ബെംഗളൂരു : ഇന്നലെ വൈകിട്ട് വരെ 121 സ്പെഷ്യൽ ശ്രമിക്ക് ട്രെയിനുകൾ 1.7 ലക്ഷം തൊഴിലാളികളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്.
ശ്രമിക്ക് സ്പെഷ്യൽ ട്രെയിനുകളിൽ ഈ മാസം 31 വരെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
കോവിഡിനെ തുടർന്ന് കടുത്ത ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ടിക്കറ്റിനായി സ്വന്തം കയ്യിൽ നിന്നും പണം മുടക്കേണ്ടി വരുന്നതിനെ വിമർശിച്ച് ഹൈക്കോടതി നിലപാട് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
പശ്ചിമ ബംഗാൾ, ആസാം, മണിപ്പൂർ തുടങ്ങിയ ചില സംസ്ഥാനങ്ങൾ അവിടേക്ക് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് ചാർജ്ജ് ഏറ്റെടുക്കുന്നുണ്ട്, അവർക്ക് ഈ സൗജന്യം ലഭ്യമാകില്ല.
മാത്രമല്ല റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി ബസ് ചാർജ്ജ് കർണാടക സർക്കാർ വഹിക്കും.