ജയിലിൽ വീട്ടിലെ ഭക്ഷണവും വസ്തുക്കളും ആവശ്യപ്പെട്ടുകൊണ്ട് ദർശൻ നൽകിയ അപേക്ഷ പിൻവലിച്ചു

ബെംഗളൂരു : ജയിലിൽ വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രവും വേണമെന്ന് ആവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയിൽ നൽകിയ അപേക്ഷ പിൻവലിച്ചു.

ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡാറുടെ ഏകാംഗ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

തന്റെ അപേക്ഷ നിരസിച്ച വിചാരണക്കോടതി ഉത്തരവിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ദർശൻ അപേക്ഷ നൽകിയതിനെത്തുടർന്നാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

വീട്ടിൽനിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് ദർശൻ നൽകിയ ഹർജി കഴിഞ്ഞയാഴ്ച ബെംഗളൂരു 24-ാം എ.സി.എം.എം. കോടതി തള്ളിയിരുന്നു.

കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. വീട്ടുഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് ദർശൻ ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചിരുന്നത്.

ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു എ.സി.എം.എം. കോടതിയിൽ അപേക്ഷ നൽകിയത്. ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11-നാണ് ദർശൻ അറസ്റ്റിലായത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts