ആരോഗ്യ മന്ത്രി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : സംസ്ഥാന ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകരിച്ചു.

തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശിവാജി നഗറിലെ ബോറിംഗ് സർക്കാർ ആശുപത്രിയിൽ ചികിൽസ തേടിയതായി അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം കഴിഞ്ഞ കുറെ ദിവസങ്ങളായി 30 ജില്ലകളിലും യാത്ര ചെയ്ത് ജോലി ചെയ്ത് വരികയാണ്, ഇപ്പോൾ തനിക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

രോഗം ഭേദമായി പെട്ടെന്ന് തന്നെ തിരിച്ചു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

താനുമായി ബന്ധപ്പെട്ട എല്ലാവരും പരിശോധന നടത്തണം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വനം മന്ത്രി ആനന്ദ് സിംഗ്, സഹകരണ മന്ത്രി എസ്.ടി.സോമശേഖർ എന്നിവർ ഇപ്പോൾ കോവിഡ് ചികിൽസയിലാണ്.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി ടി രവിക്കും എം.പി.യായ സുമലത ക്കും കോവിഡ് ഭേദമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts