പുതിയ ക്വാറൻറീൻ മാർഗ്ഗ നിർദ്ദേശങ്ങളുടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

ബെംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ കർണാടക സർക്കാർ മാറ്റംവരുത്തിയതിൻ്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

ഈ മാറ്റത്തെ കുറിച്ച് ബെംഗളൂരു വാർത്ത 2 ദിവസം മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയൊഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർ 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയണം എന്നതാണ് പുതിയ ഉത്തരവിൽ പറയുന്നത്.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മഹാരാഷ്ട്രയിൽ നിന്നെത്തുന്നവർ മാത്രം ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുശേഷം ഏഴുദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്ജുനാഥ പ്രസാദ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

 തമിഴ്‌നാട് ,ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കുണ്ടായിരുന്ന മൂന്നുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ സർക്കാർ ഒഴിവാക്കി.

ജൂൺ 15-ന് ചീഫ് സെക്രട്ടറി വിജയ് ഭാസ്കർ ഇറക്കിയ ഉത്തരവിൽ ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന്‌ വരുന്നവർക്ക് മൂന്നു ദിവസം ഔദ്യോഗിക ക്വാറന്റീനും 11 ദിവസം ഹോം ക്വാറന്റീനുമായിരുന്നു നിർദേശിച്ചിരുന്നത്.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts