സഹോദരിയെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് മടങ്ങിയ യുവാവിന് ദാരുണാന്ത്യം; മരണം പോലീസിന്റെ ക്രൂര മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ

deadbody BABY

ബെം​ഗളുരു; സഹോദരിയെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് മടങ്ങിയ യുവാവിന് ദാരുണാന്ത്യം, വിജയപുര ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ സഹോദരിയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ച 18 കാരൻ മരിച്ചു. ബസവന ബഗെവാഡി താലൂക്ക് സ്വദേശി സ്വദേശി സാഗർ ചലവടിയാണ് മരിച്ചത്. സാഗറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെങ്കിലും പോലീസ് മർദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു ബന്ധുക്കൾ രം​ഗത്തെത്തി.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരിയെ വിശ്വചേതന സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചത്. തുടർന്ന് പരീക്ഷാ കേന്ദ്രത്തിന്‌ പുറത്ത് സാഗർ കാത്തുനിന്നപ്പോൾ പോലീസെത്തി മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തതായി അച്ഛൻ ശിവപ്പ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബന്ധുക്കളുടെ ആരോപണം പോലീസ് നിഷേധിച്ചു രം​ഗത്തെത്തി.

എന്നാൽ പരീക്ഷാ കേന്ദ്രത്തിനു പുറത്തുണ്ടായിരുന്ന മറ്റുള്ളവർക്കൊപ്പം സാഗറിനെയും പോലീസ് പറഞ്ഞുവിടുകയാണ് ചെയ്തതെന്ന് വിജയപുര എസ്.പി. അനുപം അഗർവാൾ പറയുന്നു, ബൈക്കിൽ യാത്ര ചെയ്തപ്പോൾ അപകടത്തിൽപ്പെട്ടു വീണെന്നും പോലീസ് മർദിച്ചാണ് മരിച്ചതെന്ന ആരോപണം ശരിയല്ലെന്നും എസ്.പി. പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts