മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ ബി.ജെ.പി വൈസ് പ്രസിഡണ്ട്.

ബെംഗളൂരു : ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാര്‍ കടീല്‍ പാർട്ടിയുടെ പുതിയ 10 വൈസ് പ്രെസിഡൻറ് മാരെയും 10 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചു. 

പുതിയതായി നിയമിക്കപ്പെട്ട വൈസ് പ്രസിഡന്റുമാരിൽ  സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഇളയ മകന്‍ ബി വൈ വിജയേന്ദ്രയും ഉൾപ്പെടുന്നു.

ഭാരതീയ ജനത യുവ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അയിരുന്നു ഇദ്ദേഹം.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

“ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ  നിന്നും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആകുന്നതോടെ പാർട്ടി വലിയൊരു ഉത്തരവാദിത്വം ആണ്‌ എനിക്ക് നൽകിയിരിക്കുന്നത്. ഞാൻ ഈ അവസരം നല്ലതിനായി ഉപയോഗിക്കും” എന്ന് ബി.വൈ.വിജയേന്ദ്ര പറഞ്ഞു. 

ബംഗളുരുവിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 വൈസ് പ്രസിഡന്റമാരിൽ ഒരാളാണ്  ബി.വൈ .വിജയേന്ദ്ര.

ബി.ജെ.പിയുടെ കിട്ടാക്കനിയായിരുന്ന കെ.ആർ. പേട്ടെ നിയമസഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് ജയത്തിന് പിന്നിൽ ഉണ്ടായിരുന്ന വിജയേന്ദ്രയുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

യെദിയൂരപ്പയുടെ മൂത്ത മകനായ ബി.വൈ.രാഘവേന്ദ്ര ശിവമൊഗ്ഗയിൽ നിന്നുള്ള എംപിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts