ബെംഗളൂരു: പണം നഷ്ടപ്പെട്ട് നൂറുകണക്കിന് ബെംഗളൂരു മലയാളികൾ; നഗരത്തിൽ 22 ബ്രാഞ്ചുകളുള്ള പോപ്പുലർ ഫിനാൻസിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. സർക്കാർസർവീസിൽനിന്നും സ്വകാര്യകമ്പനികളിൽനിന്നും വിരമിച്ചവർ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. 200 കോടി രൂപയുടെ നിക്ഷേപമാണ് നഗരത്തിൽനിന്നു സ്വരൂപിച്ചത്. ഇതിൽ 98 ശതമാനവും മലയാളികളാണ്. മലയാളിയായ പ്രേംകുമാറാണ് യശ്വന്തപുരം പോലീസിൽ പരാതി നൽകിയത്. ഇതോടെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തി. പണം തിരിച്ചുകിട്ടുന്നതിന് സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. വഞ്ചിക്കപ്പെട്ട നിക്ഷേപകർ സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്തിനെയും ഉപമുഖ്യമന്ത്രി അശ്വത് നാരായണനെയും കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. ഇതേ…
Read MoreMonth: September 2020
ഓണാഘോഷം ഓൺലൈനിൽ നടത്തി കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്.
ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓൺലൈൻ ഓണാഘോഷം ” പൊന്നോണം 2020″ വിവിധ പരിപാടികളോടെ നടന്നു. ഗായിക കൃഷ്ണ ദിയ അതിഥിയായിരുന്നു. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് നമ്പിയാർ, സെക്രട്ടറി സതീഷ് തോട്ടശ്ശേരി, പ്രോഗ്രാം കൺവീനർ ജഗത്, അരവിന്ദ് എന്നിവർ പങ്കെടുത്തു. അംഗങ്ങളവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Read Moreപട്ടാപ്പകൽ തോക്കുചൂണ്ടി മലയാളിയുടെ സ്കൂട്ടർ കവർന്നു
ബെംഗളൂരു: നഗരത്തിൽ ചൊവ്വാഴ്ച രാവിലെ 7.30-ന് ചിക്കബാനവാര സർക്കിളിലാണ് സംഭവം. കണ്ണൂർ ആറളം കീഴ്‌പള്ളി സ്വദേശിയും മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറിയുമായ ടോമി ആലുങ്കലാണ് കവർച്ചയ്ക്കിരയായത്. ചിക്കബാനവാര സർക്കിളിലെ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തുവെച്ചാണ് സ്കൂട്ടർ കവർന്നത്. ഇന്റീരിയർ ഡിസൈനറായ ടോണി ജോലിയാവശ്യവുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്. സ്കൂട്ടർ നിർത്തി കെട്ടിടത്തിലേക്ക് പണിയായുധങ്ങളുമായി കയറുന്നതിനിടെയാണ് കവർച്ച. ഇരുകൈയിലും പണിയായുധങ്ങളുണ്ടായിരുന്നതിനാൽ സ്കൂട്ടറിൽനിന്ന് ഇദ്ദേഹം താക്കോലെടുത്തിരുന്നില്ല. ഇതോടെ സമീപത്തു നിന്നിരുന്ന യുവാവ് തോക്കുയർത്തി ആളുകളെ വിരട്ടിയശേഷം സ്കൂട്ടറുമായി വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. ടോമി കെട്ടിടത്തിൽനിന്ന് തിരികെ ഇറങ്ങുമ്പോഴേക്കും സ്കൂട്ടറുമായി യുവാവ് രക്ഷപ്പെട്ടു. ഒട്ടേറെപ്പേർ…
Read Moreസ്‌കൂളുകള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ തുറന്നു പ്രവർത്തിക്കാം
ന്യൂഡൽഹി: സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. സെപ്റ്റംബർ 21 മുതൽ സ്കൂളുകൾക്ക് 9 മുതൽ 12 വരെയുളള ക്ലാസുകൾ ആരംഭിക്കാമെന്ന് അൺലോക്ക് നാലിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുളള സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. #IndiaFightsCorona Health Ministry issues SOP for partial reopening of Schools for students of 9th-12th classes on a voluntary basis, for taking guidance from their teachers in the context of…
Read Moreഎയർപോർട്ട് ഹാൾട്ട് സ്റ്റേഷൻ ഉടൻ റെയിൽവേക്ക് കൈമാറും.
ബെംഗളൂരു : കെംപെഗൗഡ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർമ്മിച്ച റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഉടൻ തന്നെ റെയിൽവേക്ക് കൈമാറും. നിർമ്മാണം അന്തിമഘട്ടത്തിലുള്ള സ്റ്റേഷൻ്റെ ഉൽഘാടനം ഉടൻ തന്നെ ഉണ്ടാവും. ഇതുമായി ബന്ധപ്പെട്ട് ഉള്ള ധാരണാപത്രത്തിൽ ഇന്ത്യൻ റെയിൽവേയും ബെംഗളുരു ഇൻ്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡും ഒപ്പു വച്ചു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർമ്മിക്കുന്ന സ്റ്റേഷൻ റെയിൽവേക്ക് കൈമാറും, പ്രവർത്തനത്തിൻ്റെയും പരിപാലനത്തിൻ്റെയും ചുമതല റെയിൽവേക്ക് ആയിരിക്കും. ഈ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചു ഷട്ടിൽ സർവ്വീസുകൾ ഏർപ്പെടുത്തും. ഇന്നലെ നടന്ന ചടങ്ങിൽ സംസ്ഥാനത്തു…
Read Moreനമ്മ മെട്രോ ഗ്രീൻ ലൈൻ ഇന്ന് മുതൽ…
ബെംഗളൂരു : പർപ്പിൾ ലൈനിന് പിന്നാലെ ഇന്നു മുതൽ നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലും ഇന്ന് ട്രെയിൻ ഓടിത്തുടങ്ങും. കോവിഡ് അടച്ചിടലിന് ശേഷം ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈൻ 2 ദിവസം മുൻപ് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രീൻ ലൈൻ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ യാത്രക്കാർ മെട്രോ യോട് അടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 7 വരേയുമാണ് മെട്രോ സർവീസ് ഉള്ളത്. ഗ്രീൻ…
Read Moreഡോക്ടര്‍ ഓട്ടോ ഡ്രൈവറായി; ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് ഡോക്ടർ
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് -19 മഹാമാരിക്കെതിരേ പോരാടാൻ സംസ്ഥാനത്ത് ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെ വരുമാനത്തിനായി ഓട്ടോ ഓടിക്കേണ്ട അവസ്ഥയിൽ ഡോക്ടർ. ബല്ലാരിയിലെ ഒരു മുതിർന്ന ഡോക്ടർക്കാണ് ഈ ദുരനുഭവം. ബല്ലാരി ജില്ലാ ചൈൽഡ് ഹെൽത്ത് ഓഫീസറായിരുന്ന ഡോ. എം.എച്ച്. രവീന്ദ്രനാഥാണ് കഴിഞ്ഞ 15 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവിതച്ചെലവിനായി ഓട്ടോ ഓടിക്കുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥയ്ക്കുകാരണമെന്ന് രവീന്ദ്രനാഥ് ആരോപിക്കുന്നു. രവീന്ദ്രനാഥ് ചുമതലയിലിരിക്കേ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിൽ സാങ്കേതികപിശകു സംഭവിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തന്റെ പിഴവല്ലെന്നു രവീന്ദ്രനാഥ് തെളിയിച്ചെങ്കിലും കഴിഞ്ഞവർഷം ജൂൺ ആറിന് സസ്പെൻഷനിലായി. ഇതേത്തുടർന്ന് കർണാടക അഡ്മിനിസ്‌ട്രേറ്റീവ്…
Read Moreകേരളത്തിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ
ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ. സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൊള്ളയടിക്കുന്ന സംഘമാണ് പിടിയിലായത്. രണ്ട് വാഹനങ്ങളിലായി മാരകായുധങ്ങളുമായി ചുരത്തിൽ ഒളിച്ചിരുന്ന സംഘത്തെ കർണാടക പോലുസാണ് പിടികൂടിയത്. മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് വിരാജ്‌പേട്ട റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം പതിയിരുന്നത്. രാത്രി പെട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് പിടികൂടി. ഇരുമ്പ് വടികൾ, മുളകുപൊടി, എട്ട് കിലോ മെർക്കുറി,…
Read Moreമുന്നോട്ട് തന്നെ… ഇന്ന് 146 മരണം;7866 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 146 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 7866 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :146 ആകെ കോവിഡ് മരണം : 6680 ഇന്നത്തെ കേസുകള്‍ : 7866 ആകെ പോസിറ്റീവ് കേസുകള്‍ : 412190 ആകെ ആക്റ്റീവ് കേസുകള്‍ : 96918 ഇന്ന് ഡിസ്ചാര്‍ജ് : 7803 ആകെ ഡിസ്ചാര്‍ജ് : 308573 തീവ്ര പരിചരണ…
Read Moreഅശ്ലീല വേഷം ധരിച്ചെന്ന് ആരോപണം; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: കോൺഗ്രസ് നേതാവ് കവിത റെഡ്ഢിയെ അറസ്റ്റ് ചെയ്തു. അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് നടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ കോൺഗ്രസ് നേതാവ് കവിത റെഡ്ഢിയെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ കവിതയ്ക്കെതിരെ സംയുക്ത പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കവിത മാപ്പും പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സംയുക്ത തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. View this post on Instagram A post shared by Samyuktha Hegde (@samyuktha_hegde) വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്‌എസ്‌ആര്‍ ലേ…
Read More