ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് മുക്തയായി ആശുപത്രി വിട്ട ഏറ്റവും പ്രായമേറിയ ആളായി 99 വയസ്സുകാരി മാഴ്സലിൻ സൽദാന. കഴിഞ്ഞ 18നു പിറന്നാൾ ദിനത്തിൽ കോവിഡ് സ്ഥിരീകരിച്ച് ഇവർ 9 ദിവസം കൊണ്ട്, റെക്കോർഡ് വേഗത്തിലാണു രോഗവിമുക്തയായത്. മാഴ്സലിന്റെ 70 വയസ്സുള്ള മകനും 66 വയസ്സുള്ള മരുമകൾക്കും 29 വയസ്സുള്ള കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരോടൊപ്പം കൊച്ചു മകനും രോഗമുക്തനായി. രോഗത്ത് ക്കുറിച്ച് പരിഭ്രാന്തി വേണ്ടെന്നും ആത്മവിശ്വാസത്തോടെ ഡോക്ടർമാരുടെ നിർദേശം അനുസരിക്കുകയാണു വേണ്ടതെന്നും മാഴ്സലിൻ പറഞ്ഞു.
Read MoreMonth: June 2020
സ്വന്തം പിതാവ് ബലാല്‍സംഗം ചെയ്തു;19 കാരി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍.
ബെംഗളുരു : ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ നടന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കാനാണ് നമുക്ക് ഓരോരുത്തര്‍ക്കും ഇഷ്ട്ടം,അത് സംഭവിച്ചിട്ടുണ്ട് എന്നുള്ളത്തിന്റെ തെളിവ് നമുക്ക് ലഭിക്കുന്നത് വരെ നമ്മള് അത്തരം വാര്‍ത്തകള്‍ വിശ്വസിക്കില്ല. സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിച്ചു പിച്ചിച്ചീന്തിയ ഒരു വാര്‍ത്തയാണ്,സംഭവം നടന്നത് നഗരത്തിലെ ഹരലൂരില് ആണ്,കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 19 വയസ്സുകാരിയായ പെണ്‍കുട്ടി ജലദോഷത്തിനു പിതാവായ 40 കാരന് ഗുളികകള്‍ നല്കി. അത് ഉറക്ക ഗുളിക ആയിരുന്നു എന്ന് ആ കുഞ്ഞിന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല,സ്വന്തം പിതാവില്‍ നിന്ന് ഇങ്ങനെ ഒരു വൈകൃതം ഏതു പെണ്‍കുട്ടികള്‍ ആണ്…
Read Moreഏതാനും മണിക്കൂറുകൾ ഓൺലൈൻ ക്ലാസ് അനുവദിച്ചുകൂടെ: സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.
ബെംഗളൂരു: സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഏതാനും മണിക്കൂറുകൾ ഓൺലൈൻക്ലാസുകൾ അനുവദിക്കുന്ന കാര്യം സർക്കാറിന് പരിഗണിച്ചു കൂടെ എന്ന് കർണാടക ഹൈക്കോടതി. സ്കൂളുകളിൽ ഓൺലൈൻക്ലാസ് നൽകാൻ തയ്യാറാണ്, ഇനി വിദ്യാർഥികൾക്ക് താത്പര്യവുമുണ്ടെങ്കിൽ സർക്കാരിന് എന്താണ് പ്രശ്നമെന്നും ഹൈക്കോടതി. ശരിയായ നടപടിക്രമമല്ല സർക്കാർ സ്വീകരിക്കുന്നതെന്നും കോടതി വിമർശിച്ചു. എൽ.കെ.ജി.മുതൽ അഞ്ചാം ക്ലാസ് വരെ ഓൺലൈൻക്ലാസുകൾ നിരോധിച്ചുള്ള സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് നടരാജ് രംഗസ്വാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി…
Read Moreനഗരത്തിൽ 24 മണിക്കൂറിൽ 596 കോവിഡ് രോഗികൾ;ആകെ രോഗികൾ 2500 ന് മുകളിൽ.
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ക്രമാധീതമായ വർദ്ധനവ്. ഇന്നലെ 596 പേർക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ 7 ദിവസങ്ങളിൽ 100 നു മേലെയാണ് നഗരത്തിലെ രോഗികളുടെ എണ്ണം. അകെ രോഗബാധിതരുടെ എണ്ണം 2531 ആയി. നഗരത്തിൽ ഇന്നലെ 3 പേർ കൂടെ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 85 ആയി. 70,83 വയസുള്ള 2 പുരുഷന്മാരും 74 വയസുള്ള ഒരു സ്ത്രീയുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ…
Read Moreമുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടാൽ പതിവ് തീവണ്ടി സർവ്വീസ് പുനരാരംഭിക്കാൻ തയ്യാറാണ്: റെയിൽവേ സഹമന്ത്രി.
ബെംഗളൂരു : സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടാൽ പതിവ് തീവണ്ടി സർവീസ് പുനരാരംഭിക്കാൻ തയാറാണെന്നു റെയിൽവേ സഹമന്ത്രിയും കർണാടകയിൽ നിന്നുള്ള എം.പിയുമായ സുരേഷ് അംഗദി. ട്രെയിനിൽ യാത്രക്കാർ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കോവിഡ് രോഗം ഇപ്പോൾ ആശങ്ക പ്പെടുത്തുന്നുണ്ടെങ്കിലും ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമാകും. അതിനാൽ, സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ തീവണ്ടി സർവീസ് തുടങ്ങുമെന്നു ദാവനഗരയിൽ റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ മന്ത്രി പറഞ്ഞു.
Read Moreവൃഷഭാവതി കര കവിഞ്ഞു; മൈസൂരു- ബെംഗളൂരു പാതയിൽ ഗതാഗത നിയന്ത്രണം; പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ; മെട്രോ തൂണുകൾക്ക് പ്രശ്നമില്ലെന്ന് ബി.എം.ആർ.സി.എൽ.
ബെംഗളൂരു :കെങ്കേരിക്ക് സമീപം മൈല സാന്ദ്രയിൽ വൃഷഭാവതി നദി സംരക്ഷണ ഭിത്തി തകർത്ത് ഒഴുകുന്ന വീഡിയോ ദൃശ്യങ്ങൾ നിങ്ങളിൽ പലരും സോഷ്യൽ മീഡിയയിലൂടെ കണ്ടു കഴിഞ്ഞിരിക്കും. ഈ സംഭവത്തെ തുടർന്ന് മൈസൂരു – ബെംഗളുരു ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, ഭിത്തി തകർന്ന ഒരു കിലോമീറ്റർ ദൂരത്ത് വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. ബെംഗളൂരുവിലേക്കുള്ള പാതയുടെ ഒരു വശത്തു കൂടിയാണ് വിപരീത ദിശയിലുള്ള വാഹനങ്ങളും കടത്തി വിടുന്നത്. ഈ വിഷയത്തിൽ ദേശീയ പാതാ അതോറിറ്റിയും ബി.ബി.എം.പിയും ഈ വിഷയത്തിൽ പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട്…
Read Moreഹാസനിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് കോവിഡ്, പാവഗഡയിൽ പരീക്ഷാ ജോലിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് കോവിഡ് !
ബെംഗളൂരു: ഹാസൻജില്ലയിലെ അർക്കൽഗുഡിൽ ശനിയാഴ്ച പരീക്ഷയെഴുതിയ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധന നടത്തിയിട്ട് ഫലം വരുന്നതിനു മുൻപ് തന്നെ വിദ്യാർഥി പരീക്ഷ എഴുതാനെത്തുകയായിരുന്നതായാണ് വിവരം. പരീക്ഷ കഴിഞ്ഞ ശേഷം കോവിഡ് പരിശോധനാഫലം വന്നു, അത് പോസിറ്റീവാണെന്ന വിവരം അറിയുകയായിരുന്നു. ഈ വിദ്യാർഥി പരീക്ഷാ ഹാളിൽ മറ്റു വിദ്യാർഥികളുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികളെയും കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാർഥികളെയും പ്രത്യേക മുറിയിൽ ഇരുത്തി പരീക്ഷ എഴുതിക്കാനാണ് വിദ്യാഭ്യാസവകുപ്പ് അനുവദിച്ചിരിക്കുന്നത്. എന്നിട്ടും കോവിഡ് പരിശോധനാഫലം കാത്തിരുന്ന വിദ്യാർഥി പരീക്ഷയ്ക്കെത്തിയതിനെക്കുറിച്ച്…
Read Moreപോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു ;എസ്.ജി.പാളയ പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു.
ബെംഗളൂരു: മലയാളികൾ തിങ്ങി പാർക്കുന്ന മഡിവാളക്ക് സമീപമുള്ള എസ് ജി പാളയ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചു. തുടർന്ന് അധികൃതർ സ്റ്റേഷൻ ശുചിത്വവൽക്കരിക്കുകയും മുദ്രയിടുകയും ചെയ്യാം. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും സർക്കാർ നിരീക്ഷണത്തിലാണ്. ഇദ്ദേഹം കൈകാര്യം ചെയ്ത ബിസ്മില്ലാ നഗറിൽ ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എസ് ജി പാളയ പരിസരത്ത് താമസിക്കുന്ന ജനങ്ങളോട് സുരക്ഷിതർ ആയിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
Read Moreഞായറാഴ്ചകളിൽ മാത്രം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കർണാടക.
ബെംഗളൂരു: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതലാണ് ഞായറാഴ്ചകള്‍ അടച്ചിടുക. Lockdown would be imposed every Sunday, with effect from July 5, until further orders. No activities shall be permitted on that day except essential services and supplies: #Karnataka Chief Minister’s Office — ANI (@ANI) June 27, 2020 രാത്രി കര്‍ഫ്യൂ സമയത്തിലും മാറ്റം വരുത്തി. രാത്രി എട്ട് മുതല്‍…
Read Moreകര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്;ഒരു ദിവസം 918 രോഗികള്‍;നഗരത്തില്‍ മാത്രം 596 പുതിയ രോഗികള്‍;11 മരണം..
ബെംഗളുരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്,ഇന്ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്ക്. ആകെ കോവിഡ് രോഗികളുടെ എണ്ണം 11923 ആയി. ഇന്ന് 11 മരണം റിപ്പോര്‍ട്ട് ചെയ്തു,ഇതില്‍ ബെംഗളുരു നഗര ജില്ലയില്‍ നിന്ന് 3 പേര് ഉണ്ട്,കലബുരഗിയില്‍ 2,ബീദര്‍ 2,ബെല്ലാരി 1,ഗദഗ് 1,ധാര്‍ വാഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ആകെ മരണം സംസ്ഥാനത്ത് 191 ആയി. 371 പേര് ഇന്ന് രോഗമുക്തി നേടി…
Read More