ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
ഇന്നലെ 783 പേർക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് 500 നു മേലെ രോഗികൾ നഗരത്തിൽ ഉണ്ടാകുന്നത്. അകെ രോഗബാധിതരുടെ എണ്ണം 3314 ആയി.
നഗരത്തിൽ ഇന്നലെ 4 പേർ കൂടെ കോവിഡ് ബാധിച്ചു മരിച്ചു.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 89 ആയി.
55,62,65,66 വയസുള്ള 4 പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത്
നിന്നെത്തിയവരോ രോഗികളുമായി
സമ്പർക്കത്തിൽ ഉള്ളവരോ ആയിരുന്നില്ല .
മരിച്ചവരിൽ ഒരാളുടെ കോൺടാക്ട് വിവരങ്ങൾ കണ്ടെത്തിയിട്ടില്ല. ട്രേസിങ് നടന്നുകൊണ്ടിരിക്കുന്നു. രണ്ട് പേർ ഇൻഫ്ലുൻസ പോലുള്ള അസുഖം ബാധിച്ചും ഒരാൾ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ
ബാധിച്ചും നഗരത്തിലെ വിവിധ
ആശുപത്രികളിൽ ചികിത്സ തേടി എത്തിയവരാണ്
നഗരത്തിൽ ഇന്നലെ ആരും രോഗമുക്തി നേടിയിട്ടില്ല. അകെ 533 പേരാണ് ഇതുവരെ രോഗമുക്തരായത്. 2692 ആക്റ്റീവ് കേസുകൾ നിലവിലുണ്ട്. നഗരത്തിൽ 155 പേർ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്
ഇതേ സമയം ഇന്നലെ രോഗം സ്ഥിരീകരിച്ചവർക്ക് എങ്ങനെ രോഗം ഉണ്ടായി എന്നുള്ള വിവരങ്ങൾ ഒന്നും തന്നെ ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിട്ടില്ല. എത്രപേർ മറ്റ് രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാങ്ങളിൽ നിന്നും എത്തിയിട്ടുണ്ട് എന്ന കണക്കുകളും പ്രസിദ്ധീകരിച്ചിട്ടില്ല
ബെംഗളൂരു ഗ്രാമജില്ലയിലും കോവിഡ് രോഗികൾ കൂടി വരുകയാണ് 27 പേർക് 24 മണിക്കൂറിനുള്ളിൽ
അസുഖം സ്ഥിരീകരിച്ചു.