കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്മാശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഒട്ടേറെ തടസ്സങ്ങൾ നേരിടുന്നുണ്ട്. സമീപവാസികളുടെ എതിർപ്പാണ് പ്രധാന തടസ്സങ്ങളിലൊന്ന്. ഈ കാരണത്താൽ നഗരത്തിന് പുറത്ത് റവന്യൂവകുപ്പിനുകീഴിലുള്ള സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. ദാസനപുര, ഉത്തരഹള്ളി, ജിഗനി, സർജാപുര തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്മശാനങ്ങളൊരുക്കുക. ഒരാഴ്ചയ്ക്കുള്ളിൽ ഇവ പൂർണ സജ്ജമാകുമെന്ന് ബി.ബി.എം.പി. അറിയിച്ചു.

Read More

കാലവർഷം കനക്കുന്നു;സംസ്ഥാനത്തെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്.

ബെംഗളൂരു : മഴ കനത്തതിനെ തുടർന്നു തീരദേശ ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും ഓറഞ്ച് അലർട്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായതിനെ തുടർന്നാണ് ഇന്നലെ മുതൽ 7 വരെ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഈ ദിവസങ്ങളിൽ വിലക്കുണ്ട്. ബെംഗളൂരുവിൽ ഈയാഴ്ച മുഴുവൻ മൂടിക്കെട്ടിയുള്ള കാലാവസ്ഥയ്ക്കൊപ്പം ഇടവിട്ടുള്ള മഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. 24hrs☔️Map of #Karnataka from 8.30 am on 3rd August 2020 to 8.30 am on 4th August 2020,☔️ Highest 241mm @Uttara Kannada_Supa_Castlerock.…

Read More

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിദ്ധരാമയ്യയെ മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താൻ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ കരുതലെന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറന്റീനിൽ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. I have been tested positive for #Covid19 & also been admitted to the hospital on the advice of doctors as a precaution. I request all…

Read More

നഗരത്തിലെ ഈ സ്ഥലങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.

ബെംഗളൂരു : സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) അറിയിച്ചു. ബൊമ്മനഹള്ളി, കോടി ചിക്കനഹള്ളി മേഖലയിലാണ് പകൽ വൈദ്യുതി തടസപ്പെടുക. ദേവർ ചിക്കനഹള്ളി, റോട്ടറി നഗർ, മുനീശ്വര ലേഔട്ട്, കോടി ചിക്കനഹള്ളി, ബൊമ്മനഹള്ളി മെയിൻ റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലും രാവിലെ 10.30 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടങ്ങുക.

Read More

കോവിഡ്‌ ബാധിച്ച് സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ഒരു മലയാളി മരിച്ചു

ബെംഗളൂരു: കോവിഡ്‌ ബാധിച്ച് സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ഒരു മലയാളി മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി മേലഡൂർ ചക്കാലക്കൽ സി.ടി. ടൈറ്റസ് (56) ആണ് മരിച്ചത്. സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ്‌ സ്ഥിരീകരിച്ചത്‌. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മരണം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന എട്ടാമത്തെ മലയാളിയാണ് ടൈറ്റസ്.

Read More

മായാമാധവം ഗോകുലോത്സവം സമാപിച്ചു.

ബെംഗളൂരു : ബാലഗോകുലം ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 1ന് ആരംഭിച്ച മായാമാധവം ഗോകുലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സാംസ്കാരികസമ്മേളനം ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം ഓൺലൈനിൽ നടന്നു. പ്രശസ്ത അഷ്ടപദിയാട്ടം, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ഷീബ കൃഷ്ണകുമാർ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഷീബാ കൃഷ്ണകുമാർ പ്രശസ്ത കഥകളി ഗുരു പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ ശിഷ്യയാണ്. സമ്മേളനത്തിൽ ബാലഗോകുലം ബെംഗളൂരു പ്രസിഡണ്ട് ശ്രീ ജയശങ്കർ എം.സി അദ്ധ്യക്ഷത വഹിച്ചു. അഷ്ടപദിയാട്ടം എന്ന അപൂർവ്വ നൃത്തരൂപത്തെക്കുറിച്ചും സമകാലിക കലാരംഗത്തെക്കുറിച്ചും കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനോട് മായാമാധവം സംയോജകനും ബാലഗോകുലം…

Read More

മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു: മുഖ്യ മന്ത്രി ബി എസ്‌ യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിന്റെ ഓഫീസും വീടും അണുവിമുക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്   ജൂലൈ 31 ന് മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഗവർണർ വാജുഭായ് വാലയുടെയും ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മ യുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആറ്‌ പേരിൽ മുഖ്യമന്ത്രിയുടെ…

Read More

അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച കർണാടകയിൽ നിന്നുള്ള പുരോഹിതന് വധ ഭീഷണി !

ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച ബെലഗാവിയിൽ നിന്നുള്ള പുരോഹിതന് എതിരെ വധ ഭീഷണി. 75 വയസുള്ള എൻ ആർ വിജയേന്ദ്ര ശർമ്മക്കാണ് വധ ഭീഷണി ഉണ്ടായത്.  ബെൽഗാവിയിലെ തിലക് വാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് വേണ്ടി കുറിച്ച തിയതി പിൻവലിക്കണം എന്നും അല്ലാത്ത പക്ഷം ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീഷണി ഫോൺ സന്ദേശങ്ങൾ പുരോഹിതന് ലഭിക്കുന്നുണ്ട്.  3-4 ദിവസമായി ഏകദേശം 60 ൽ അധികം ഫോൺ…

Read More

മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പോലീസിൻ്റെ പിടിയിലായി

ബെംഗളൂരു : 5 ലക്ഷം വിലമതിക്കുന്ന മാൻ കൊമ്പുകൾ അന്യായമായി വിൽക്കാൻ ശ്രമിച്ച 3 പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കക്ക് അടുത്തുള്ള ആർ എം സി യാർഡിൽ ആണ് ഇവർ മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചത്. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി നിവാസികളായ 30 വയസുകാരനായ സുന്ദരേഷ് ജി ഡി, 23 വയസുകാരനായ രാഘവേന്ദ്ര, മുത്യാലനഗർ നിവാസിയായ 46 വയസുള്ള മഞ്ജു എൻ എന്നിവരാണ് അറസ്റ്റിലായത്. സുന്ദരേഷ് തന്റെ ഗ്രാമത്തിനു അടുത്തുള്ള കാട്ടില്‍ നിന്നും വേട്ടയാടി പിടിച്ച മാനിന്റെ കൊമ്പുകൾ…

Read More

പുതിയ രോഗബാധിതരേക്കാൾ കൂടുതൽ പേർ ആശുപത്രി വിട്ട ദിവസം; കർണാടകയിലെ ഇന്നത്തെ സമ്പൂർണ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കോവിഡ് രോഗം ബാധിച്ചവരേക്കാൾ കൂടുതൽ പേർ ഇന്ന് ആശുപത്രി വിട്ടു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത്  4752 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു, അതേ സമയം 4776 പേർ ഇന്ന് ആശുപത്രി വിട്ടു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :98 ആകെ കോവിഡ് മരണം : 2594 ഇന്നത്തെ കേസുകള്‍ : 4752 ആകെ പോസിറ്റീവ് കേസുകള്‍ : 139571 ആകെ ആക്റ്റീവ് കേസുകള്‍ : 74469 ഇന്ന്…

Read More
Click Here to Follow Us