അറ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മ വെന്റിലേറ്റർ ലഭിക്കാത്തതിനാൽ മരണപ്പെട്ടു.

ബെംഗളൂരു: കഴിഞ്ഞ ആഴ്ചയിൽ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയ 26 വയസുകാരിയായ യുവതി നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. 

പ്രസവ ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത്  മണിക്കൂറുകൾക്കകം ശ്വാസതടസം നേരിട്ടതിനെ തുടർന്ന്  വെന്റിലേറ്റർ സൗകര്യത്തോടു കൂടിയ ബെഡ് ലഭിക്കാതെ ആണ്  മരണം സംഭവിച്ചത്. 

ഇവരുടെ അവസാന നിമിഷങ്ങളിൽ നടത്തിയ റാപിഡ് ആന്റിജൻ റെസ്റ്റിലാണ് ഇവർക്ക്‌  കോവിഡ് 19 വൈറസ് ബാധിച്ചിരുന്നതായി അറിഞ്ഞത്.

ജൂലൈ 25 ന് രാജാജി നഗറിലെ ഒരു ആശുപത്രിയിലാണ് ഇവർ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം വ്യാഴാഴ്ചയാണ് ഇവർ ആശുപത്രി വിട്ടത്.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

ആർ ആർ നഗറിലെ വീട്ടിൽ എത്തി മണിക്കൂറുകൾക്കകം ശ്വാസതടസം നേരിടുകയായിരുന്നു. തുടർന്ന് ഇവരെ രാജാജി നഗറിലെ പ്രസവം നടന്ന ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയി.

അവിടെ ബെഡ് ഒഴിവില്ലാത്തതിനാൽ പ്രവേശനം ലഭിച്ചില്ല. പ്രസവത്തിനായി എത്തിയപ്പോൾ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു എന്നും ആന്ന് നെഗറ്റീവ് ഫലം ആണ് ലഭിച്ചതെന്നും രാജാജി നഗർ ആശുപത്രി അധികൃതർ പറഞ്ഞു 

തുടർന്ന് നഗർഭാവിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച് നടത്തിയ റാപിഡ് ആന്റിജൻ ടെസ്റ്റിൽ ഫലം പോസിറ്റീവ് അയിരുന്നു എങ്കിലും വെന്റിലേറ്റർ സൗകര്യം ഉള്ള ബെഡ് ഒഴിവില്ലാത്തതിനാൽ അവർ രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ഇതിനിടയിൽ വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രികയി അന്യോഷണങ്ങൾ നടത്തി എങ്കിലും ഒന്നും ഫലം കണ്ടില്ല തുടർന്ന് വെള്ളിയാഴ്ച രാവിലെ 5.30 തോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts