മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വിചിത്ര സംഭവം; കോവിഡ് രോഗി മരിച്ചെന്ന് താലൂക്കധികൃതർ, എന്നാൽ കാണാതായെന്ന് ആരോഗ്യവകുപ്പ്!

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മണ്ഡലത്തിൽ വിചിത്ര സംഭവം; കോവിഡ് രോഗി മരിച്ചെന്ന് താലൂക്കധികൃതർ, എന്നാൽ കാണാതായെന്ന് ആരോഗ്യവകുപ്പ്!

85 വയസ്സുകാരനായ രോഗിക്ക് എന്തുസംഭവിച്ചെന്നറിയാതെ ശിക്കാരിപുര ടൗൺ പോലീസിൽ പരാതിനൽകിയിരിക്കുകയാണ് ബന്ധുക്കൾ. രോഗിക്ക് എന്തുപറ്റിയെന്നകാര്യത്തിൽ വ്യക്തതയാവശ്യപ്പെട്ട് നാട്ടിൽ പ്രതിഷേധവും ഉയരുന്നുണ്ട്.

പനിയെത്തുടർന്ന് ജൂലായ് 18-നാണ് 85-കാരനെ ശിവമോഗ ജില്ലയിലെ ശിക്കാരിപുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ശിവമോഗയിലെ മറ്റൊരു ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇവിടെനടന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്നായിരുന്നു കണ്ടെത്തൽ.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ആരോഗ്യവകുപ്പ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ആശുപത്രിയിലെത്തി അന്വേഷിച്ച ബന്ധുക്കളോട് ഇങ്ങനെയൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.

ബന്ധുക്കൾ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മൂന്നുദിവസംമുമ്പ് ഇദ്ദേഹം മരിച്ചുവെന്നും ശവസംസ്കാരം കഴിഞ്ഞുവെന്നുമായിരുന്നു മറുപടി. മരിച്ചെന്നാണ് താലൂക്ക് ഓഫീസിൽനിന്ന് അറിയിപ്പുകിട്ടിയതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ ഇദ്ദേഹം ആശുപത്രിയിൽനിന്ന് മറ്റാരുമറിയാതെ പോയിട്ടുണ്ടാകാമെന്നും മരിച്ചതായി വിവരമില്ലെന്നുമായിരുന്നു ആരോഗ്യവകുപ്പിന്റെ വിശദീകരണം.

  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

വ്യക്തതയാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുന്നതിനാൽ, സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts