വിമാനത്താവളത്തിലേക്ക് പുതിയ ഹെലി ടാക്സി സർവ്വീസ്…

ബെംഗളൂരു: വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ ഇനി ആകാശമാർഗവും.

സ്വകാര്യ ഹെലി ടാക്സി കമ്പനിയായ ബ്ലേഡ് ബെംഗളൂരു ആണ് വിമാന യാത്രക്കാർക്ക് ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്ന ഈ പുതിയ സംരംഭവുമായി വന്നിരിക്കുന്നത്.

വിമാനത്താവളത്തേയും എച്ച്.എ.എൽ.വിമാനത്താവളത്തേയും ഇലക്ട്രോണിക് സിറ്റിയേയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹെലി സർവീസ് തുടങ്ങുന്നത്.

എച്ച്.എ.എൽ. വിമാനത്താവളത്തിലും ഇലക്ട്രോണിക് സിറ്റിയിലും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു. ഫെബ്രുവരിയിൽ സർവീസ് തുടങ്ങും എന്ന് അറിയുന്നു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

നിലവിൽ ഒന്നര മണിക്കൂറോളം യാത്ര ചെയ്താണ് നഗരത്തിൽ നിന്നും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നത്.

ഇലക്ട്രോണിക് സിറ്റിയിൽ നിന്നുമുള്ള പ്രത്യേകിച്ച് ഐ.ടി.മേഖലയിലുള്ള ജീവനക്കാർക്ക് ഇത് ഏറെ പ്രയോജനകരമായിരിക്കും.

നേരത്തെ തുമ്പി എയർലൈൻസും സമാനമായ ഹെലി ടാക്സി സർവീസ് തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts