ബെംഗളൂരു : ചർച്ച വിജയമായിട്ടും നാളെ വരെ സമരം തുടരാൻ തീരുമാനമാനിച്ച് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ.
ശമ്പളം വർദ്ധിപ്പിക്കണം എന്ന ഡോക്ടർമാരുടെ ആവശ്യം മന്ത്രിതലത്തിൽ നടന്ന ചർച്ചയിൽ അംഗീകരിക്കുകയായിരുന്നു.
ആരോഗ്യമന്ത്രി ബി.ശ്രീരാമുലു, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിഡോ.കെ.സുധാകർ, ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ എന്നിവരുമായി ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ ജിഎംഒഎ) നടത്തിയ ചർച്ചയി ലാണ് ശമ്പളം വർധിപ്പിക്കാമെന്ന ഉറപ്പു ലഭിച്ചത്.
അസോസിയേഷൻ അംഗങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും
അതുവരെ പ്രതിഷേധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഒപി വിഭാഗം നിർത്തിവച്ചും സർക്കാർ
ആശുപ്രതികളിൽ ഓരോ ദിവസത്തെയും കോവിഡ് ബാധിതരു
ടെ എണ്ണം പങ്കുവയ്ക്കാതെയുമാണ് 28 ജില്ലകളിലെയും ഡോക്ടർമാർ പ്രതിഷേധം തുടരുന്നത്.