മുംബൈയിൽ നിന്നെത്തി ക്വാറൻ്റീനിൽ കഴിയുകയായിരുന്നയാൾ ആത്മഹത്യ ചെയ്തു.

ബെംഗളൂരു: മുംബൈയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നയാളെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി

മൂഡബിദ്രി സ്വദേശി ദയാനന്ദ പൂജാരിയെ (54) ആണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ച ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മുംബൈയിൽ ജോലിചെയ്യുകയായിരുന്ന ഇദ്ദേഹവും കുടുംബവും ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്.

കോവിഡ് രോഗത്തോടുള്ള ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോവിഡ് ബാധിച്ചാൽ സമൂഹം ഒറ്റപ്പെടുത്തുമെന്നുള്ള ആശങ്ക ഇയാൾ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു എന്ന് പോലീസ് പറയുന്നു.

സാമ്പത്തികപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മറ്റു സാധ്യതകളും പോലീസ് അന്വേഷിച്ചുവരുകയാണ്.

മൃതദേഹത്തിൽനിന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കോവിഡ് ടെസ്റ്റ് വിവരങ്ങൾ വരുന്നതുവരെ മൃതദേഹം വെൻലോക്ക് ആശുപത്രിയിൽ സൂക്ഷിക്കും.

പരിശോധന നെഗറ്റീവാണെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതേസമയം ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇതേ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts