യൂട്യൂബില്‍ തരംഗമായി ‘മറ്റൊരു കടവില്‍; കുളിസീന്‍ 2’

‘മറ്റൊരു കടവില്‍; കുളിസീന്‍ 2’ എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കെ ഷാജിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയെ സംശയിക്കുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ കാട്ടിക്കൂട്ടുന്ന രസകരമായ കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

ജൂഡിനും സ്വാസികയ്ക്കും പുറമേ അല്‍താഫ് മനാഫ്, പാഷാണം ഷാജി, ബോബന്‍ സാമുവേല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2013ല്‍ പുറത്തിറങ്ങിയ കുളിസീന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കുളിസീന്‍ ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്തുക്കുട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.

ഏരിയ ഹെന്ന പ്രോഡക്ഷന്‍റെ ബാനറില്‍ സുനില്‍ നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us