യൂട്യൂബില്‍ തരംഗമായി ‘മറ്റൊരു കടവില്‍; കുളിസീന്‍ 2’

‘മറ്റൊരു കടവില്‍; കുളിസീന്‍ 2’ എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കെ ഷാജിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയെ സംശയിക്കുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ കാട്ടിക്കൂട്ടുന്ന രസകരമായ കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജൂഡിനും സ്വാസികയ്ക്കും പുറമേ അല്‍താഫ് മനാഫ്, പാഷാണം ഷാജി, ബോബന്‍ സാമുവേല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2013ല്‍ പുറത്തിറങ്ങിയ കുളിസീന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കുളിസീന്‍…

Read More

നിര്‍മാണത്തില്‍ ഇരിക്കുന്ന മെട്രോ പാലത്തില്‍ വിള്ളല്‍ കണ്ടെത്തി !

ബെംഗളൂരു : നിര്‍മാണത്തില്‍ ഇരിക്കുന്ന കെങ്കേരി -ചല്ലഘട്ട മെട്രോ ലൈനില്‍ വിള്ളല്‍ കണ്ടെത്തി.പാലത്തിന്റെ തൂണുമായി ചേരുന്ന ഭാഗത്താണ് തകര്‍ന്ന നിലയില്‍ കണ്ടത്. രാജരാജേശ്വരി മെഡിക്കല്‍ കോളേജിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. 2021 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ലൈന്‍ ആണ് ഇത്. ഈ പ്രശ്നം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും എന്നും ബി.എം.ആര്‍.സി.എല്‍ പ്രതിനിധികള്‍ അറിയിച്ചു.

Read More

ഇന്ന് 4077 പേര്‍ ആശുപത്രി വിട്ടു;84 മരണം;കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5532 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :84 ആകെ കോവിഡ് മരണം : 2496 ഇന്നത്തെ കേസുകള്‍ : 5532 ആകെ പോസിറ്റീവ് കേസുകള്‍ : 134819 ആകെ ആക്റ്റീവ് കേസുകള്‍ : 74590 ഇന്ന് ഡിസ്ചാര്‍ജ് : 4077 ആകെ ഡിസ്ചാര്‍ജ് : 57725 തീവ്ര…

Read More

നഗരത്തിലെ ആയുർവേദ ഡോക്ടർ കോവിഡിനെതിരെ അവതരിപ്പിച്ച മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ നീക്കം

ബെംഗളൂരു: നഗരത്തിലെ ആയുർവേദ ഡോക്ടർ ഗിരിധർ കാജെ കോവിഡിനെതിരെ അവതരിപ്പിച്ച മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ നീക്കം. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(ബിഎംസിആർഐ) എത്തിക്സ് കമ്മിറ്റിയാണ് പരീക്ഷണം നിർത്തിവെയ്ക്കാനൊരുങ്ങുന്നത്. ഡോക്ടർ ഗിരിധർ കാജെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ കാര്യങ്ങൾ അവതരിപ്പിക്കാതെ മരുന്ന് വിജയകരമാണെന്ന് അവകാശപ്പെട്ടത് ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി ഡോക്ടർക്ക് കത്തയച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൗമ്യ, സാത്മ്യ എന്നീ പേരുകളിൽ ഇറക്കിയ ആയുർവേദ ഗുളികകളുടെ ക്ലിനിക്കൽ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തങ്ങൾക്ക് മുമ്പാകെ പരീക്ഷണത്തിന്റെ യാതൊരു ഫലങ്ങളും സമർപ്പിച്ചിട്ടില്ലെന്നുമാണ് എത്തിക്സ്…

Read More

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂ ഡല്‍ഹി : കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ്  സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്റെര്‍ ലൂടെ അറിയിച്ചതാണ് ഇക്കാര്യം. കൊറോണയുടെ തുടക്കത്തില്‍ ഉള്ള ലക്ഷണം കണ്ടതിനാല്‍ പരിശോധന നടത്തുകയായിരുന്നു.തന്റെ ആരോഗ്യം സാധാരണ നിലയില്‍ ആണ്,ഡോക്ടര്‍ മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്,കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയും പരിശോധന നടത്തുകയും വേണം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. Union Home Minister Amit Shah tests positive for #COVID19. He is being admitted to…

Read More

ഒരേ ദിവസത്തിൽ നഗരത്തിൽ കൂടിയത് 570 കണ്ടെയിൻമെൻ്റ് സോണുകൾ;ആകെ ആക്റ്റീവ് കണ്ടെയിൻമെൻ്റ് സോണുകൾ 13000 ന് മുകളിൽ.

ബെംഗളൂരു : ഒരേ ദിവസം നഗരത്തിൽ കൂടിയത് 570 കണ്ടെയിൻമെൻ്റ് സോണുകൾ. ഇന്നലെ പുറത്തിറക്കിയ ബി.ബി.എം.പി കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ആകെ ആക്റ്റീവ് കണ്ടെയിൻ്റ്മെൻ്റ് സോണുകളുടെ എണ്ണം 13238 ആയി. ഇതു വരെ 20679 കണ്ടെയിൻമെൻ്റ് സോണുകൾ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ ആക്റ്റീവ് സോണുകൾ 13238 ആണ്. കൂടുതൽ വിവരങ്ങൾ താഴെ.

Read More

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വിചിത്ര സംഭവം; കോവിഡ് രോഗി മരിച്ചെന്ന് താലൂക്കധികൃതർ, എന്നാൽ കാണാതായെന്ന് ആരോഗ്യവകുപ്പ്!

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മണ്ഡലത്തിൽ വിചിത്ര സംഭവം; കോവിഡ് രോഗി മരിച്ചെന്ന് താലൂക്കധികൃതർ, എന്നാൽ കാണാതായെന്ന് ആരോഗ്യവകുപ്പ്! 85 വയസ്സുകാരനായ രോഗിക്ക് എന്തുസംഭവിച്ചെന്നറിയാതെ ശിക്കാരിപുര ടൗൺ പോലീസിൽ പരാതിനൽകിയിരിക്കുകയാണ് ബന്ധുക്കൾ. രോഗിക്ക് എന്തുപറ്റിയെന്നകാര്യത്തിൽ വ്യക്തതയാവശ്യപ്പെട്ട് നാട്ടിൽ പ്രതിഷേധവും ഉയരുന്നുണ്ട്. പനിയെത്തുടർന്ന് ജൂലായ് 18-നാണ് 85-കാരനെ ശിവമോഗ ജില്ലയിലെ ശിക്കാരിപുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ശിവമോഗയിലെ മറ്റൊരു ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇവിടെനടന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്നായിരുന്നു കണ്ടെത്തൽ. ആരോഗ്യവകുപ്പ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ആശുപത്രിയിലെത്തി അന്വേഷിച്ച ബന്ധുക്കളോട്…

Read More

കൃഷിമന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കൃഷിമന്ത്രി ബി.സി. പാട്ടീലിനും ഭാര്യ വനജയ്ക്കുംകോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും നഗരത്തിലെ ബൗറിങ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. സാംസ്കാരിക മന്ത്രി സി.ടി.രവിക്കു പിന്നാലെ സംസ്ഥാനത്തു കോവിഡ് ബാ ധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പാട്ടീൽ. സി.ടി.രവി കഴിഞ്ഞ ആഴ്ച രോഗമുക്തി നേടിയിരുന്നു. മരുമകനും 8 ജീവനക്കാർക്കും കോവിഡ് ബാധിച്ചുട്ടുണ്ടെന്നു സമൂഹ മാധ്യമങ്ങളിലൂടെ മന്ത്രി അറിയിച്ചു. മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപി സുമലത അംബരീഷ് ഉൾപ്പെടെ സംസ്ഥാനത്തെ 21 ജനപ്രതിനിധികൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

Read More

മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ ബി.ജെ.പി വൈസ് പ്രസിഡണ്ട്.

ബെംഗളൂരു : ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാര്‍ കടീല്‍ പാർട്ടിയുടെ പുതിയ 10 വൈസ് പ്രെസിഡൻറ് മാരെയും 10 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചു.  പുതിയതായി നിയമിക്കപ്പെട്ട വൈസ് പ്രസിഡന്റുമാരിൽ  സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഇളയ മകന്‍ ബി വൈ വിജയേന്ദ്രയും ഉൾപ്പെടുന്നു. ഭാരതീയ ജനത യുവ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അയിരുന്നു ഇദ്ദേഹം. “ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ  നിന്നും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആകുന്നതോടെ പാർട്ടി വലിയൊരു ഉത്തരവാദിത്വം ആണ്‌ എനിക്ക് നൽകിയിരിക്കുന്നത്. ഞാൻ…

Read More

അറ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മ വെന്റിലേറ്റർ ലഭിക്കാത്തതിനാൽ മരണപ്പെട്ടു.

ബെംഗളൂരു: കഴിഞ്ഞ ആഴ്ചയിൽ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയ 26 വയസുകാരിയായ യുവതി നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചു.  പ്രസവ ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത്  മണിക്കൂറുകൾക്കകം ശ്വാസതടസം നേരിട്ടതിനെ തുടർന്ന്  വെന്റിലേറ്റർ സൗകര്യത്തോടു കൂടിയ ബെഡ് ലഭിക്കാതെ ആണ്  മരണം സംഭവിച്ചത്.  ഇവരുടെ അവസാന നിമിഷങ്ങളിൽ നടത്തിയ റാപിഡ് ആന്റിജൻ റെസ്റ്റിലാണ് ഇവർക്ക്‌  കോവിഡ് 19 വൈറസ് ബാധിച്ചിരുന്നതായി അറിഞ്ഞത്. ജൂലൈ 25 ന് രാജാജി നഗറിലെ ഒരു ആശുപത്രിയിലാണ് ഇവർ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം…

Read More
Click Here to Follow Us