കോവിഡ്‌ ബാധിച്ച് സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ഒരു മലയാളി മരിച്ചു

ബെംഗളൂരു: കോവിഡ്‌ ബാധിച്ച് സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ഒരു മലയാളി മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി മേലഡൂർ ചക്കാലക്കൽ സി.ടി. ടൈറ്റസ് (56) ആണ് മരിച്ചത്.

സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് പ്രവേശിപ്പിച്ചത്.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ്‌ സ്ഥിരീകരിച്ചത്‌. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മരണം.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന എട്ടാമത്തെ മലയാളിയാണ് ടൈറ്റസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts