നമ്മ മെട്രൊ രണ്ടാം ഘട്ടത്തിന്റെ ഭുഗർഭപാതയുടെ പണികൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു.

ബെംഗളൂരു: ലോകം മുഴുവൻ അറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ എല്ലാ വിധ സൗകാര്യങ്ങളും ഒരുക്കുന്ന കാര്യത്തിൽ താനും തന്റെ സർക്കാരും എന്നും പ്രതിജ്ഞാബദ്ധരാണെന്ന് കർണാടക മുഖ്യ മന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു.

ബെംഗളൂരു മെട്രൊ റെയിൽ ഫേസ് 2 ന്റെ അണ്ടർ ഗ്രൗണ്ട് സെക്ഷന്റെ പണികൾക്ക് തുടക്കം കുറിക്കവെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

മെട്രൊ ഫേസ് 2 ന്റെ നിർമാണം 2024 ഓടെ പൂർത്തിയാകും എന്നും മുഖ്യ മന്ത്രി പറഞ്ഞു. 

നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കുന്നതിലും നിയന്ത്രിക്കുന്നതിലും യാത്രക്കാർക്ക്‌ ഏളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനും മെട്രൊ ഗതാഗതം വലിയ പങ്ക്‌ വഹിക്കുന്നുണ്ടെന്ന് മുഖ്യ മന്ത്രി പറഞ്ഞു. 

ജയ നഗർ ഫയർ സ്റ്റേഷന്റെ അടുത്തുള്ള സൗത്ത്‌ റാമ്പിൽ നിന്നും നാഗവര അണ്ടർ ഗ്രൗണ്ട് സ്റ്റേഷന് അടുത്തുള്ള നോർത്ത് റാമ്പ് വരെയുള്ള 13.9 കിലോമീറ്ററാണ് മെട്രൊ ഫേസ് 2 ന്റെ അണ്ടർ ഗ്രൗണ്ട് സെക്ഷനിൽ ഉൾപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts