ബെംഗളൂരു : മുൻ പ്രധാനമന്ത്രിയായ ദേവഗൗഡയുടെ ചെറുമകനും, ജനതാദൾ (എസ്) കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ ലോക്ഡൗൺ ലംഘിച്ചുവെന്ന പരാതിയിൽ വിശദാംശങ്ങൾ നൽകാൻ സർക്കാർ മടിക്കുന്നതെന്തിനാണെന്നു ഹൈക്കോടതി ചോദിച്ചു. വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് എത്താൻ എത്ര വാഹനങ്ങൾക്കു പാസ് നൽകിയിരുന്നുവെന്ന ചോദ്യത്തിനു സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ലോക്ഡൗണിൽ ചിലർക്കു മാത്രം പ്രത്യേക പരിഗണന നൽകുന്നുവെന്ന തെറ്റായ സന്ദേശമാണ് ഇതുണ്ടാക്കുകയെന്നും കോടതി പറഞ്ഞു. നടനും ദൾ യുവജന വിഭാഗം അധ്യക്ഷനുമായ നിഖിലുംകോൺഗ്രസ് നേതാവ് എം.കൃഷ്ണപ്പയുടെ അനന്തരവൻ മഞ്ചുവിന്റെ മകൾ…
Read MoreMonth: May 2020
വൈകുന്നേരത്തെ ബുള്ളറ്റിന്‍ പ്രകാരം 28 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു;460 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ബെംഗളൂരു : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 5 മണിക്ക് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം,സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 28. മണ്ട്യാ (7),ദാവനഗെരെ (3),ബീദർ (7), ബെംഗളൂരു നഗര ജില്ല (5),ഗദഗ് (4),ബെലഗാവി (1),ബാഗല്‍കോട്ട് (1),കലബുരഗി (2) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.. അകെ രോഗ ബാധിതര്‍ 987; 460 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;ആകെ മരണം 35 ആയി. ಸಂಜೆಯ ಪತ್ರಿಕಾ ಪ್ರಕಟಣೆ 14/05/2020. Evening Media Bulletin 14/05/2020.@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp…
Read Moreദക്ഷിണേന്ത്യക്കാരെ സ്വന്തം ചെലവിൽ തീവണ്ടിയിൽ നാട്ടിലെത്തിക്കാമെന്ന് പഞ്ചാബ്;അനുകൂലമായി പ്രതികരിച്ച് കർണാടക;3 കത്തയച്ചിട്ടും ഒന്നും മിണ്ടാതെ കേരള.
ന്യൂഡൽഹി: ലോക്ക് ഡൗൺ കാരണം സംസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ സ്വന്തം ചെലവിൽ തിരിച്ചെത്തിക്കാമെന്ന് അറിയിച്ച് മൂന്ന് തവണ പഞ്ചാബ് സർക്കാർ കത്തയച്ചിട്ടും കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ല. ഗർഭിണികൾ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഉൾപ്പെടെ 1078 പേരാണ് കേരളത്തിലേക്കുള്ള മടക്ക യാത്രയ്ക്കായി പഞ്ചാബ് സർക്കാറിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശ്രമിക് തീവണ്ടികൾ ഓടാൻ ആരംഭിച്ച ഉടൻതന്നെ കേരളത്തിലേക്കുള്ളവരെ ആരോഗ്യ പരിശോധന നടത്തി തിരിച്ചെത്തിക്കാൻ തയ്യാറാണെന്നും ഇതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പ്രിൻസിപ്പൽ സെക്രട്ടറി ആർ വെങ്കിട്ടരത്നം കേരള പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് കത്തയച്ചിരുന്നത്.…
Read Moreകെ.ജി.എഫ് ഖനിയില്‍ അപകടത്തില്‍ പെട്ട് 3 പേര്‍ മരിച്ചു.
ബെംഗളൂരു: രാജ്യത്തെ പ്രശസ്തമായ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ് (കെ.ജി.എഫ് -കോലാര്‍ സ്വര്‍ണ ഖനികള്‍)ല്‍ അപകടത്തില്‍ പെട്ട് 3 യുവാക്കള്‍ മരിച്ചു. ഇന്നലെ രാത്രി ഇരുമ്പ് സാധനങ്ങള്‍ മോഷ്ട്ടിക്കാന്‍ വേണ്ടി ഖനിക്ക് അകത്തേക്ക് കടന്ന യുവാക്കള്‍ ആണ് മരിച്ചത്,ബാലന്‍സ് നഷ്ട്ടപ്പെട്ട് ഇവര്‍ ഖനികളിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ശുദ്ധവായു ലഭിക്കാത്ത സ്ഥലത്ത് ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചത്,കഴിഞ്ഞ ഏഴു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനു ഒടുവില്‍ 2 മൃതദേഹങ്ങള്‍ പുറത്തെടുത്തു,മൂന്നാമത്തേത് പുറത്ത് എടുക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു. ഒരുകാലത്ത് സ്വര്‍ണത്തിന്റെ വന്‍ നിക്ഷേപം…
Read Moreഅവസാനം”പിശക്”അംഗീകരിച്ച് ബെസ്കോം;900 വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്.
ബെംഗളൂരു : എല്ലാ പ്രാവശ്യവും വരാറുള്ള വൈദ്യുതി ബില്ലിൻ്റെ 3 ഇരട്ടിയും നാലിരട്ടിയും ബിൽ കിട്ടി ഞെട്ടിത്തരിച്ചിരിക്കുകയാണോ? സംഭവം ബെസ്കോ(ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലേ കമ്പനി)മിൻ്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവാണ് എന്ന് അവർ അംഗീകരിച്ചു. ഇലക്ട്രോ മെക്കാനിക്കൽ മീറ്ററിൻ്റെയും സ്ലാബ് തിരിച്ചതിൽ ഉണ്ടായ പ്രശ്നവുമാണ് എന്ന് ബെസ് കോം ഔദ്യോഗിക വക്താവ് അംഗീകരിച്ചു. ഈ മാസം അധിക ബിൽ ലഭിച്ചവർക്ക് ഒരു പ്രാവശ്യം കൂടി റീഡിംഗ് എടുക്കാൻ ആവശ്യപ്പെടുകയോ, സ്വയം റീഡിംഗ് എടുക്കുകയോ ചെയ്യാം. ബെസ്ക്കോം സബ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ടാൽ മതി. ഉപഭോക്താക്കൾക്ക് തങ്ങളുടെ…
Read Moreകോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വൻ മാറ്റങ്ങൾക്കൊരുങ്ങി ബി.എം.ടി.സി. കറൻസി രഹിത പണമിടപാടുകൾ പരീക്ഷിച്ചേക്കും.
ബെംഗളൂരു : ലോക്ക് ഡൗണിനു ശേഷം എല്ലാ ഇടപാടുകളും കറൻസി രഹിതമാക്കാനൊരുങ്ങി, ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്‌പോർട് കോർപറേഷൻ (ബി.എം.ടി.സി). സാധാരണ ടിക്കറ്റുകലും ദിവസ പാസും ഇനി മുതൽ ഉണ്ടായിരിക്കില്ല. ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വീക്ക്ലി മന്തിലി പാസുകൾ ബസ് സ്റ്റേഷനുകൾ വഴി യാത്രക്കാർക് ലഭ്യമാക്കുന്നതാണ്. ഒറ്റ യാത്രകൾക്ക് ഗൂഗിൾപേ , പേ.ടി.എം മുതലായ ഇ വാലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ് . ക്യു ആർ കോഡുകൾ ബസുകളിൽ പ്രദർശിപ്പിക്കും . കൊറോണ വൈറസ് പടരാതെ പ്രതിരോധിക്കുക എന്നതാണ് ഈ പുതിയ പ്രവർത്തന…
Read Moreകര്‍ണാടകയില്‍ 22 പുതിയ കോവിഡ്-19 രോഗികള്‍;2 മരണം;അകെ രോഗം ബാധിച്ചവരുടെ എണ്ണം 981 ആയി;456 പേര്‍ ആശുപത്രി വിട്ടു.
ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 22. ദക്ഷിണ കന്നഡ ജില്ലയില്‍ 80 വയസ്സുകാരിയും ആന്ധ്രയിലെ അനന്ത് പൂര്‍ സ്വദേശിയും ബെംഗളൂരു ഗ്രാമ ജില്ലയില്‍ ചികിത്സയില്‍ കഴിയുകയുമായിരുന്ന 60 കാരിയും ഇന്ന് മരിച്ചു. മണ്ട്യാ (6),ദാവനഗെരെ (3),ബീദർ (4), ബെംഗളൂരു നഗര ജില്ല (5),ഗദഗ് (4),ബെലഗാവി (1),ബാഗല്‍കോട്ട് (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.. ആകെ രോഗ ബാധിതരുടെ എണ്ണം 981 ആയി 456 പേർ ആശുപത്രി വിട്ടു…
Read Moreകൂടുതൽ കോവിഡ് രോഗവ്യാപനം ഉണ്ടായ നഞ്ചൻഗുഡിലെ ഫാർമ കമ്പനി ഇനി കോവിഡ് ആൻറി വൈറൽ മരുന്ന് നിർമ്മിക്കുന്നു!
ബെംഗളൂരു : നഞ്ചൻ ഗുഡിലെ ജൂബിലൻ്റ് ഫാർമ കമ്പനി ഓർമ്മയില്ലേ ,മൈസൂരു ജില്ലയിൽ 76 പേർക്ക് രോഗം പകർന്നത് ഈ മരുന്നു കമ്പനിയിൽ നിന്നാണ്. കോവിഡ്നെതിരെയുള്ള ആന്റി-വൈറൽ മരുന്നായ റെംഡെസിവിർ നിർമിക്കാനൊരുങ്ങുകയാണ് ഈ കമ്പനി. എംബോള, നിപ്പ് രോഗങ്ങൾക്കെതിരെ നേരത്തെ പ്രയോഗിച്ച ഈ മരുന്ന് വികസിപ്പിച്ചത് യുഎസിലെ ഗിലിയദ് എന്നകമ്പനിയാണ്. കോവിഡിനെതിരെ അടിയന്തര ഘട്ടത്തിൽ ഇതുപയോഗിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ് ഫെഡറൽ ഡ്രഗ് അതോറിറ്റികഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കോവിഡ് ചികിത്സയ്ക്ക് ഫലപദമാകുമെന്ന വിശ്വാസമുള്ള റെംഡെസിവിറിന്റെ രാസഘടകങ്ങളും നിർമിച്ച് കൈയിലൊതുങ്ങുന്ന വിലയ്ക്ക് വിപണിയിലിറക്കാനാണ് ശ്രമം നടത്തുന്നതെന്ന്…
Read Moreഈ ലോക്ക് ഡൗൺ കാലത്ത് ഒരു ബെംഗളൂരു മലയാളി ചിത്രീകരിച്ച ചില രസകരമായ ഹ്രസ്വചിത്രങ്ങൾ കാണാം..
ഉള്ളിന്റെ ഉള്ളിൽ ആരെയും അറിയിക്കാതെ മൂടിവച്ചിരുന്ന കലാവാസനകളെല്ലാം തുറന്ന് വിട്ട് ബന്ധുക്കളേയും അയൽക്കാരേയും സുഹൃത്ത് ക്കളേയും അമ്പരപ്പിക്കുകയാണ് പലരും ഈ ലോക് ഡൗൺ കാലയളവിൽ . ബെംഗളൂരു കെ.ആർ പുരം നിവാസിയായ ബീനോ ശിവദാസും കുടുംബവും രസകരമായ നാല് ഷോർട്ട് ഫിലിമുകളാണ് ചിത്രീകരിച്ചത് .. ഈ ഹ്രസ്വചിത്രങ്ങൾ ട്യൂബിൽ കാണാം..
Read Moreസ്വന്തമായി വാഹനം ഇല്ലാത്തതിനാൽ പാസ്സ് എടുക്കാൻ കഴിയാത്ത ആളുകൾക്ക് സഹായമായി കേരള സമാജം.
സ്വന്തമായി വാഹനം ഇല്ലാത്തതു കൊണ്ടു പാസ്സ് എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കു ഞങ്ങളെ സമീപിക്കാം . അങ്ങനെയുള്ളവരെ സഹായിക്കാൻ രെജിസ്ട്രേഷൻ ആരംഭിച്ചു.ഞങ്ങൾ നിങ്ങളെ പാസ്സ് എടുക്കാൻ സഹായിക്കുന്നതാണ്. പാസ്സിന് അപേക്ഷിച്ച് പാസ്സ് ലഭിക്കാൻ കാത്തിരിക്കുന്നവർ. വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. സഹായമാവശ്യമെങ്കിൽ താഴെയുള്ള നമ്പറുകളിൽ വിളിക്കാം. 9048718843,95678 91175,95624 42533,95442 23145,70124 47039,95624 42533,70345 82095,9739393937,98861 32899,8618964107,7019223349,9035871211.
Read More