പിടിതരാതെ കര്‍ണാടകയില്‍ കോവിഡ്-19;ഒരു ദിവസത്തെ പുതിയ രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌!

ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 54 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. രാവിലെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ രോഗികളുടെ എണ്ണം 53 ആയിരുന്നു. രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയിരുന്ന 56 കാരി ഇന്ന് ബെംഗളൂരു നഗര ജില്ലയിൽ മരിച്ചു. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 848 ആയി, ഇതുവരെ 31 പേർ മരിച്ചു. ബെംഗളൂരു നഗര ജില്ല (3), ബെളഗാവി (22),ചിക്കബലാപുര (1), ഉത്തര കന്നഡ (7),…

Read More

കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുന്ന അന്യസംസ്ഥാനക്കാരെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നു;നാളെ മുതല്‍ പേര് രജിസ്റ്റർ ചെയ്യാം.

ബെംഗളൂരു : താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി കര്‍ണാടകയില്‍ വന്നവരില്‍ സ്വന്തം വാഹനമില്ലാത്തവര്‍ ലോക്ക് ഔട്ട്‌ കാരണം കഴിഞ്ഞ ഒന്നര മാസമായി ഇവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്,ചികിത്സക്കായി വന്നവര്‍ ,നാട് കാണാന്‍ വേണ്ടി വന്നവര്‍, കോഴ്സ്  കഴിഞ്ഞ വിദ്യാര്‍ഥികള്‍ എന്തിന് സാധനങ്ങള്‍ വാങ്ങാനും രണ്ടു ദിവസമായി ബന്ധു വീട് സന്ദര്‍ശിക്കാന്‍ എത്തിയവര്‍ വരെ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. സ്വന്തമായി വാഹനമുള്ളവര്‍ തിരിച്ചു പോയി,വാഹനമില്ലാത്തവര്‍ക്ക് മുന്നില്‍ ഇതുവരെ ഒരു വഴിയും തുറന്നിട്ടില്ല,ചില സംഘടനകള്‍ നടത്തുന്ന സര്‍വീസുകള്‍ ഒഴികെ. ഇവിടെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ കേരള.ആര്‍.ടി.സിയും പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍,കര്‍ണാടക ആര്‍…

Read More

സ്വന്തം വാഹനമില്ലാതെ കർണാടകയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ കെ.പി.സി.സി.ബസ് സൗകര്യം ഏർപ്പെടുത്തുന്നു.

ബെംഗളൂരു : ലോക്ഡൗണിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബസ് യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.എന്‍.എ.ഹാരിസ് എം.എല്‍.എയ്ക്കാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഏകോപന ചുമതല. കര്‍ണ്ണാടക,കേരള സര്‍ക്കാരുകളുടെ പാസ്സുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്കുള്ള യാത്രക്കായുള്ള സഹായം ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും. സഹായം…

Read More

നഗരത്തിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ യു.എൻ.എയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചു.

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് ഇന്ന് രാവിലെ എട്ടു മണിയോടുകൂടി യു.എൻ.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ)കർണാടകയുടെ നേതൃത്വത്തിൽ ഒരു ബസ്സിൽ 25 വിദ്യാർത്ഥികളെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാന പ്രസിഡന്റ് അംജിത് എസ് തങ്കപ്പൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ കോർഡിനേറ്റർ അനിൽ പാപ്പച്ചൻ,സംസ്ഥാന ട്രഷറർ അനിൽ കളമ്പുകാട്ട്, ദേശീയ എക്സിക്യൂട്ടീവ് മെമ്പർ രാജേഷ് ഗോപി,സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എൽദോ മാണി പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇനിയും യു.എൻ.എ കർണാടകയുടെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ലോക്ക് ഡൗണിനെ…

Read More

കോവിഡ്-19 പരിശോധനയിൽ ഒരു ലക്ഷം കടന്ന് കർണാടക.

ബെംഗളൂരു : കർണാടകയിൽ കോവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഈ മാസം അവസാനമാകുന്നതോടെ പുതിയ 60 ലാബുകൾ കൂടി തുറക്കുമെന്നും ദിവസേന 10000 എന്ന നിലയിലേക്ക് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. Karnataka crossed 1 lakh #COVID19 tests milestone. Our fight against Corona will continue with more zeal. We are boosting our testing capacity to have 60 labs by end of this month and…

Read More

ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്നലെ കേരളത്തിലേക്ക് യാത്ര പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു 3 പേരുടെ നില ഗുരുതരമാണ്. തമിഴ്നാട് സേലത്തിനടുത്തുള്ള കരൂരിൽ വച്ച് ബസ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്ന നഴ്സിംഗ് വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 6:30ന് കലാശിപ്പാളയയിൽ നിന്നാണ് ബസ് യാത്രയാരംഭിച്ചത്. 26 യാത്രക്കാര് ആണ് ഉണ്ടായിരുന്നത് അതിൽ പരിക്കേറ്റ 3 പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമായതിനാൽ അദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.…

Read More

ഒരൊറ്റ ദിവസം രോഗികളുടെ എണ്ണത്തിൽ അർദ്ധ സെഞ്ച്വറികടന്ന് കർണാടക;ആകെ രോഗികളുടെ എണ്ണം 800കടന്നു;രോഗം ഭേദമായവരുടെ എണ്ണം 400 കടന്നു.

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 53 ആയി. രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയിരുന്ന 56 കാരി ഇന്ന് ബെംഗളൂരു നഗര ജില്ലയിൽ മരിച്ചു. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 847 ആയി, ഇതുവരെ 31 പേർ മരിച്ചു. ബെംഗളൂരു നഗര ജില്ല (3),…

Read More

മുഹമ്മദ് ഹാരിസ് നാലപാട് കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ.

ബെംഗളൂരു : ബെംഗളൂരു ജില്ലാ യൂത്തു കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപാട് കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ആയി നിയമിതനായി. പ്രമുഖ വ്യവസായിയും മുതിർന്ന കോൺഗ്രസ്സുകാരനും മലയാളിയും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റുമായ ഡോക്ടർ എൻ.എ .മുഹമ്മൻ്റെ പൗത്രനും ശാന്തി നഗർ എം.എൽ.എ.എൻ.എ.ഹാരിസിന്റെ മകനുമാണ് മുഹമ്മദ് ഹാരീസ്.

Read More

മദ്യവിൽപ്പന ആരംഭിച്ചതിന് ശേഷം ഇതുവരെ 7 മരണം;നിരവധി കേസുകൾ;മദ്യ വിൽപ്പനക്ക് എതിരെ ഭരണ പക്ഷം തന്നെ രംഗത്ത്.

ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ കാരണം നിർത്തിവച്ച മദ്യ വിതരണം പുന:രാരംഭിച്ചിട്ട് 6 ദിവസം കഴിയുന്നു, മദ്യലഹരിയിലുണ്ടായ കൊലപാതകങ്ങളും അപകട മരണങ്ങളും ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടത് ഇതുവരെ 7 പേർക്ക്. കഴിഞ്ഞ 4 ദിവസത്തിൽ മാത്രം മദ്യപാനവുമായി ബന്ധപ്പെട്ട് റെജിസ്റ്റർ ചെയ്തത് 33 കേസുകളാണ്. ആവലഹള്ളി ,കാമാക്ഷിപ്പാളയ, ഉപ്പാർപേട്ട് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ റെജിസ്റ്റർ ചെയ്തത്. അതേ സമയം മദ്യവിൽപ്പനക്കെതിരെ മന്ത്രിയും ബി.ജെ.പി.നേതാക്കളും മുന്നോട്ട് വന്നു. വരുമാനം മാത്രം ലക്ഷ്യമിട്ട് മദ്യ വിൽപനശാലകൾ തുറന്നതിൽ ഒരു യുക്തിയുമില്ലെന്ന് സാംസ്കാരിക മന്ത്രി സി.ടി.രവി പറഞ്ഞു.…

Read More
Click Here to Follow Us