സഹോദരിയെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് മടങ്ങിയ യുവാവിന് ദാരുണാന്ത്യം; മരണം പോലീസിന്റെ ക്രൂര മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ

deadbody BABY

ബെം​ഗളുരു; സഹോദരിയെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് മടങ്ങിയ യുവാവിന് ദാരുണാന്ത്യം, വിജയപുര ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ സഹോദരിയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ച 18 കാരൻ മരിച്ചു. ബസവന ബഗെവാഡി താലൂക്ക് സ്വദേശി സ്വദേശി സാഗർ ചലവടിയാണ് മരിച്ചത്. സാഗറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെങ്കിലും പോലീസ് മർദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു ബന്ധുക്കൾ രം​ഗത്തെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരിയെ വിശ്വചേതന സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചത്. തുടർന്ന് പരീക്ഷാ കേന്ദ്രത്തിന്‌ പുറത്ത് സാഗർ കാത്തുനിന്നപ്പോൾ പോലീസെത്തി മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തതായി അച്ഛൻ ശിവപ്പ മാധ്യമങ്ങളോട് പറഞ്ഞു.…

Read More

കണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാകില്ല; പകരം കോറമം​ഗല ഇൻഡോർ സ്റ്റേഡിയം.

ബെം​ഗളുരു; ന​​ഗരത്തിലെ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) തീരുമാനം അവസാന നിമിഷം മാറ്റി. ഇതിനുപകരം കോറമം​ഗല ഇൻഡോർ സ്റ്റേഡിയമാണ് കോവിഡ് കെയർ കേന്ദ്രമാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ നൂറുകണക്കിന് കിടക്കകൾ കണ്ഠീരവ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്നെങ്കിലും വൈകിട്ടോടെ ഇവ കോറമംഗല സ്റ്റേഡിയത്തിലേക്കു മാറ്റി. കണ്ഠീരവ സ്റ്റേഡിയം തത്കാലത്തേക്ക് കോവിഡ് കെയർ കേന്ദ്രമാക്കരുതെന്ന് നിയമനിർമാണ കൗൺസിൽ അംഗത്തിന്റെ അപേക്ഷ ലഭിച്ചുവെന്ന് ബി.ബി.എം.പി. കമ്മിഷണർ ബി.എച്ച് അനിൽകുമാർ പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിൽ കായിക പരിപാടികൾ നടത്തേണ്ടതിനാലാണ് ഇവിടെ നിന്നു…

Read More

കോവിഡ്-19;നഗരത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി.

Commissioner Bhaskar rao

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മാർഗനിർദേശങ്ങളുമായി സിറ്റി പോലീസ് കമ്മിഷണർ. എല്ലാവരും സർക്കാർ നിദ്ദേശിച്ചിട്ടുള്ള രീതിയിൽ മാസ്ക് ധരിക്കണമെന്നും മറ്റുള്ളവരുമായി ഒരുമീറ്റർ അകലം പാലിക്കണമെന്നും കമ്മിഷണർ ഭാസ്കർ റാവു ഉത്തരവിറക്കി. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരേ ക്രിമിനൽ കേസെടുക്കുമെന്നും പറഞ്ഞു. 20 ആളുകളിൽ ഇൻഡോർ പരിപാടികളിൽ കൂടാൻ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്കില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടാൻ ബി.ബി.എം.പി. മാർഷലുകളെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിൽ പുറത്തിറങ്ങുന്നവരിൽ പകുതിയോളംപേരും മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ്…

Read More

കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ, നഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം കുറയുന്നു.

ബെംഗളൂരു: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും നഗരത്തിനു ആശ്വാസമായി കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു വരുന്നു. ജൂൺ 25 ന് ബി ബി എം പി പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ പ്രകാരം 512 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് ബെംഗളൂരു നഗരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ ബുള്ളറ്റിൻ പ്രകാരം അത് 495 ആയി കുറഞ്ഞിട്ടുണ്ട്. 17 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ സാധാരണ നിലയിലേക്ക് തിരിച്ചു വന്നതിനാലാണ് അകെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ കുറവുണ്ടായത്. 65 കണ്ടൈൻമെന്റ് സോണുകളാണ് ഇതുവരെ സാധാരണഗതിയിലേക്ക് തിരിച്ചെത്തിയത്. ബി…

Read More

മം​ഗളുരു സിറ്റി പോലീസ് കമ്മീഷണർ ഹ​ര്‍​ഷ​ക്ക്​ സ്​​ഥ​ലം​മാ​റ്റം; പുതിയ നിയമനം ബെം​ഗളുരുവിലേക്ക്

ബെം​ഗളുരു; മം​ഗളുരു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ഡോ. ​പി. ഹ​ര്‍​ഷ​ക്ക്​ സ്​​ഥ​ലം​മാ​റ്റം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ മം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെതി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നു​ നേ​രെ വെ​ടി​യു​തി​ര്‍​ക്കാന്‍ ഉത്തരവിട്ടത് ഡോ. ​പി. ഹ​ര്‍​ഷ​യായിരുന്നു. പുതിയ ക​മീ​ഷ​ണ​റാ​യി വി​കാ​സ്​ കു​മാ​ര്‍ വി​കാ​സ്​​ ചു​മ​ത​ല​യേ​റ്റു. ക​ര്‍​ക്ക​ല​യി​ല്‍ ന​ക്​​സ​ല്‍ വി​രു​ദ്ധ സേ​ന ക​മാ​ന്‍​ഡ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ബം​ഗ​ളൂ​രു​വി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ്​​ പ​ബ്ലി​ക്​ റി​ലേ​ഷ​ന്‍​സ്​ ക​മീ​ഷ​ണ​റാ​യാ​ണ്​ ഹ​ര്‍​ഷ​യു​ടെ പു​തി​യ നി​യ​മ​നം. 2019 ആ​ഗ​സ്​​റ്റി​ല്‍ ചു​മ​ത​ല​യേ​റ്റ ഹ​ര്‍​ഷ വി​വാ​ദ​മാ​യ മം​ഗ​ളൂ​രു വെ​ടി​വെ​പ്പിന്റെ പേ​രി​ൽ പ്രതിഷേധം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി…

Read More

നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 783 കോവിഡ് കേസുകൾ;ആകെ രോഗികൾ 3314.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ 783 പേർക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് 500 നു മേലെ രോഗികൾ നഗരത്തിൽ ഉണ്ടാകുന്നത്. അകെ രോഗബാധിതരുടെ എണ്ണം 3314 ആയി. നഗരത്തിൽ ഇന്നലെ 4 പേർ കൂടെ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 89 ആയി. 55,62,65,66 വയസുള്ള 4 പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ ആയിരുന്നില്ല . മരിച്ചവരിൽ ഒരാളുടെ…

Read More

പുതിയ ക്വാറൻറീൻ മാർഗ്ഗ നിർദ്ദേശങ്ങളുടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

ബെംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ കർണാടക സർക്കാർ മാറ്റംവരുത്തിയതിൻ്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഈ മാറ്റത്തെ കുറിച്ച് ബെംഗളൂരു വാർത്ത 2 ദിവസം മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയൊഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർ 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയണം എന്നതാണ് പുതിയ ഉത്തരവിൽ പറയുന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തുന്നവർ മാത്രം ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുശേഷം ഏഴുദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്ജുനാഥ പ്രസാദ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.  തമിഴ്‌നാട് ,ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ…

Read More

മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറെന്ന് അധികൃതർ; വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ അതീവശ്ര​ദ്ധ നൽകും

ബെം​ഗളുരു; മഴക്കാലത്തെ നേരിടാൻ സ‍‍ജ്ജമായി ബെം​ഗളുരു നഗരം, കാലവർഷത്തോടനുബന്ധിച്ചുള്ള മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ നേരിടാൻ സജ്ജമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ അറിയിച്ചു. ഇതിനായി ബെം​ഗളുരു നഗരത്തിലെ എട്ടു സോണുകളിലും ബി.ബി.എം.പി., ട്രാഫിക് പോലീസ്, വനംവകുപ്പ്, അഗ്നിശമനസേന, വൈദ്യുതിവകുപ്പ്, ജലവിതരണവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തയ്യാറാക്കി. ന​ഗരത്തിൽ അതി ശക്തമായി ശക്തമായി മഴ പെയ്താൽ നഗരത്തിലെ 210 പ്രദേശങ്ങൾ വെള്ളത്തിൽമുങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുംമെന്നും വ്യക്തമാക്കി. കൂടാതെ വെള്ളപ്പൊക്കത്തിന്റെ കൃത്യവിവരങ്ങൾ അറിയാൻ 21 കനാലുകളിൽ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബി.ബി.എം.പി. അറിയിച്ചു.

Read More

24 മണിക്കൂറില്‍ 1000 കടന്ന് കര്‍ണാടക;700ന് മുകളില്‍ ബെംഗളൂരു;സംസ്ഥാനത്ത് 16 കോവിഡ് മരണം;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1267 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 13190 ആയി. 243 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 16 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതില്‍ 4 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.ദക്ഷിണ കന്നഡ 3 ,തുമക്കുരു,ബാഗല്‍ കോട്ടെ എന്നിവിടങ്ങളില്‍ 2 വീതം മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ധാര്‍വാട് ,ഹാസന്‍ ,മൈസുരു,കലബുരഗി,ബെല്ലാരി എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ്…

Read More

കേരളത്തിൽ ഇന്ന്  118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 42 പേർ രോഗമുക്തി നേടി.

കേരളത്തിൽ ഇന്ന്  118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍…

Read More
Click Here to Follow Us