സൌജന്യ ക്വാരൻ്റീൻ സംവിധാനമില്ല;കര്‍ണാടകയില്‍ എത്തുന്നവര്‍ നല്‍കേണ്ടത് ഭീമമായ തുക;പലരും തിരിച്ചു പോകുന്നു.

ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഇൻസ്റ്റിറ്റ്യൂഷണൽ ക്യാരൻറീൻ നിര്‍ബന്ധമാക്കിയിട്ട് രണ്ടു ദിവസമായി,ഗോവയില്‍ നിന്ന് വരുന്നവര്‍ ഒഴികെ എല്ലാവരും 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്യാരൻ്റീന് വിധേയമാകണം.

ആദ്യ ദിവസങ്ങളില്‍ ഇത് സൌജന്യമായിരുന്നു പല കോളേജ് ഹോസ്റ്റലുകളിലും മറ്റുമാണ് സൌകര്യം ഏര്‍പ്പെടുത്തിയിരുന്നത് എന്നാല്‍ ഇന്നലെ മുതല്‍ ഇൻസ്റ്റിറ്റ്യൂഷണൽ ക്യാരൻ്റീന് വിധേയമാകുന്നവര്‍ വന്‍ തുക നല്‍കി ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കേണ്ട അവസ്ഥയാണ്‌ ഉള്ളത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലുകളിലോ ലോഡ്ജുകളിലോ ആണ് നിര്‍ബന്ധമായി താമസിക്കേണ്ടത്,14 ദിവസത്തേക്ക് വന്‍ തുകയാകും എന്നതിനാല്‍ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തിയില്‍ എത്തിയവര്‍ തിരിച്ചു പോകുകയാണ്.

പാസ്‌ ലഭിച്ച ആളുകള്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാരൻ്റീനെ കുറിച്ച് സന്ദേശം ലഭിച്ചിരുന്നു എങ്കിലും ഭീമമായ തുകയെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല എന്ന് യാത്ര ചെയ്തവര്‍ പറയുന്നു.

കഴിഞ്ഞ 3 ദിവസമായി കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകൾ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തിയവരാണ്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

http://h4k.d79.myftpupload.com/archives/48541

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts