രണ്ട് മാസം മുൻപ് മരിച്ച ആളുടെ മൃതദേഹം ലണ്ടനിൽ നിന്ന് നഗരത്തിലെത്തിച്ച് സംസ്കരിച്ചു;മൃതദേഹത്തെ അനുഗമിച്ച് ഭാര്യയും 3 വയസുകാരനായ മകനും.

ബെംഗളുരു : വിദേശത്തു കുടുങ്ങിയവരുമായി ലണ്ടനിൽ നിന്നെത്തിയ വിമാനത്തിൽ, മാർച്ചിൽ ജീവനൊടുക്കിയ ഹുബ്ബള്ളി സ്വദേശി സോഫ്റ്റ്വെയർ എൻജിനീയർ ശിവരാജ് പാട്ടീലിന്റെ (37)മൃതദേഹവും കൊണ്ടുവന്നു. തിങ്കളാഴ്ച പുലർച്ചെ 326 പേരുമായി ബംഗളുരുവിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. തുടർന്ന് ബെംഗളുരുവിൽ സംസ്കരിച്ചു. ഇതേ വിമാനത്തിലെത്തിയ ഭാര്യയെയും 3 വയസ്സുള്ള മകനെയും പൊതുക്വാറന്റീനിലേക്കു മാറ്റി. 2011 മുതൽ ലണ്ടനിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ശിവരാജ് പാട്ടീൽ മാർച്ച് 13 നാണ് ജീവനൊടുക്കിയത്. മാർച്ച് 23 മുതൽ രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യ റദ്ദാക്കിയതോടെ…

Read More

സിഗററ്റ് മൊത്ത വിൽപ്പനക്കാരിൽ നിന്നും 62.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസ്;എ.സി.പിക്ക് പിന്നാലെ 2 ഇൻസ്പെക്റ്റർമാർക്ക് കൂടി സസ്പെൻഷൻ.

ബെംഗളൂരു: നഗരത്തിലെ പോലീസുകാരുടെ അഴിമതി”വിശ്വ” പ്രസിദ്ധമാണ്. ഏതാനും ആഴ്ചകൾ മുൻപ് മദ്യ വ്യാപാരികളിൽ നിന്ന് 50 ലക്ഷം വാങ്ങിയ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ്റെ വാർത്ത നമ്മളെല്ലാം വായിച്ചു. ഏറ്റവും പുതിയ വാർത്ത, പുകയില മൊത്ത വിതരണക്കാരിൽ നിന്നും 62.5 ലക്ഷം രൂപ വാങ്ങിയ എ.സി.പി പ്രഭു ശങ്കറിനെ കുറിച്ചാണ്, മൊത്ത വിതരണക്കാരുടെ ഇടയിൽ റൈഡ് നടത്തിയപ്പോഴാണ് ഈ വിവരം പുറത്തു വന്നത്. സംഭവം തെളിഞ്ഞപ്പോൾ 25 ലക്ഷം രൂപ പ്രഭു ശങ്കർ തിരിച്ചു നൽകിയത് വാർത്തയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സെൻട്രൽ ക്രൈംബ്രാഞ്ചിലെ…

Read More

ഒരു മരണം;പുതിയ രോഗികളുടെ എണ്ണം 34;അകെ രോഗ ബാധിതര്‍ 959;451 പേര്‍ ആശുപത്രി വിട്ടു;ആകെ മരണം 33 ആയി.

ബെംഗളൂരു : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 5 മണിക്ക് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം,സംസ്ഥാനത്ത് ഒരു കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തു,പുതിയ രോഗികളുടെ എണ്ണം 34. കലബുറഗി (7) ,ബെംഗളൂരു നഗര ജില്ല (2) ,ഉത്തര കന്നഡ (2), ബെള്ളാരി (1), ബീദർ (12), ദാവനഗെരെ (2), വിജയ പുര (2), ദക്ഷിണ കന്നഡ (1), ഹാസൻ (4) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കണക്കുകൾ.. അകെ രോഗ ബാധിതര്‍ 959; 451പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;ആകെ മരണം 33 ആയി. Evening Media…

Read More

നികുതി റിട്ടേൻ സമർപ്പിക്കേണ്ട സമയം നീട്ടി;ടി.സി.എസ്, ടി.ഡി.എസ് നിരക്കുകൾ കുറച്ചു.

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ നേരിടാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയം നീട്ടി. ജൂലൈ 31-നും ഒക്ടോബർ 31-നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30-നകം റിട്ടേൺ സമർപ്പിച്ചാൽ മതിയെന്ന് വാർത്താസമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. ഇതിന് 2021 മാർച്ച് 31 വരെ പ്രാബല്യമുണ്ടാവും. നികുതിദായകർക്ക് 50,000 കോടിയുടെ നേട്ടം നൽകുന്നതാണ് ഈ നടപടി. ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം നൽകും.

Read More

കോവിഡ് -19 പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കുമായീ സമർപ്പിച്ചുകൊണ്ട് ബെംഗളൂരു മലയാളികൾ ഒരുക്കിയ ഹ്രസ്വചിത്രം.

കോവിഡ് -19 പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കുമായീ സമർപ്പിച്ചുകൊണ്ട് ബെംഗളൂരുവിലെകൊത്തന്നൂർ നിവാസികളായ ഒരുപറ്റം മലയാളികൾ ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ പ്രതീക്ഷയുടെ പ്രതീകമായി ഒരു ഗാനം കഥാരൂപേണ ക്വസ്ട്രോമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കൊറോണേക്കെതിരെയുള്ള ഈ യുദ്ധത്തിൽ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം അതോടോപ്പം പരസ്പരമുള്ള കരുതലിന്റെയും കാരുണ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ദി ബാറ്റിൽ എന്ന ഈ ഹ്രസ്വചിത്രം പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെയും ഇടക്കിടക്കുള്ള കൈ കഴുകലിനെയും അതുപോലെ വീട്ടിൽ സുരക്ഷിതമായി ഇരിക്കുവാനും ഈ ഹ്രസ്വ ചിത്രം…

Read More

നഗരത്തിലെ എലൈറ്റ് ക്ലാസുകാർ വെക്കേഷൻ ആഘോഷിക്കാൻ നാട്ടിലെത്തി,സ്വന്തം വാഹനമില്ലാത്തവർ വെബ് സൈറ്റുകളിൽ റെജിസ്റ്റർ ചെയ്തും ഹെൽപ്പ് ലൈൻ നമ്പരുകളിൽ വിളിച്ചും പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു;ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി നഗരത്തിലെത്തി പെട്ടുപോയവരുടെ ദുരിതത്തിൻ്റെ നാൾ വഴികൾ….

കൊവിഡ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച തിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച ഒരു ഫോണ്‍ വിളിയുടെ ചുരുക്കം ഇതാണ് “മരുമകനും മകളും തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ ഒരു ദിവസത്തേക്ക് നഗരത്തില്‍ വന്നതാണ്‌ ,ചെറിയ സംസാരങ്ങള്‍ ഉണ്ടായി പുറത്തിറങ്ങി ,താമസിക്കാന്‍ സ്ഥലമില്ല,മരുമകന്‍ വീട്ടിലേക്ക് കയറ്റില്ല നാട്ടില്‍ പോകാനും കഴിയില്ല” മറ്റൊരു വാട്സ് ആപ് സന്ദേശം ഇങ്ങനെ: “നാട്ടില്‍ ലഭ്യമല്ലാത്ത ഒരു സാധനം വാങ്ങാന്‍ ഇവിടെ എത്തിയതാണ് അടുത്ത ദിവസം തിരിച്ചു പോകേണ്ടതാണ് ,നാട്ടില്‍ ഭാര്യയും 3 കുട്ടികളും ഉണ്ട് ,എന്നാല്‍ ഒരു മാസത്തില്‍ അധികമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്,ഹോട്ടെല്‍…

Read More

ഒരു മരണം കൂടി;ആകെ രോഗ ബാധിതരുടെ എണ്ണം 950 കടന്നു.

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 26. കലബുറഗിയിൽ 60 കാരൻ ഇന്നലെ മരിച്ചു. കലബുറഗി (2) ,ബെംഗളൂരു നഗര ജില്ല (1) ,ഉത്തര കന്നഡ (2), ബെള്ളാരി (1), ബീദർ (11), ദാവനഗെരെ (2), വിജയ പുര (2), ദക്ഷിണ കന്നഡ (1), ഹാസൻ (4) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കണക്കുകൾ.. ആകെ രോഗ ബാധിതരുടെ എണ്ണം 951 ആയി 442 പേർ ആശുപത്രി വിട്ടു 32…

Read More

സൌജന്യ ക്വാരൻ്റീൻ സംവിധാനമില്ല;കര്‍ണാടകയില്‍ എത്തുന്നവര്‍ നല്‍കേണ്ടത് ഭീമമായ തുക;പലരും തിരിച്ചു പോകുന്നു.

ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഇൻസ്റ്റിറ്റ്യൂഷണൽ ക്യാരൻറീൻ നിര്‍ബന്ധമാക്കിയിട്ട് രണ്ടു ദിവസമായി,ഗോവയില്‍ നിന്ന് വരുന്നവര്‍ ഒഴികെ എല്ലാവരും 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്യാരൻ്റീന് വിധേയമാകണം. ആദ്യ ദിവസങ്ങളില്‍ ഇത് സൌജന്യമായിരുന്നു പല കോളേജ് ഹോസ്റ്റലുകളിലും മറ്റുമാണ് സൌകര്യം ഏര്‍പ്പെടുത്തിയിരുന്നത് എന്നാല്‍ ഇന്നലെ മുതല്‍ ഇൻസ്റ്റിറ്റ്യൂഷണൽ ക്യാരൻ്റീന് വിധേയമാകുന്നവര്‍ വന്‍ തുക നല്‍കി ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കേണ്ട അവസ്ഥയാണ്‌ ഉള്ളത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലുകളിലോ ലോഡ്ജുകളിലോ ആണ് നിര്‍ബന്ധമായി താമസിക്കേണ്ടത്,14 ദിവസത്തേക്ക് വന്‍…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിൻ്റെ ഉപദേശം തേടി കർണാടക? 2 സംസ്ഥാനത്തെ മന്ത്രിമാരും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.

ബെംഗളൂരു: കോവിഡ് പ്രതിരോധ രംഗത്ത് വൻ നേട്ടങ്ങൾ കൊയ്ത കേരള ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ചനടത്തി കർണാടക മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡി. സുധാകർ. 50 മിനിറ്റോളം നീണ്ട വീഡിയോ കോൺഫറൻസിൽ ഇരു സംസ്ഥാനങ്ങളും സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ മന്ത്രിമാർപങ്കുവെച്ചു. കേരളത്തിലെ ആരോഗ്യസംവിധാനങ്ങളുടെ മികവ് പ്രതിരോധപ്രവർത്തനങ്ങളിൽ മികച്ച പങ്കുവഹിച്ചതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരളം കോവിഡ്-19 ഫലപ്രദമായി പ്രതിരോധിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മന്ത്രി ഡി. സുധാകർ ആരാഞ്ഞു. വിദേശരാജ്യങ്ങളിൽനിന്ന് കൂടുതൽ പേരെത്തുമ്പോൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഇരുമന്ത്രിമാരും ചർച്ചചെയ്തു. Attended…

Read More

യു.എൻ.എ.കർണാടക നഴ്സസ് ദിനം ആഘോഷിച്ചു.

ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു‌എൻ‌എ) കർണാടക ഇന്റർനാഷണൽ നഴ്‌സസ് ദിനാഘോഷം കർണാടക പ്രവാസി കോൺഗ്രസുമായി (കെപിസി) ചേർന്നു രാവിലെ 11.00 ന് ബെംഗളൂരുവിലെ ഉപ്പാർ പേട് പോലീസ് സ്റ്റേഷനിൽ വച്ച് നടന്നു. മുൻ മന്ത്രിയും ഗാന്ധി നഗർ എം.എൽ.എയുമായ ദിനേശ് ഗുണ്ടറാവു ഉൽഘാടനം ചെയ്തു. ചിത്രത്തിന് മുന്നിൽ ഭദ്ര ദീപം കൊളുത്തി ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികംആഘോഷിച്ചു. ട്രാഫിക്, ലോ ആൻഡ് ഓർഡർ പോലീസ് സ്റ്റേഷൻ യു.എൻ.എ പ്രവർത്തകർ ശുചീകരിച്ച് അണുവിമുക്തമാക്കി. പൊലീസുകാർക്ക് മാസ്കുകളും കയ്യുറകളും വിതരണം ചെയ്തു. കർണാടക നഴ്സിംഗ് രജിസ്ട്രാർ ശ്രീമതി…

Read More
Click Here to Follow Us