കോവിഡ് പ്രതിസന്ധി;നഗരത്തിൽ 50000 ല്‍ ഏറെ കടകൾ പൂട്ടിയതായി കണക്ക്.

ബെംഗളൂരു: കോവിഡ് 19 മഹാമാരി നഗരത്തിലെ വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നു എന്ന സൂചന നൽകുന്ന കണക്കുകൾ ആണ് പുറത്ത് വരുന്നത്. കോവിഡ് വ്യാപനത്തിനു ശേഷം ഏകദേശം 50,000 ഇൽ അധികം വ്യാപാര സ്ഥാപനങ്ങളാണ് നഗരത്തിൽ പ്രവർത്തനം നിർത്തിയത്.

ഇപ്പോഴും പ്രവർത്തിക്കുന്ന പല കടകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇനി വരുന്ന മാസത്തിൽ കൂടുതൽ വ്യാപാരം നടന്നില്ലെങ്കിൽ അവയും അടച്ചു പൂട്ടേണ്ടി വരുന്നതാണ് 

ഫെഡറേഷൻ ഓഫ് കർണാടക ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി യുടെ കണക്കുകൾ പ്രകാരം 4 ലക്ഷം കടകളാണ് ബി.ബി.എം.പി.യുടെ പരിധിയിൽ ഉള്ളത് ഇതിൽ 12 മുതൽ 15 ശതമാനം കടകൾ അടച്ചു.

8 മുതൽ 10 ശതമാനം വരെ കടകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ് 

നഗരത്തിൽ പ്രവർത്തനം നിർത്തിയ വ്യാപാര സ്ഥാപനങ്ങളിൽ റെഡി മെയ്ഡ് തുണിക്കടകൾ, ചെരുപ്പ് കടകൾ , ചെറിയ റസ്റ്റോറന്റുകൾ, മൊബൈൽ അക്‌സെസ്സറികൾ വിൽക്കുന്ന കടകൾ, സ്റ്റേഷനറി കടകൾ എന്നിവ ഉൾപ്പെടുന്നു. 

ഒഴിഞ്ഞ കടകൾക്ക് മുമ്പിലെ ‘ ടു – ലെറ്റ് ‘ ബോർഡുകൾ ഇപ്പോൾ നഗരത്തിൽ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us