ബംഗളൂരു: കോവിഡ് രോഗികൾക്കായുള്ള 50 ശതമാനം കിടക്കകൾ നീക്കിവെക്കാത്ത സൗത്ത് സോണിലെ 19 ആശുപത്രികളുടെ ലൈസൻസ് ബി ബി എം പി വ്യാഴാഴ്ച റദ്ദാക്കി. ആശുപത്രികളിൽ നടത്തിയ ഔദ്യോഗിക പരിശോധനക്ക് ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. 2005 ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് ലെ സെക്ഷൻ 58 പ്രകാരം പ്രസ്തുത ആശുപത്രികൾക്കെതിരെ കേസ് എടുത്തതായി സൗത്ത് സോൺ ഹെൽത്ത് ഓഫീസർ ഡോക്ടർ ശിവകുമാർ അറിയിച്ചു. ലൈസെൻസ് റദ്ദ് ചെയ്തത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു കൊണ്ടുള്ള ബാനറുകൾ ആശുപത്രികൾക്ക് മുമ്പിൽ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. ബസവനഗുഡി…
Read MoreMonth: July 2020
ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്ത്;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5483 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :84 അകെ കോവിഡ് മരണം : 2314 ഇന്നത്തെ കേസുകള്‍ : 5483 ആകെ പോസിറ്റീവ് കേസുകള്‍ : 124115 അകെ ആക്റ്റീവ് കേസുകള്‍ : 72005 ഇന്ന് ഡിസ്ചാര്‍ജ് : 3130 അകെ ഡിസ്ചാര്‍ജ് : 49788 തീവ്ര…
Read Moreഭാസ്കർ റാവു ഐ.പി.എസിനെ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി.
ബെംഗളൂരു : ഭാസ്കർ റാവു ഐ.പി.എസിെനെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തു നിന്ന് മാറ്റി ഇൻ്റേണൽ സെക്യൂരിറ്റി ഡിവിഷനിലെ എ.ഡി.ജി.പിയായി നിയമിച്ചു. 1990 ൽ ഭാസ്കർ റാവുവിൻ്റെ അതേ ബാച്ചിൽ ഉണ്ടായിരുന്ന ഐ.പി.എസ് ഓഫീസറായ സ്റ്റേറ്റ് ഇൻറലിജൻസ് എ.ഡി.ജി.പിയാണ് ബെംഗളൂരുവിലെ പുതിയ കമ്മീഷണർ. 2019 ഓഗസ്റ്റ് 2 നാണ് റാവു സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. ഒരു വർഷമാകുമ്പോൾ ആണ് സ്ഥാന ചലനം. Bangalore city gets new police commissioner – Kamal Pant IPS @CPBlr pic.twitter.com/MtbkPftwwp — Nagarjun…
Read Moreപഴയ നോട്ടുകൾ വിൽക്കാൻ ശ്രമിച്ച 3 പേർ ബെംഗളൂരുവിൽ പിടിയിലായി
ബെംഗളൂരു: 30 ലക്ഷം വിലമതിക്കുന്ന നിരോധിത നോട്ടുകൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ നഗരത്തിൽ പിടിയിലായി. കെ പി അഗ്രഹാര നിവാസിയായ 32 വയസുകാരനായ കിരൺ കുമാർ വി. നാഗര്‍ഭാവി സ്വദേശിയായ 48 വയസുകാരനായ പ്രവീൺ കുമാർ ബി ആർ, കാമക്ഷിപാളയ നിവാസിയായ 24 വയസുകാരനായ പവൻ കുമാർ എന്നിവരാണ് കുറ്റാരോപിതർ. നിരോധിച്ച നോട്ടുകളുടെ മുഖവിലയുടെ 10 ശതമാനത്തിനു നോട്ടുകൾ വിൽക്കുവാൻ ആള് ഉണ്ടെന്നും മുഖവിലയുടെ 30 ശതമാനം രൂപക് പ്രസ്തുത നോട്ടുകൾ ആർ ബി ഐ യിൽ നിന്നും മാറ്റി വാങ്ങാം എന്നുമാണ്…
Read Moreകോവിഡ്: മാളുകളിലും പൊതുസ്ഥലങ്ങളിലും തെർമൽ സ്കാനറുകൾക്കൊപ്പം മണമറിയാനുള്ള ‘സ്മെൽ കാർഡ്’!
ബെംഗളൂരു: കോവിഡ് രോഗികൾക്ക് മണംതിരിച്ചറിയാൻ കഴിയാത്തത് പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മാളുകളിലും ഓഫീസുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തെർമൽ സ്കാനറുകൾക്കൊപ്പം മണമറിയാനുള്ള ‘സ്മെൽ കാർഡ്’ ഉപയോഗിച്ചും പരിശോധന വേണമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിർദേശം. പൂക്കളുടെയോ പഴങ്ങളുടെയോ മണമുള്ള കാർഡുകൾ മാളുകളിലും ഓഫീസുകളിലെത്തുന്നവർക്ക് നൽകുകയാണ് പരിശോധനയുടെ ആദ്യപടി. മണം കൃത്യമായി തിരിച്ചറിയുന്നവരെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കും. കുറഞ്ഞചെലവിൽ ഇത്തരം സ്മെൽ കാർഡുകൾ നിർമിച്ചെടുക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു. ‘സ്മെൽ കാർഡ്’ ഉപയോഗിച്ചും പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിവസം മേയർ എം. ഗൗതം കുമാർ നിർദേശിച്ചിരുന്നു. ഈയാവശ്യമുന്നയിച്ച് സർക്കാരിന് കത്തുനൽകിയിട്ടുണ്ടെങ്കിലും ഇതുവരെ…
Read Moreകൊറോണ വന്നാൽ ഓണം ഞങ്ങൾ ഓൺലൈനിൽ നടത്തും; ഓൺലൈനിൽ ഓണാഘോഷങ്ങൾ നടത്താനൊരുങ്ങി ബാംഗ്ലൂർ മലയാളീ സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മ.
ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു നഗരത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 10 ലക്ഷത്തിനു മുകളിൽ മലയാളികൾ ആണ് താമസിക്കുന്നത്. ബെംഗളൂരു മലയാളികളുടെ എന്ത് ആവശ്യത്തിനും എന്നും മുന്നിട്ടിറങ്ങുന്നതിൽ വലിയൊരു പങ്കാണ് ബാംഗ്ലൂർ മലയാളീസ് സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കുള്ളത്. 2017 മാർച്ചിൽ ബെംഗളൂരുവിൽ ഉള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഈ സൗഹൃദ കൂട്ടായ്മ ഇന്ന് 40000 അംഗങ്ങൾ ഉള്ള വലിയൊരു കുടുംബം ആണ്. ഓണാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ, ഫ്ളാഷ്മൊബ്, ഫിലിം ഫെസ്റ്റിവൽ തുടങ്ങി 15 ൽ ഏറെ ഗ്രൂപ്പ് ഇവെന്റുകൾ ആണ് 2017 മുതൽ 2019…
Read Moreനമ്മ മെട്രൊ രണ്ടാം ഘട്ടത്തിന്റെ ഭുഗർഭപാതയുടെ പണികൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു.
ബെംഗളൂരു: ലോകം മുഴുവൻ അറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ എല്ലാ വിധ സൗകാര്യങ്ങളും ഒരുക്കുന്ന കാര്യത്തിൽ താനും തന്റെ സർക്കാരും എന്നും പ്രതിജ്ഞാബദ്ധരാണെന്ന് കർണാടക മുഖ്യ മന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. ബെംഗളൂരു മെട്രൊ റെയിൽ ഫേസ് 2 ന്റെ അണ്ടർ ഗ്രൗണ്ട് സെക്ഷന്റെ പണികൾക്ക് തുടക്കം കുറിക്കവെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെട്രൊ ഫേസ് 2 ന്റെ നിർമാണം 2024 ഓടെ പൂർത്തിയാകും എന്നും മുഖ്യ മന്ത്രി പറഞ്ഞു. നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കുന്നതിലും നിയന്ത്രിക്കുന്നതിലും യാത്രക്കാർക്ക് ഏളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത്…
Read Moreകേരളത്തിൽ ബലിപെരുന്നാൾ ഇന്ന്; നഗരത്തിൽ നാളെ.
ബെംഗളൂരു: ജൂലൈ 31 ന് ഉഡുപ്പി, ദക്ഷിണ കന്നഡ, കൊഡാഗു ജില്ലകളിൽ ബക്രീദ് എന്നറിയപ്പെടുന്ന ഈദ്-അൽ-അദ ആഘോഷിക്കാൻ ഹിലാൽ കമ്മിറ്റി തീരുമാനിച്ചതായും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആഗസ്റ്റ് ഒന്നിനായിരിക്കും ബക്രീദ് എന്നും ഹിലാൽ കമ്മിറ്റി അറിയിച്ചു. കോവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് ഈദ് ഗാഹുകളിലും മറ്റ് സ്ഥലങ്ങളിലും കൂട്ട നമസ്കാരം നിരോധിച്ചിട്ടുണ്ട്. ബക്രീദിന്റെ സമയത്ത് ഇസ്ലാം മത വിശ്വാസികൾ നടത്തുന്ന ഒരു പ്രധാന ആചാരമാണ് ബഹുജന പ്രാർത്ഥനയെന്ന് ചൂണ്ടികാട്ടുന്ന സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവില്‍, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈദ് ഗാഹുകളിലും മറ്റുസ്ഥലങ്ങളിലും…
Read Moreവലിയ ആഘോഷമില്ലാതെ ഇന്ന് കർണാടകയിൽ സ്ത്രീകളുടെ ഉത്സവമായ വര മഹാലക്ഷ്മി ഹബ്ബ.
ബെംഗളൂൂരു : കർണാടകയിലെ പ്രധാന ഉൽസവമായ വര മഹാലക്ഷ്മി ഹബ്ബ ഇന്ന്. ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ അവസാനത്തെ വെള്ളിയാഴ്ചയാണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത്. ഇപ്പോൾ മഹാരാഷ്ട്രയിലുള്ള കുണ്ഡിന്യപുരിയിൽ താമസിച്ചിരുന്ന ചാരുമതി എന്ന് സ്ത്രീക്ക് സ്വപ്നത്തിൽ ലക്ഷ്മീ ദർശന സൗഭാഗ്യമുണ്ടാവുകയും ദേവിയുടെ നിർദ്ദേശപ്രകാരം അവരാണ് വരമഹാലക്ഷ്മീ പൂജ തുടങ്ങിവച്ചതും എന്നാണ് കഥ. നഗരത്തിൽ കെആർ മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ നിരത്തിലെ കച്ചവടക്കാരിൽ നിന്നു പൂക്കളും പച്ചക്കറികളും വാങ്ങാൻ സാധാരണയിൽ കവിഞ്ഞ തിരക്ക് അനുഭവപ്പെടുന്നുണ്ട്.…
Read Moreകോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മാരുതി സേവാനഗറിൽ താമസക്കാരനായ എറണാകുളം അങ്കമാലി അരീക്കൽ ലാൽ സെബാസ്റ്റ്യൻ(49) ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി. നഗരത്തിൽ സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്തിരുന്ന ഇയാൾ മുൻ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ എ.ജെ. ദേവസിക്കുട്ടിയുടെയും മുൻ അധ്യാപിക റോസമ്മയുടെയും മകനാണ്. ഭാര്യ നീതി മാണി, മക്കൾ ജോയൽ, ജോഷ്വ. വിപ്രോയിൽ സി.ഐ.എസ്. ഡെലിവറി ഹെഡ്ഡായിരുന്ന ഇയാൾ കഴിഞ്ഞ 13-നാണ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോവിഡ് പരിശോധന നടത്തിയത്.…
Read More