ബെംഗളുരു:നഗരത്തില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്ന് മുതൽ കൂടുതൽ പ്രതിദിന സ്പെഷൽ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി. ചെന്നൈ സെട്രല്‍ -കെ.എസ്.ആര്. ബെംഗളൂരു സൂപ്പർഫാസ്റ്റ് സ്പെഷൽ (02607/ 02608) 23 മുതൽ നവംബർ 30 വരെ യും ചെന്നൈ സെൻട്രആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് (02657/ 02658) 24 മുതൽ ഡിസംബർ ഒന്നു വരെയും സർവീസ് നടത്തും. മൈസൂരു-മൈലാടുതുറെ സ്പെഷൽ എക്സ്പ്രസ് (06231/ 06232) 26 മുതൽ ഡിസംബർ ഒന്നു വരെയും മൈസൂരു -തൂത്തുക്കുടി പ്രതിദിന സ്പെഷൽ (06235/ 06236) 24 മുതൽ ഡിസംബർ ഒന്നു വരെയും സർവീസ്…
Read MoreDay: 21 October 2020
സിനിമ നടനെ ഒരു സംഘം ഫ്ളാറ്റിൽ അതിക്രമിച്ചെത്തി വെട്ടിക്കൊന്നു
ബെംഗളൂരു: തുളു സിനിമ നടനും ക്രിമിനൽ കേസുകളിലെ പ്രതിയുമായ സുരേന്ദ്ര ബണ്ട്വാളിനെ വെട്ടിക്കൊന്നു. ബുധനാഴ്ച ബണ്ട്വാൾ ബി.സി. റോഡിലെ അപ്പാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പോലീസ് എത്തിയപ്പോള്‍ സോഫയില്‍ വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നിലേറെ തവണ വെട്ടേറ്റിട്ടുണ്ട്. ബി.സി. റോഡിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സുരേന്ദ്രയെ ഒരു സംഘം ഫ്ളാറ്റിൽ അതിക്രമിച്ചെത്തി വെട്ടിവീഴ്ത്തിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള സുരേന്ദ്ര ബണ്ട്വാൾ നേരത്തെ വിവിധ കേസുകളിലും ഉൾപ്പെട്ടിരുന്നു. ബണ്ട്വാള്‍ ടൗണ്‍…
Read Moreകൂടുതൽ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് ഉയർത്തി റെയിൽവേ.
ബെംഗളൂരു : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാറ്റ് ഫോം ടിക്കറ്റുകളുടെ നിരക്ക് ഉയർത്തിയ നടപടി കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാൻ റെയിൽവേ. ദക്ഷിണ പശ്ചിമറെയിൽവേ ബെംഗളൂരു ഡിവിഷന്റെ കീഴിലെ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയർത്തി. കെആർപുരം കെങ്കേരി യെലഹങ്ക ബാനസവാടി കർമലാരാം വൈറ്റ്ഫീൽഡ് ബംഗാർപേട്ട് ധർമപുരി ഹൊസൂർ മണ്ഡ്യ സ്റ്റേഷനുകളിലെ ടിക്കറ്റ് നിരക്കാണ് നവംബർ 10 വരെ ഉയർത്തിയത്. കെ.എസ്.ആർ. സിറ്റി റെയിൽവേ സ്റ്റേഷൻ, യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളിലെ…
Read Moreഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം വർധിച്ചു, 9289 പേര് ആശുപത്രി വിട്ടു, 5872 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം വർധിച്ചു, 9289 പേര് ആശുപത്രി വിട്ടു, 5872 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 9289(8500) ആകെ ഡിസ്ചാര്‍ജ് : 671618(662329) ഇന്നത്തെ കേസുകള്‍ : 5872(6297) ആകെ ആക്റ്റീവ് കേസുകള്‍ : 100440(103945) ഇന്ന് കോവിഡ് മരണം : 88(66) ആകെ കോവിഡ് മരണം : 10696(10608) ആകെ പോസിറ്റീവ് കേസുകള്‍ : 782773(776901) തീവ്ര…
Read Moreതമിഴ് റോക്കേഴ്സിനെ എന്നെന്നേക്കുമായി പൂട്ടിച്ച് ആമസോണ്‍
ചെന്നൈ: തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി ലഭ്യമാക്കുന്ന വെബ്സൈറ്റായ തമിഴ് റോക്കേഴ്സിനെ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സീസ് നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈമിന്റെ പരാതിയെ തുടര്‍ന്നാണ് ഈ വെബ്സൈറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ നേരത്തേയും കര്‍ശന നടപടിയെടുത്തിട്ടുണ്ടെങ്കിലും വെബ്സൈറ്റ് ഇതുവരെയും പ്രവര്‍ത്തിക്കുകയായിരുന്നു. തമിഴ് റോക്കേഴ്സ് ടീം അതിന്റെ ഡൊമെയ്ന്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവരെ ട്രാക്കുചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. നേരത്തെ, ഗുഞ്ചന് സക്സേന, ഡാര്‍ക്ക്, റാസ്ഭാരി, ബുള്‍ബുള്‍, പാതാള്‍ ലോക്, ആര്യ, പെന്ഗ്വിന്, ഗുലാബോ…
Read Moreലോകത്തെ ഏറ്റവും വലിയ യേശുകൃസ്തുവിൻ്റെ പ്രതിമ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടഞ്ഞ് ഹൈക്കോടതി.
ബെംഗളൂരു : ലോകത്തിലെ എറ്റവും വലിയ യേശുക്രിസ്തുവിന്റെ പ്രതിമാ നിർമ്മാണ ശ്രമങ്ങൾ തടഞ്ഞ് കർണ്ണാടക ഹൈക്കോടതി. രാമനഗര ജില്ലയിലെ കനക്പുര പ്രദേശത്ത് നിർമ്മിക്കുന്ന പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഹൈക്കോടതി തടഞ്ഞത്. ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ നിർമ്മാണമാണ് പ്രദേശത്ത് നടന്നു കൊണ്ടിരുന്നത്. അനധികൃതമായി സ്വന്തമാക്കിയ ഭൂമിയിലാണ് യേശുവിന്റെ പ്രതിമ നിർമ്മിക്കുന്നത് ആരോപിച്ച് പ്രദേശവാസിയായ ആന്റണി സാമിയും കൂട്ടരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കർണ്ണാടകയിലെ മുൻ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയാണ് അനധികൃതമായി പ്രതിമ നിർമ്മിക്കാൻ സ്ഥലം അനുവദിച്ചത് എന്ന് ഹർജിയിൽ പറയുന്നു. കോൺഗ്രസ് അധ്യക്ഷനായ…
Read Moreനമ്മ മെട്രോയുടെ സമയത്തില്‍ മാറ്റം !
ബെംഗളൂരു: നമ്മ മെട്രോ സർവ്വീസിൽ സമയമാറ്റം വരുന്നു, ഒരു ട്രെയിൻ പോയതിന് ശേഷമുള്ള ഇടവേള സമയത്തിൽ ആണ് മാറ്റം വരുത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ അഞ്ചുമിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 12 മിനിറ്റ് ഇടവിട്ടുമായിരിക്കും മെട്രോ സർവീസ് നടത്തുക. ഈ മാസം 22 മുതൽ പുതിയ സമയമാറ്റം നിലവിൽ വരും. ഇതുവരെ തിരക്കില്ലാത്ത സമയങ്ങളിൽ 10 മിനിറ്റ് ഇടവിട്ടായിരുന്നു സർവീസ് നടത്തിയിരുന്നത്. ലോക്ഡൗണിനു ശേഷം സെപ്റ്റംബർ ഏഴിനാണ് നമ്മ മെട്രോ സർവീസ് പുനരാരംഭിച്ചത്. മുൻപത്തെ അത്രയും യാത്രക്കാർ ഇല്ലെങ്കിലും ഇപ്പോൾ ഒരു യാത്രക്കാരുടെ എണ്ണം വർധിച്ച് ഇപ്പോൾ…
Read Moreകന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താരവും പ്രമുഖ എല്‍ജിബിടി ആക്ടിവിസ്റ്റുമായ ആദം പാഷ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് ആദം പാഷയെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. ഈ കേസില്‍ രണ്ടാം പ്രതിയാണ് ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ മുഹമ്മദ് അനൂപ്. അറിയപ്പെടുന്ന ഡാന്‍സര്‍ കൂടിയായ ആദം പാഷ മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയും നടിയുമായ അനിഖയില്‍ നിന്നു ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ആദം പാഷയെ…
Read Moreകർണാടക ആർ.ടി.സി. ബസ്സുകളിൽ ഇനി അധിക നിരക്ക് ഉണ്ടാവില്ല
ബെംഗളൂരു: കർണാടക ആർ.ടി.സി. അന്തർസംസ്ഥാന ബസ്സുകളിൽ ഇനി വാരാന്ത്യങ്ങളിൽ അധിക നിരക്ക് ഉണ്ടാവില്ല. കേരളത്തിലേക്കുൾപ്പെടെയുള്ള അന്തസ്സംസ്ഥാന ബസുകളിൽ മുമ്പുണ്ടായിരുന്നതു പോലെ വാരാന്ത്യങ്ങളിൽ പത്തു ശതമാനം അധിക നിരക്ക് ഈടാക്കേണ്ടെന്ന് കർണാടക ആർ.ടി.സി. തീരുമാനിച്ചു. ഒട്ടേറെ മലയാളികളാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് കർണാടക ആർ.ടി.സി. ബസുകളെ ആശ്രയിക്കുന്നത്. കോവിഡ് കാലമായതിനാൽ യാത്രക്കാർ കുറയാതിരിക്കാനാണ് വാരാന്ത്യങ്ങളിൽ അധിക നിരക്ക് ഈടാക്കാത്തതെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. കോവിഡിനുമുമ്പ് യാത്രക്കാരുടെ തിരക്ക് കാരണം വാരാന്ത്യങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തുകയും പത്ത് ശതമാനം അധികനിരക്ക് ഈടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ അധികൃതർ ഈടാക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്.
Read Moreകോളേജുകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്…
ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ. നവംബർ 2 മുതൽ ഘട്ടം ഘട്ടമായി ആയിരിക്കും കോളേജുക തുറക്കുക. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും വൈകാതെ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ അറിയിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷക്ക് പ്രാധാന്യം നൽകിയുള്ള നടപടികളായിരിക്കും വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സംശയനിവാരണത്തിന് ഉൾപ്പെടെ കോളേജുകളിൽ എത്തുന്ന രീതിയായിരിക്കും ആദ്യം നടപ്പാക്കുക, നേരിട്ടുള്ള ക്ലാസുകൾക്ക് നിർബന്ധിക്കില്ല. കോളേജുകളിൽ നേരിട്ടെത്താൻ താത്പര്യം അറിയിച്ചുള്ള സമ്മതപത്രം വിദ്യാർഥികൾ നൽകേണ്ടതായും വരും. കേന്ദ്രസർക്കാരും യു.ജി.സി.യും…
Read More