ നിന്നും കൊറിയർ വഴിവരുത്തിയ ആയിരത്തോളം എൽ എസ് ഡി സ്ട്രിപ്പു കളുമായി രണ്ടുപേർ ബെംഗളൂരുവിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായി. ദർശൻ 26 രാഹുൽ 24 എന്നിവരാണ് പിടിയിലായത്. ഏകദേശം നാലായിരം രൂപയ്ക്ക് ഓൺലൈനിൽ വാങ്ങുന്ന എൽഎസ് ഡി സ്ട്രിപ്പുകൾ ഒന്നിന് 6000 രൂപ വരെ വിലയ്ക്കാണ് ഇവർ ആവശ്യക്കാർക്ക് നൽകിയിരുന്നതെന്ന് സംശയിക്കുന്നതായി അറസ്റ്റുചെയ്ത സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ നിന്നും 1000 സ്ട്രിപ്പുകൾ കണ്ടെടുത്തു. ഇതേ കുറ്റകൃത്യത്തിന് 2018ൽ ഇവരെ പിടികൂടിയതാ യിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കേരളത്തിലെ ക്വാറൻറീൻ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക യു.ഡി.എഫ്.

ബെംഗളൂരു :ആസന്നമായ കേരള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് കേരളത്തിൽ  വോട്ട് ചെയ്യുന്നതിനായി ക്വാറൻറീൻ  നിയമങ്ങൾ ലഘൂകരിക്കണം  എന്ന്  കർണാടക  യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ശ്രീ എം കെ നൗഷാദിനെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി സെക്രട്ടറിമാരായ അഡ്വ പ്രമോദ്,ശ്രീ  ജയ്സൺ ലൂക്കോസ്, ശ്രീ അലക്സ് ജോസഫ്,  ശ്രീ ഷംസുദ്ദീൻ കൂടാളി,ശ്രീ നാസർ നീലസാന്ദ്ര,ശ്രീ സഞ്ജയ്‌ അലക്സ്‌, ശ്രീ മെറ്റി ഗ്രേസ്, ശ്രീ അടൂർ രാധാകൃഷ്ണൻ,ശ്രീ ജേക്കബ് ജോൺ, ശ്രീ  ബോബി എന്നിവർ സംസാരിച്ചു. രാജ്യമെങ്ങും പിൻവലിച്ച ക്വാറൻ്റീൻ നിയമങ്ങൾ…

Read More

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%;ഇന്ന് 1446 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;894 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1446 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 894 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 894 ആകെ ഡിസ്ചാര്‍ജ് : 852584 ഇന്നത്തെ കേസുകള്‍ : 1446 ആകെ ആക്റ്റീവ് കേസുകള്‍ : 24689 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 11821 ആകെ പോസിറ്റീവ് കേസുകള്‍ : 889113 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

മാതാപിതാക്കളെ കാണാന്‍ 550 കി.മി.സൈക്കിളില്‍ യാത്ര ചെയ്ത് ബെംഗളൂരു മലയാളി യുവാവ്‌.

ബെംഗളൂരു: നഗരത്തിലെ മലയാളിയായ രാഹുല്‍ നായറിന് അത്യാവശ്യമായി കൊച്ചിയിലുള്ള മാതാപിതാക്കളുടെ അടുത്തു പോകണം,പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഈ മഹാമാരിക്കാലത്ത് സുരക്ഷിതമല്ല,സ്വയം ഡ്രൈവ് ചെയ്തു പോകാം എന്നാണെങ്കില്‍ ഡ്രൈവിംഗ് ലൈസെന്സിന്റെ കാലാവധിയും കഴിഞ്ഞിരിക്കുന്നു. ഒന്നും ആലോചിച്ചില്ല സ്വന്തം നാട്ടിലേക്കു സൈക്കിള്‍ എടുത്തു ഇറങ്ങുകയായിരുന്നു,നവംബര്‍ 18 മുതല്‍ 21 വരെ ബെംഗളൂരു-മൈസുരു-കോഴിക്കോട്-ഗുരുവായൂര്‍-കൊച്ചി പാതയിലൂടെയാണ് യാത്രചെയ്തത്. “രണ്ടാമത്തെ ദിവസത്തെ സൂര്യന്‍റെ ചൂടും,മൂന്നാമത്തെ ദിവസം സൈക്കിള്‍ രണ്ടു പ്രാവശ്യം പഞ്ചര്‍ ആയതും,ആണ് കുഴപ്പിച്ചത് ,താമരശ്ശേരി ചുരം അടക്കം യാത്രകള്‍ എളുപ്പമായിരുന്നു,22 കിലോ മീറ്റെര്‍ നാഗര്‍ ഹോളെ വനത്തിലൂടെ ഒരു…

Read More

നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കാനുള്ള സമയപരിധി: അന്ത്യശാസനലംഘനം ഒരു തുടർക്കഥയാകുന്നു.

ബെംഗളൂരു: നവംബർ ഒന്നിന് ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് ഉദ്യോഗസ്ഥർക്ക് നൽകിയ 30 ദിവസത്തെ സമയപരിധി അനുസരിച്ച് നവംബർ 30ന് കാലാവധി അവസാനിച്ചപ്പോഴും നഗരത്തിലെ റോഡുകളിലെ കുഴികൾ അതേപടി തുടരുകയാണ്. നഗരത്തിലെ പലയിടങ്ങളിലും നാമമാത്രമായ കുഴിയടയ്ക്കൽ നടത്തിയെങ്കിലും ഭൂരിഭാഗം റോഡുകളിലും ഇപ്പോഴും കുഴികൾ അവശേഷിക്കുകയാണ്. പലയിടങ്ങളിലും കുഴികൾ അടയ്ക്കാനുള്ള ശ്രമത്തിനിടെ കുന്നുകൂടിയ ടാറിന്റെ അവശിഷ്ടങ്ങൾ ഇരുചക്ര വാഹന യാത്രക്കാർക്ക് കൂടുതൽ ദുരിതം നൽകുകയാണ് ചെയ്തിരിക്കുന്നത്. ബിബിഎംപി കമ്മീഷണറുടെ ഒക്ടോബറിൽ പുറത്തുവന്ന ആദ്യ പ്രസ്താവന പ്രകാരം നവംബർ 15 നുള്ളിൽ നഗരത്തിലെ എല്ലാ റോഡുകളും കുഴി…

Read More

ബെംഗളൂരു കലാപം;മുൻ കോർപ്പറേറ്റർ റഖീബ് സക്കീർ അറസ്റ്റിൽ.

ബെംഗളൂരു: ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ബെംഗളൂരുവിലെ കെജി ഹള്ളി ഡിജെ ഹള്ളി എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് പുലികേശിനഗർ മുൻ കോർപ്പറേറ്റർ അബ്ദുൽ റഖീബ് സക്കീർ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ കോർപ്പറേറ്റർ ആണ് സക്കീർ. നവംബർ 17ന് അറസ്റ്റിലായ മുൻ മേയർ സമ്പത്ത് കുമാറിനൊപ്പം ഒന്നര മാസത്തോളമായി ഒളിവിലായിരുന്നുവെങ്കിലും കേസിനാസ്പദമായ എഫ്ഐആർ റദ്ദ് ചെയ്യാനും ജാമ്യം നേടാനുള്ള ശ്രമം പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. നാഗർഹോളെ അടുത്തുള്ള ഒരു ഫാം ഹൗസിലാണ് സക്കീറും സമ്പത്തും ഒളിവിൽ…

Read More

കോവിഡ് മാർഗ്ഗനിർദ്ദേശലംഘനങ്ങൾ നടത്തിയവരിൽ നിന്നും ഒരു ദിവസം മാത്രം ഈടാക്കിയത് വൻ തുക.

ബെംഗളൂരു: പകർച്ചവ്യാധി വ്യാപനം ഇനിയും പൂർണ നിയന്ത്രണത്തിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലും നഗരവാസികൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാലും മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനായി ബ്രഹത് ബെംഗളൂരു മഹാ നഗരപാലിക പ്രത്യേക കർമ്മസേന രൂപീകരിച്ചിരുന്നു. കഴിഞ്ഞദിവസം നിർദേശങ്ങൾ ലംഘിച്ച നഗരവാസികളിൽ നിന്നും നാലു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയത്. 1705 പേർ മാസ്ക് ഉപയോഗിക്കാത്തതിന് പിഴ നൽകേണ്ടി വന്നപ്പോൾ പതിനായിരത്തോളം പേരിൽ നിന്നും ദൂരപരിധി ലംഘിച്ചതിന് പിഴയീടാക്കി. പകർച്ചവ്യാധിയുടെ രണ്ടാം തരംഗസാധ്യതയേറുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ കൂടുതൽ കൃത്യതയോടെ പ്രേരിപ്പിക്കുന്നതിനാണ് ദൗത്യസേന നടപടികൾ കൂടുതൽ…

Read More

കൈക്കൂലി കേസിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും വിരമിച്ച ഇൻസ്പെക്ടറും പിടിയിൽ.

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും 1,80,000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും കൂട്ടാളിയായ റിട്ടയേഡ് ലേബർ ഇൻസ്പെക്ടറും അഴിമതിവിരുദ്ധ സേനയുടെ പിടിയിലായി. കോളാർ ജില്ലയിലെ മാളൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം 2017 നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിലേക്കായി അസിസ്റ്റന്റ് ലേബർ കമ്മീഷണർ സന്തോഷ് ഇപ്പരാഗി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ചർച്ചയ്ക്കൊടുവിൽ സമ്മതിച്ച 1,80,000 രൂപ കൈമാറുന്നതിനടയിലാണ് സന്തോഷ് ഇപ്പരാഗിയും കൂട്ടാളിയായ മുൻ ലേബർ ഇൻസ്പെക്ടർ ശിവകുമാറും അറസ്റ്റിലായത്.

Read More

അഞ്ചുമണിക്കൂറിനുള്ളിൽ രോഗിയെ നഗരത്തിലെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദ്ദേശം; കെ.എം.സി.സി. ആംബുലൻസ് കുതിച്ച് പാഞ്ഞ് 408 കിലോമീറ്റർ താണ്ടിയെത്തിയത് നാലേകാൽ മണിക്കൂർകൊണ്ട്!!

ബെംഗളൂരു: അഞ്ചുമണിക്കൂറിനുള്ളിൽ രോഗിയെ നഗരത്തിലെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കെ.എം.സി.സി. ആംബുലൻസ് കുതിച്ച് പാഞ്ഞ് 408 കിലോമീറ്റർ താണ്ടിയെത്തിയത് നാലേകാൽ മണിക്കൂർകൊണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗിയെ ദക്ഷിണ കന്നഡ പുത്തൂരിൽനിന്ന്‌ നാലേകാൽ മണിക്കൂറുർ കൊണ്ടാണ് ബെംഗളൂരുവിലെത്തിച്ചത്. സക്‌ലേഷ്പുര സ്വദേശിയായ സഹന(22)യെയാണ് പുത്തൂർ മഹാവീർ ആശുപത്രിയിൽനിന്ന് റോഡുമാർഗം ബെംഗളൂരു വൈറ്റ് ഫീൽഡിലെ വൈദേഹി മെഡിക്കൽ കോളേജിലെത്തിച്ചത്. നാലേകാൽ മണിക്കൂറിനിടെ 408 കിലോമീറ്ററാണ് ആംബുലൻസ് പിന്നിട്ടത്. ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് സഹനയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ചുമണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെത്തിക്കാനായിരുന്നു ആശുപത്രിയിൽനിന്നു ലഭിച്ച നിർദേശം. രാവിലെ 11.15-ന്…

Read More
Click Here to Follow Us