കൊറോണ വന്നാൽ ഓണം ഞങ്ങൾ ഓൺലൈനിൽ നടത്തും; ഓൺലൈനിൽ ഓണാഘോഷങ്ങൾ നടത്താനൊരുങ്ങി ബാംഗ്ലൂർ മലയാളീ സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മ.

Bangalore Online Onam

ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു നഗരത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 10 ലക്ഷത്തിനു മുകളിൽ മലയാളികൾ ആണ് താമസിക്കുന്നത്.

ബെംഗളൂരു മലയാളികളുടെ എന്ത് ആവശ്യത്തിനും എന്നും മുന്നിട്ടിറങ്ങുന്നതിൽ വലിയൊരു പങ്കാണ് ബാംഗ്ലൂർ മലയാളീസ് സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കുള്ളത്.

2017 മാർച്ചിൽ ബെംഗളൂരുവിൽ ഉള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഈ സൗഹൃദ കൂട്ടായ്മ ഇന്ന് 40000 അംഗങ്ങൾ ഉള്ള  വലിയൊരു കുടുംബം ആണ്.

ഓണാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ, ഫ്‌ളാഷ്മൊബ്, ഫിലിം ഫെസ്റ്റിവൽ തുടങ്ങി 15 ൽ ഏറെ ഗ്രൂപ്പ് ഇവെന്റുകൾ ആണ് 2017 മുതൽ 2019 വരെ ഈ ഗ്രൂപ്പ് നടത്തിയിട്ടുള്ളത്.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെ ബാധിച്ചതിനാൽ ഈ 2020 ൽ ബെംഗളൂരു നഗരം അക്ഷരാർത്ഥത്തിൽ ആഘോഷങ്ങൾ ഇല്ലാത്ത ഒരു നഗരമായി മാറി.

എങ്കിലും കാണാം വിറ്റും ഓണം ഉണ്ണണം എന്ന മലയാളികളുടെ ശൈലിയിൽ മാറ്റമില്ല.

സാധാരണ പല ഗ്രൂപ്പുകളും ഓൺലൈനിൽ പല രീതിയിൽ ഉള്ള മത്സരങ്ങൾ നടത്താറുണ്ടെങ്കിലും പതിവിൽ നിന്നും തികച്ചും വ്യത്യസ്തമായി ഗ്രൂപ്പ് അംഗങ്ങൾക്കായി ഒരു ഓൺലൈൻ ഓണം ആണ് ഇത്തവണ ബാംഗ്ലൂർ മലയാളീസ് സോൺ എന്ന ഗ്രൂപ്പ് ഒരുക്കുന്നത്.

മത്സരങ്ങൾ ഇല്ലാതെ എന്ത് ഓണം. നമ്മുടെ തനതായ രീതിയിൽ തന്നെ ആണ് ഈ കൂട്ടർ ഓൺലൈനിൽ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്നത്.

  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

8 മുതൽ 10 പേര് വരെ ഉള്ള 25 ഓളം വരുന്ന ടീമുകൾ ആണ് ഈ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകാൻ ഗ്രൂപ്പിന്റെ അഡ്മിൻ പാനലും പിന്നെ ഈ മത്സങ്ങൾക്കു വേണ്ട തയ്യാറാക്കിയ ഓൺലൈൻ ഗെയിം കമ്മിറ്റിയും രംഗത്തുണ്ട് .

ഇവരെ പ്രോത്സാഹിപ്പിക്കാനും സപ്പോർട്ട് ചെയ്യാനും ആയിരത്തോളം വരുന്ന ഗ്രൂപ്പ് അംഗങ്ങളും കൂടെ ആകുമ്പോൾ പിന്നെ ഇത്തവണത്തെ ഓണത്തിന്റെ ഓളം 100 ഇരട്ടിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts