ബെംഗളൂരു: യുപി സർക്കാർ ഭൂമി നൽകിയാൽ നിർദ്ദിഷ്ട രാമക്ഷേത്രം ഉയരുന്ന അയോധ്യയിൽ കർണാടക സർക്കാർ തീർഥാടകർക്കായി വിശ്രമകേന്ദ്രം(യാത്രി നിവാസ്) ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു. വിശദമായ കത്ത് യുപി മുഖ്യമന്ത്രിയോഗി ആദിത്യനാഥിന് കൈമാറിയിട്ടുണ്ട്. കുറഞ്ഞത് 2 ഏക്കർഭൂമിയാണ് ആവശ്യപ്പെട്ടിരിക്കുുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ കർണാടകയിൽ നിന്നു കൂടുതൽ പേർ അയോധ്യ സന്ദർശിക്കുമെന്നതിനാൽ ആണ് യാത്രി നിവാസ് നിർമിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. തിരുപ്പതിയടക്കം കർണാടകക്ക് പുറത്തുള്ള തീർഥാടക കേന്ദ്രങ്ങളിൽ നിലവിൽ കർണാടകക്ക് യാത്രിനിവാസുകൾ ഉണ്ട്.
Read MoreDay: 9 August 2020
ഇന്ന് 107 മരണം;കര്‍ണാടകയില്‍ 5985 പുതിയ കോവിഡ് രോഗികള്‍;4670 പേര് ആശുപത്രി വിട്ടു;ബെംഗളൂരുവില്‍ 1948 പുതിയ രോഗികള്‍;ആകെ ആക്റ്റീവ് കേസുകള്‍ 80000 കടന്നു.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5985 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :107 ആകെ കോവിഡ് മരണം : 3198 ഇന്നത്തെ കേസുകള്‍ : 5985 ആകെ പോസിറ്റീവ് കേസുകള്‍ : 178087 ആകെ ആക്റ്റീവ് കേസുകള്‍ : 80973 ഇന്ന് ഡിസ്ചാര്‍ജ് : 4670 ആകെ ഡിസ്ചാര്‍ജ് : 93908 തീവ്ര…
Read Moreആരോഗ്യ മന്ത്രി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : സംസ്ഥാന ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശിവാജി നഗറിലെ ബോറിംഗ് സർക്കാർ ആശുപത്രിയിൽ ചികിൽസ തേടിയതായി അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം കഴിഞ്ഞ കുറെ ദിവസങ്ങളായി 30 ജില്ലകളിലും യാത്ര ചെയ്ത് ജോലി ചെയ്ത് വരികയാണ്, ഇപ്പോൾ തനിക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. രോഗം ഭേദമായി പെട്ടെന്ന് തന്നെ തിരിച്ചു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. താനുമായി ബന്ധപ്പെട്ട എല്ലാവരും പരിശോധന നടത്തണം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.…
Read Moreബെംഗളൂരുവിൽ പുതിയൊരു വിമാനത്താവളംകൂടി; റിപ്പോർട്ട് സമർപ്പിച്ച് ബി.സി.ഐ.സി.
ബെംഗളൂരു: നഗരത്തിൽ പുതിയൊരു വിമാനത്താവളംകൂടി നിർമിക്കാനുള്ള പദ്ധതി തുടങ്ങണമെന്ന് ബെംഗളൂരു ചേംബർ ഓഫ്സ ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ് ( ബി.സി.ഐ.സി.). നിലവിലെ വിമാനത്താവളത്തിന് ബി.സി.ഐ.സി. എതിരല്ലെങ്കിലും മറ്റൊരു വിമാനത്താവളത്തിന്റെ സാധ്യത വളരെ വലുതാണെന്നും സംഘടന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ജഗദീഷ് ഷെട്ടാറാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. റിപ്പോർട്ടിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുമെന്ന് മന്ത്രി സംഘടനാനേതാക്കളെ അറിയിച്ചു. വരും വർഷങ്ങളിലും നഗരത്തിലെ ജനത്തിരക്കും ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർധിക്കുമെന്നും വിമാനത്താവളം വരുന്നതോടെ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാൻ കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടി. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലായിരിക്കണം ഈ വിമാനത്താവളമെന്നും ബി.സി.ഐ.സി. റിപ്പോർട്ടിൽ പറയുന്നു.…
Read Moreകോവിഡ് ചികിത്സക്കായി 6 തവണ പ്ലാസ്മ ദാനം ചെയ്ത് യുവാവ് മാതൃകയായി.
ബെംഗളൂരു: നഗരത്തിലെ രാജാജി നഗർ സ്വദേശി കുനാൽ ഖന്ന കോവിഡ് ചികിത്സയിൽ മറ്റുള്ളവർക്ക് പ്രത്യാശ നൽകുന്നു. ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിച്ചു കെ സി ജനറൽ ആശുപത്രിയിൽ നിന്നും രോഗമുക്തി നേടിയ കുനാൽ ഇതിനോടകം 6 പേർക്കാണ് പ്ലാസ്മ ദാനം ചെയ്തത്. ഒരു മാസത്തിൽ തന്നെ രണ്ട് പേർക്കാണ് ഇദ്ദേഹം പ്ലാസ്മ ദാനം ചെയ്തത്. എഡിൻബർഗിലെ നേപ്പിയർ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ ബിസിനസ് മാനേജ്മന്റ് ബിരുദാനന്തര വിദ്യാർത്ഥിയാണ് കുനാൽ. മാർച്ച് അവസാനത്തോടെ ബെംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയ കുനാൽ ഹോം ക്വാറന്റീനിൽ പോവുകയായിരുന്നു. ക്വാറന്റീനിൽ കഴിയവെ പനി…
Read Moreനെലമംഗലയിൽ കോവിഡ്-19 ബാധിച്ച 24കാരിക്ക് സംഭവിച്ചത്!
ബെംഗളൂരു: നെലമംഗല ബോഗഡി സ്വദേശിനി പത്മാവതി ( 24) കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കനാലിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതുമുതൽ ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർക്ക് ഇടപാടുകാരിൽ നിന്നാണ് രോഗം പടർന്നത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)
Read Moreനഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം പകുതിയായി.
ബെംഗളൂരു: ഒരു ആഴ്ചയായി കോവിഡ് 19 രോഗമുക്തി നിരക്ക് കൂടി വരുന്നത് തലസ്ഥാന നഗരിക്ക് വലിയ തോതിലുള്ള ആശ്വാസം നൽകുന്നുണ്ട്. കൂടുതൽ പേർ രോഗമുക്തി നേടിയ സാഹചര്യത്തിൽ നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് വൈറസ് ഹൊട്ട് സ്പോട്ടുകളുടെയും എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ബി ബി എം പി യുടെ കോവിഡ് 19 വാർ റൂം ബുള്ളറ്റിൻ പ്രകാരം 26,998 കണ്ടൈൻമെന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്. ഇവയിൽ പകുതിയിൽ ഏറെ ഇടങ്ങളെയും ഇപ്പോൾ കണ്ടൈൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 13,386 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ്…
Read More600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ നിധി തിരഞ്ഞ് യുവാക്കൾ; ഒരാൾ മരിച്ചു.
ബെംഗളൂരു: ഹൊസ്കോട്ട ഹിൻഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം. നിധിയുണ്ടെന്ന് വിശ്വസിച്ച് 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുക്കുമ്പോ, ഒമ്പതംഗസംഘത്തിലെ യുവാവ് കരിങ്കൽത്തൂണുവീണ് മരിച്ചു. സംഘത്തിലുണ്ടായിരുന്ന സുരേഷ് (23) എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻരാജരത്ന എന്നിവർക്ക് കരിങ്കൽപ്പാളികൾ അടർന്നുവീണ് ഗുരുതരമായി പരിക്കേറ്റു. രാത്രി മൂന്നുമണിയോടെയാണ് ക്ഷേത്രത്തിന്റെ തറ കുഴിക്കുന്നതിനിടെ തൂണുകളും കരിങ്കൽപ്പാളികളും അടർന്നുവീണത്. അപകടം നടന്നതോടെ ആംബുലൻസ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട അഞ്ചുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ആംബുലൻസ് ഡ്രൈവർ എത്തിയപ്പോഴാണ്…
Read Moreവടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു
ബെംഗളൂരു: വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കുടകിൽ മഴക്ക് നേരിയ കുറവുണ്ടായെങ്കിലും കാവേരി നദീതട പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാവേരി, കൃഷ്ണ നദീതട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കെ.ആർ.എസ്., അൽമാട്ടി അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടു. കെ.ആർ. എസ്. അണക്കെട്ടിൽനിന്ന് 30,000 ക്യൂസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. കൃഷ്ണ നദിയിലേക്കുള്ള നീരൊഴുക്ക് 1.6 ലക്ഷം ക്യൂസെക്സായി ഉയർന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ദുരിതാശ്വാസ സഹായമെത്തിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം…
Read Moreകോവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ: 7 മരണം.
വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് 19 കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് വിവരം. #UPDATE – Seven people have lost their lives and 30 have been rescued: Vijaywada Police https://t.co/9hs9dow2mV — ANI (@ANI) August 9, 2020 കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഹോട്ടല്‍ കോവിഡ് കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ് രാവിലെ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും ആംബുലന്‍സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. The incident took place around 5…
Read More