തമിഴ് റോക്കേഴ്‌സിനെ എന്നെന്നേക്കുമായി പൂട്ടിച്ച് ആമസോണ്‍

ചെന്നൈ: തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി ലഭ്യമാക്കുന്ന വെബ്സൈറ്റായ തമിഴ് റോക്കേഴ്സിനെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സീസ് നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

ആമസോണ്‍ പ്രൈമിന്റെ പരാതിയെ തുടര്‍ന്നാണ് ഈ വെബ്‌സൈറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ നേരത്തേയും കര്‍ശന നടപടിയെടുത്തിട്ടുണ്ടെങ്കിലും വെബ്സൈറ്റ് ഇതുവരെയും പ്രവര്‍ത്തിക്കുകയായിരുന്നു.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

തമിഴ് റോക്കേഴ്‌സ് ടീം അതിന്റെ ഡൊമെയ്ന്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവരെ ട്രാക്കുചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. നേരത്തെ, ഗുഞ്ചന്‍ സക്സേന, ഡാര്‍ക്ക്, റാസ്ഭാരി, ബുള്‍ബുള്‍, പാതാള്‍ ലോക്, ആര്യ, പെന്‍ഗ്വിന്‍, ഗുലാബോ സീതാബോ, ചോക്ക്ഡ്, ഇല്‍ ലീഗല്‍, ഫാമിലി മാന്‍, മണി ഹെയ്സ്റ്റ് തുടങ്ങിയ സിനിമകളും വെബ് സീരിസുകളും തമിഴ് റോക്കേഴ്‌സ് ഇവരുടെ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

കഴിഞ്ഞദിവസം ഒടിടി റിലീസായെത്തിയ ഹലാല്‍ ലൗ സ്റ്റോറിയടക്കമുള്ള സിനിമകള്‍ ചോര്‍ന്നിരുന്നു. ഇനി ഇന്റര്‍നെറ്റില്‍ തമിഴ് റോക്കേഴ്സുമായി ബന്ധപ്പെട്ട പേരുകളൊന്നും റജിസ്റ്റര്‍ ചെയ്യാനാവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts