കോവിഡ് കാലത്തും മോഷണത്തിന് കുറവില്ല; സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ്‌ സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം.

ബെം​ഗളുരു; അതി സുരക്ഷാ മേഖലയിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം , ജക്കൂരിലെ സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ്‌ സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷ്ടാക്കൾ ട്രെയിനിങ്‌ സ്കൂളിനുള്ളിലെത്തിയത്. മരം മുറിക്കുന്ന ശബ്ദംകേട്ട് സുരക്ഷാ ജീവനക്കാരെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഡിവിഷൻ അസിസ്റ്റന്റിന്റെ പരാതിയിൽ കേസെടുത്തു. കൂടാതെ പുലർച്ചെ 2.30-ഓടെയാണ് സുരക്ഷാജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ടത്. പരിശോധന നടത്തിയപ്പോൾ പകുതി മുറിച്ചുവെച്ച ഒരു ചന്ദനമരം കണ്ടെത്തുകയായിരുന്നു. പരിസരം മുഴുവൻ പരിശോധിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. മരം വെട്ടുന്ന യന്ത്രമുപയോഗിച്ചാണ് മോഷ്ടാക്കൾ ചന്ദനമരം…

Read More

ഒരാഴ്ചത്തെ ലോക്ക് ഡൗൺ തുടങ്ങി;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്…

ബെംഗളൂരു : നഗരത്തിൽ ഒരാഴ്ചത്തെ ലോക്ക് ഡൗൺ ഇന്നലെ രാത്രി 8 മണി മുതൽ ആരംഭിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. ഭക്ഷണം ? പാഴ്സൽ, ഓൺലൈൻ ഡെലിവറി എന്നിവക്കായി ഹോട്ടലുകളുടെ അടുക്കളകൾ തുറന്ന് പ്രവർത്തിക്കാം. ഇരുന്ന് കഴിക്കാൻ അനുവാദമില്ല. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് പ്രവർത്തിക്കാം. ഓൺലൈൻ മൽസ്യ – മാംസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം, ഭക്ഷണ നിർമ്മാണ വിതരണ കമ്പനികൾക്ക് പ്രവർത്തിക്കാം. യാത്ര? ഇന്ന് മുതൽ ബി.എം.ടി .സി.യുടെ 134 ബസുകൾ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂ.അത് രാവിലെ 7 മുതൽ രാത്രി…

Read More

കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനായി ആശുപത്രികൾ കേറിയിറങ്ങണ്ട; ഓൺലൈനായി അറിയാനുളള ബി.ബി.എം.പിയുടെ സംവിധാനം നിലവിൽ വന്നു.

ബെം​ഗളുരു; നഗരത്തിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനുള്ള സംവിധാനവുമായി ബെംഗളൂരു കോർപ്പറേഷൻ. കോർപ്പറേഷന്റെ പോർട്ടലിലാണ് പോർട്ടലിലാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുക. നഗരത്തിലെ 102 ആശുപത്രികളിലായി ആകെ ലഭ്യമായ കിടക്കകളും ഇതിൽ എത്രയെണ്ണത്തിൽ രോഗികളുണ്ടെന്ന വിവരവും പോർട്ടലിലൂടെ അറിയാം. ഐ.സി.യു., വെന്റിലേറ്റർ, ഓക്സിജൻ സിലിൻഡറുകൾ എന്നിവയുടെ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തും. കൂടാതെ നേരത്തേ ലഭ്യമായ ചികിത്സാവിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാനാവശ്യമായ സംവിധാനമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽനടന്ന യോഗത്തിൽ ഇത്തരം സംവിധാനമൊരുക്കാൻ കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ…

Read More

80″നമ്മമെട്രോ” നിർമ്മാണത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ‘നമ്മ മെട്രോ’യിലെ 80 തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പി.ആര്‍.ഒ യശ്വന്ത് ചൗഹാന്‍ ബി.എല്‍ അറിയിച്ചു. ക്യാമ്പുകളില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗവാര-ഗോട്ടിഗേരെ ലെയിനിലെ മെട്രോ ജോലികൾ നടക്കുത്തുന്ന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച തൊഴിലാളികളെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള കോവിഡ് സെൻ്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഓരോ പ്രൊജക്റ്റ് സൈറ്റിലും ജോലിക്ക് മുന്പ് പനി പരിശോധന ഉണ്ട്, ഇങ്ങനെയാണ് ഒരു തൊഴിലാളിക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയതും സ്രവ പരിശോധനക്ക് വിധേയരാക്കിയതും. പിന്നീട് ക്യാമ്പിലുള്ള മറ്റുള്ളവരേയും പരിശോധിച്ചപ്പോഴാണ് 80…

Read More

ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു;ഇനി സംസ്ഥാനത്ത് ആർക്കും കൃഷിസ്ഥലം വാങ്ങാം.

ബെംഗളൂരു: കര്‍ഷകര്‍ക്കല്ലാതെ കൃഷി ഭൂമി വാങ്ങാന്‍ അനുവാദമില്ലായിരുന്ന ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്ത് കര്‍ണാടക. 1961ലെ ഭൂനിയമം ഓര്‍ഡിനന്‍സ് വഴി ഭേദഗതി ചെയ്തതോടെ, കര്‍ഷകരല്ലാത്തവര്‍ക്കും ഇനി ഭൂമി വാങ്ങാന്‍ സാധിക്കും. തിങ്കളാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വാജുഭായ് ആര്‍ വാല അനുമതി നല്‍കിയത്. കൃഷിക്കാരല്ലാത്തവര്‍ക്ക് കൃഷിയിടങ്ങള്‍ വാങ്ങുകയും കാര്‍ഷിക ജോലികള്‍ നടത്തുകയും ചെയ്യാം. എന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ സാധിക്കില്ല. നിയമത്തിലെ 79 എ, ബി,സി വകുപ്പുകള്‍ റദ്ദാക്കി. കൃഷി ഹോബിയായും അധിക വരുമാനമായും കാണുന്നവര്‍ക്ക് അവസരമൊരുക്കുന്ന ഭേദഗതിയാണ് ഇതെന്ന് റവന്യു വകുപ്പ് പറയുന്നത്.…

Read More

പരപ്പന ജയിലിലെ വനിതാ തടവുകാരിയുൾപ്പെടെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു; പരപ്പന ജയിലിൽ കോവിഡ്, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 30 തടവുകാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടും. അതേസമയം ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ജയിലധികൃതർ പറയുന്നത്. നിലവിൽ ഇവരെ മുഴുവൻ പ്രത്യേകം സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മറ്റു തടവുകാർക്ക് ഇവരിൽനിന്ന് രോഗം പകരാനുള്ള സാധ്യതകളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു. രോ​ഗം സ്ഥിരീകരിച്ച വനിതാ തടവുകാരിയെ തനിസാന്ദ്ര മെയിന്റോഡിലെ കോവിഡ് കെയർ സെന്ററിലും 29 പുരുഷ തടവുകാരെ ഹജ്ജ് ഹൗസിലെ കോവിഡ് കെയർ സെന്ററിലും പ്രവേശിപ്പിച്ചു. ജൂലായ് രണ്ടിന് 20 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…

Read More

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ ദിവസം;സംസ്ഥാനത്ത് 87 മരണം ബെംഗളൂരുവില്‍ 56;ആകെ രോഗ ബാധിതരുടെ എണ്ണം 44000 കടന്നു;ആക്ടീവ് കേസുകള്‍ 25000ന് മുകളില്‍.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യാ വീണ്ടും ഉയരുന്നു.ഇന്ന് മാത്രം രേഖപ്പെടുത്തിയത് 87 പേരുടെ മരണം അതില്‍ 56 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. നഗരത്തിലെ ആകെ കോവിഡ് മരണം 377 ആയി. ബെല്ലാരി 5,മൈസുരു,ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ 4 വീതം,വിജയപുര ,ചിക്ക മഗലുരു 3 വീതം റായി ചൂരു ,ചാമരാജ നഗര 2 വീതം ധാര്‍വാട്,കലബുരഗി,ദാവനഗരെ,ഹാസന ഓരോ മരണങ്ങള്‍ രേഖപ്പെടുത്തി. ആകെ കോവിഡ് മരണം 842 ആയി,കോവിഡ്കാരണമല്ലാതെ 6 കോവിഡ് രോഗികള്‍ ഇതുവരെ  മരിച്ചു. ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 1267 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു,മൈസുരു…

Read More

ബെംഗളൂരു നഗരത്തിൽ ഇന്നലെ 47 പേർ കോവിഡ് ബാധിച്ചു മരിച്ചു.പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 1000 ന് മുകളിൽ. ആക്റ്റീവ് കേസുകൾ 15000 ത്തിന് മുകളിൽ

ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ ഇന്നലെ 47 പേർ കോവിഡ് ബാധിച്ചു മരിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 321 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1315 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം…

Read More

കേരളത്തിൽ 608 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം,26 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 608 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തലതാനത്ത് മാത്രം 201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്‌ത ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 130 പേർ വിദേശത്ത് നിന്നും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി വരുകയാണ്. 396 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവർത്തകർ, ബിഎസ്എഫ് 2, ഐടിബിപി…

Read More

ധാർവാഡിലും ദക്ഷിണ കന്നടയിലും സമ്പൂർണ ലോക്ക് ഡൌൺ.

ബെംഗളൂരു: കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ  കൂടുതൽ ജില്ലകൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. ബെംഗളൂരു നഗര ഗ്രാമ ജില്ലകൾക്ക് പുറകെ ധാർവാട് ദക്ഷിണ കന്നഡ ജില്ലകളിലും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ജൂലൈ 16 മുതൽ ഒരു ആഴ്ചത്തേക്കാണ് ദക്ഷിണ കന്നടയിൽ ലോക്ക് ഡൌൺ ഉണ്ടായിരിക്കുക. ധാർവാഡിൽ ജൂലൈ 15 മുതൽ 10 ദിവസത്തേക്ക് ലോക്ക് ഡൌൺ ആയിരിക്കും.  ഇതേസമയം കൽബുർഗി, ശിവമോഗ, റായ്ച്ചൂർ ജില്ലകളിൽ ഭാഗിക ലോക്ക് ഡൌൺ ആയിരിക്കും ഇപ്പോൾ ഉണ്ടായിരിക്കുക. കോവിഡ്…

Read More
Click Here to Follow Us