ബെംഗളൂരു: നഗരത്തിൽ മലയാളിയുടെ സ്റ്റാർട്ട് ആപ്പ് സംരംഭത്തിന് വിദേശ കമ്പനിയുടെ 100 കോടി നിക്ഷേപം!! ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കുദ്രോളി വേൽഡിന്റെ സ്റ്റാർട്ട് ആപ്പ് സംരംഭമായ ബേബി സൂത്രയിലേക്കാണ് തുർക്കിഷ് കമ്പനിയായ മെറ്റലെക്സിന്റെ 100 കോടി രൂപ നിക്ഷേപം ലഭിച്ചത്. കാസർകോട് ചെർക്കള സ്വദേശിയായ ഹഫീസ് കുദ്രോളി ആൻഡ് ഗ്രൂപ്പിന്റെ കീഴിൽ ഇക്കഴിഞ്ഞ വനിതാദിനത്തിനാണ് ബേബി സൂത്രയുടെ ആദ്യ ഷോറും ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി ,ഇൻഫന്റ് മസ്സാജ്, കിഡ്സ് സലൂൺ ആൻഡ് സ്പാ, പ്രസവാനന്തരം അമ്മമാർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഓൺലൈൻ…
Read MoreDay: 20 December 2020
വിമാനത്താവളത്തിലേക്ക് ഹെലി ടാക്സി സർവീസുമായി ‘ബ്ലേഡ് ബെംഗളൂരു’
ബെംഗളൂരു: വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ ഇനി ആകാശമാർഗവും. സ്വകാര്യ ഹെലി ടാക്സി കമ്പനിയായ ബ്ലേഡ് ബെംഗളൂരു ആണ് വിമാന യാത്രക്കാർക്ക് ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്ന ഈ പുതിയ സംരംഭവുമായി വന്നിരിക്കുന്നത്. വിമാനത്താവളത്തേയും എച്ച്.എ.എൽ.വിമാനത്താവളത്തേയും ഇലക്ട്രോണിക് സിറ്റിയേയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹെലി സർവീസ് തുടങ്ങുന്നത്. എച്ച്.എ.എൽ. വിമാനത്താവളത്തിലും ഇലക്ട്രോണിക് സിറ്റിയിലും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു. ഫെബ്രുവരിയിൽ സർവീസ് തുടങ്ങും എന്ന് അറിയുന്നു. നിലവിൽ ഒന്നര മണിക്കൂറോളം യാത്ര ചെയ്താണ് നഗരത്തിൽ നിന്നും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്നുമുള്ള പ്രത്യേകിച്ച് ഐ.ടി.മേഖലയിലുള്ള…
Read Moreഇന്ന് കര്‍ണാടകയില്‍ 5 മരണം;1194 പുതിയ രോഗികള്‍;1062 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 2 മരണം;659 പുതിയ രോഗികള്‍;490 പേര്‍ക്ക് ഡിസ്ചാര്‍ജ്.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1194 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1062 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.08%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1062 ആകെ ഡിസ്ചാര്‍ജ് : 882944 ഇന്നത്തെ കേസുകള്‍ : 1194 ആകെ ആക്റ്റീവ് കേസുകള്‍ : 14497 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 12009 ആകെ പോസിറ്റീവ് കേസുകള്‍ : 909469 തീവ്ര പരിചരണ…
Read More10 കോടി ബിറ്റ് കോയിന്‍ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെ രക്ഷപ്പെടുത്തി.
ബെംഗളൂരു: ബെല്തങ്ങാടിയില്‍ നിന്ന് ബിറ്റ് കോയിന്‍ ആവശ്യപ്പെട്ട് തട്ടിയെടുത്ത കുട്ടിയെ പോലീസ് മോചിപ്പിച്ചു.കൊലാറില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മാണ വസ്തുക്കളുടെ വിതരണക്കാരനായ ബിജോയിയുടെ മകന്‍ അനുഭവിനെ (8) യാണ് അപ്പൂപ്പന്റെ കൂടെ കളിക്കുന്നതിനിടയില്‍ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മോചന ദ്രവ്യമായി 10 കോടിയുടെ ബിറ്റ് കോയിന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മംഗലുരു പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. കോളാര്‍ കൂര്‍മ ഹോസഹള്ളിയിലെ വീട്ടില്‍ തടവിലാക്കിയ കുട്ടിയെ പോലീസ് മോചിപ്പിച്ചു,മഹേഷ്,മഞ്ജുനാഥ്,ഗംഗാധര്‍,കൊമല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.…
Read Moreക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നു;പിന്നീടിങ്ങോട്ട് അനർത്ഥങ്ങളുടെ പെരുമഴ;പ്രായശ്ചിത്തം ചെയ്ത് കെ.പി.സി.സി.അധ്യക്ഷൻ.
ബെംഗളൂരു : 2018ൽ ആണ് സംഭവം ബെളളാരിയിലെ ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന സി.കെ.ശിവകുമാർ എത്തി. ഹെലികോപ്റ്ററിൽ പറന്നെത്തുകയായിരുന്നു.പതിനായിരക്കണക്കിന് ജനങ്ങൾ കാൽനടയായി എത്തുന്ന ക്ഷേത്രത്തിന് മുകളിലൂടെയാണ് ശിവകുമാർ പറന്നത്. ഇ.ഡി, സി.ബി.ഐ അന്വേഷണങ്ങളും തുടർച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങളുമായപ്പോൾ അനർത്ഥങ്ങൾ തുടരുന്നതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്നതായി ശിവകുമാർ. അതിൽ ഒരാൾ സംഭാവന നൽകിയ വെളളിയിൽ തീർത്ത ഹെലികോപ്റ്റർ ആണ് ക്ഷേത്രത്തിൽ നടക്കുവക്കുകയായിരുന്നു.
Read Moreവിമാനത്താവളത്തിലേക്ക് പുതിയ ഹെലി ടാക്സി സർവ്വീസ്…
ബെംഗളൂരു: വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ ഇനി ആകാശമാർഗവും. സ്വകാര്യ ഹെലി ടാക്സി കമ്പനിയായ ബ്ലേഡ് ബെംഗളൂരു ആണ് വിമാന യാത്രക്കാർക്ക് ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്ന ഈ പുതിയ സംരംഭവുമായി വന്നിരിക്കുന്നത്. വിമാനത്താവളത്തേയും എച്ച്.എ.എൽ.വിമാനത്താവളത്തേയും ഇലക്ട്രോണിക് സിറ്റിയേയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹെലി സർവീസ് തുടങ്ങുന്നത്. എച്ച്.എ.എൽ. വിമാനത്താവളത്തിലും ഇലക്ട്രോണിക് സിറ്റിയിലും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു. ഫെബ്രുവരിയിൽ സർവീസ് തുടങ്ങും എന്ന് അറിയുന്നു. നിലവിൽ ഒന്നര മണിക്കൂറോളം യാത്ര ചെയ്താണ് നഗരത്തിൽ നിന്നും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്നുമുള്ള പ്രത്യേകിച്ച് ഐ.ടി.മേഖലയിലുള്ള…
Read Moreഐഫോൺ നിർമാണ ഫാക്ടറി തകർത്ത സംഭവം;മാപ്പ് ചോദിച്ച് കമ്പനി; മുതിർന്ന ഉദ്യോഗസ്ഥനെ പുറത്താക്കി.
ബെംഗളൂരു: ഐ ഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റിനെ പുറത്താക്കി. കഴിഞ്ഞ ആഴ്ച ഫാക്ടറിയില്‍ ശമ്പളത്തെച്ചൊല്ലി തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. ചില തൊഴിലാളികള്‍ കൃത്യമായി ശമ്പളം നല്‍കിയില്ലെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ‘സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചില തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം സമയത്ത് ലഭിച്ചില്ലെന്ന് സംഭവത്തിന് ശേഷം മനസ്സിലായി. തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു. എല്ലാ തൊഴിലാളികളോടും മാപ്പ് ചോദിക്കുന്നു’-കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ശമ്പള പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി. അച്ചടക്ക നടപടിയുടെ കമ്പനിയുടെ ഇന്ത്യയിലെ…
Read More