കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റെജിസ്റ്റർ ചെയ്യാനുള്ള വെബ് സൈറ്റ് നിലവിൽ വന്നു.

ബെംഗളുരു :കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റെജിസ്റ്റർ ചെയ്യാനുള്ള വെബ് സൈറ്റ് നിലവിൽ വന്നു. https://sevasindhu.karnataka.gov.in/Sevasindhu/English മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ് സൈറ്റിൽ പ്രവേശിക്കാം. കർണാടകയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക്  യാത്ര ചെയ്യാൻ ആദ്യത്തെ ഒപ്ഷൻ തെരഞ്ഞെടുക്കുക, അന്യസംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ രണ്ടാമത്തെ ഒപ്ഷൻ തെരഞ്ഞെടുക്കണം. വ്യക്തി വിവരങ്ങളും ഐ.ഡി.കാർഡ് വിവരങ്ങളും നൽകിയതിന് ശേഷം സബ്മിറ്റ് ചെയ്യുക.

Read More

വൈറ്റ് ഫീൽഡിലെ പ്രമുഖ ആശുപത്രിക്കെതിരെ പരാതിയുമായി ഐ.എൻ.എ.

ബെംഗളൂരു : വൈറ്റ് ഫീഡിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെ മലയാളികൾ അടക്കം ഉള്ള നേഴ്സുമാരെ ഡ്യൂട്ടി ചെയ്യിപ്പിച്ച് മാനേജ്മെന്റുകളുടെ ക്രൂരത ചെയ്യുന്നതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. സംഘടനയുടെ കർണ്ണാടക ഘടകം പ്രസിഡണ്ട് രഞ്ജിത്ത് സ്കറിയക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ബോധ്യപ്പെട്ടതായി ഐ.എൻ.എ അറിയിച്ചു. കോവിഡ് വാർഡിൽ വേണ്ട യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ ആണ് ഈ ആശുപത്രിയിൽ ദിവസം രോഗികളിൽ നിന്ന് 4000 രൂപയോളം ചാർജ്ജ് ഈടാക്കി പ്രവർത്തിക്കുന്നത്…

Read More

രാജ്യത്ത് ലോക്ക് ഡൌണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി!

ന്യൂഡല്‍ഹി : ലോക്ക് ഡൌണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 17 വരെയാണ് ലോക്ക് ഡൌണ്‍ നീട്ടിയത്. ഇന്ന് പുറത്തിറക്കിയ പത്ര പ്രസ്താവനയിലാണ് അഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഈ മാസം 3 ന് അവസാനിക്കേണ്ടതായിരുന്നു. A limited number of activities will remain prohibited across India, irrespective of the zone, including travel by air, rail, metro & inter-State movement by road; running…

Read More

സി.പി.ഐ.എമ്മിൻ്റെയും സി.ഐ.ടി.യുവിൻ്റെയും നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു.

ബെംഗളൂരു : CPI (M) ന്റെയും CITU ബെംഗളൂരുവിന്റെയും നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു. CITU സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ലീലാവതി പതാക ഉയർത്തി. ബെംഗളൂരു ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ നോർത്ത് സോൺ ഏരിയ സെക്രട്ടറി ഹുള്ളി ഉമേഷ് എന്നിവർ സംസാരിച്ചു. കോവിഡ് – 19-ന്റെ കാലത്തും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടുവരുന്നതെന്നും കൊവിടിന് തൊഴിലാളികൾക്ക് എല്ലാവിധ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ പറഞ്ഞു. ജെയേഷ് ആയൂർ ഗോപകുമാർ ജേക്കബ് റാന്നി എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ അകലം…

Read More

സി.ആർ.പി.എഫ്.കമാൻഡോ മർദ്ദിച്ചതിന് ശേഷം ചങ്ങലയിൽ കെട്ടിയിട്ട സംഭവത്തിൽ എസ്.ഐ.ക്ക് സസ്പെൻഷൻ.

ബെംഗളുരു :സംസ്ഥാന പോലീസിനെ തന്നെ നാണം കെടുത്തിയ സിആർപിഎഫ് കമാൻഡോയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ ചങ്ങലയ്ക്കിട്ട സംഭവത്തിൽ എസ്ഐയെ സസ്പെൻഷൻ. കഴിഞ്ഞ ആഴ്ച സംഭവം നടന്നത് ബെളഗാവിയിലാണ്. കേസ് കൈകാര്യം ചെയ്ത സദാൽഗ പൊലീസിനു വീഴ്ച സംഭവിച്ചുവെന്ന കണ്ടത്തലിനെ തുടർന്ന് എഐ അനിൽകുമാറിനെതിരെയാണ് നടപടി. മാസ്ക് ധരിക്കാത്ത പൊലീസിന്റെതു ചോദ്യം ചെയ്ത പൊലീസിനോട് മോശമായി പെരുമാറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. സിആർപിഎഫ് കമാൻഡോ സച്ചിൻ സുനിൽ സാവന്തിനെ ലാത്തി കൊണ്ട് മർദിക്കുന്നതിന്റെയും സ്റ്റേഷനിൽ ചങ്ങലക്കിട്ടിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നു ഡിജിപി പ്രവീൺ സൂദ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.…

Read More

മണ്ഡ്യയിൽ കോവിഡ് പടർന്നുപിടിച്ചത് അധികാരികളുടെ അനാസ്ഥ മൂലം;വാർത്തകൾ ഞെട്ടിക്കുന്നത്!

ബെംഗളൂരു: സമീപ പ്രദേശങ്ങളിൽ കോവിഡ് – 19 പടർന്നു പിടിച്ചപ്പോഴും വളരെ കുറവ് രോഗികൾ മാത്രം ഉണ്ടായിരുന്ന ജില്ലയാണ് മണ്ഡ്യ. എന്നാൽ ഇന്ന് 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, എന്നാൽ ഇവിടെ രോഗം വന്നതിൻ്റെ പുതിയ വഴികൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. രോഗികളുടെ മുംബൈ ബന്ധം ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. മണ്ഡ്യ സ്വദേശിയായ 53 കാരൻ കഴിഞ്ഞ 23ന് ആണ് മുംബെയിലെ സാന്താക്രൂസിലെ വി.എൻ.ദേശായി സർക്കാർ ആശുപത്രിയിൽ മരിച്ചത്. മൃതദേഹം സ്വദേശത്തെ അടക്കം ചെയ്യണമെന്ന് അടുത്ത ബന്ധുക്കൾക്ക് ആഗ്രഹം, പരേതന് കോവിഡ്…

Read More

ഇന്ന് ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 രോഗികള്‍ ഇല്ല;മണ്ഡ്യയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധന.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 11. ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ ഒരു 67 കാരി മരിച്ചു. ഇതില്‍ 8 കേസുകള്‍ മണ്ഡ്യയില്‍ നിന്നാണ് 3 കേസ് ബെലഗാവിയിലും. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 576 ആയി,ആകെ 22 മരണം,235 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 319 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ…

Read More

ഉപയോഗിച്ച ശേഷം മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കും.

ബെംഗളൂരു : ഉപയോഗിച്ച ശേഷം മാസ്ക്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നവരിൽനിന്നു പിഴ ഈടാക്കുമെന്ന് നഗരസഭ. വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഖരമാലിന്യത്തിനൊപ്പം മാസ്ക്കുകൾ ഉപേക്ഷിച്ചാൽ ആദ്യം 1000 രൂപ പിഴയായി ഈടാക്കും. തെറ്റ് ആവർത്തിച്ചാൽ പിഴ 2000 രൂപയാകും. നഗരത്തിൽ റോഡരികിലും മറ്റും മാസ്ക് ഉപേക്ഷിക്കുന്നത് വർധിച്ചതോടെയാണ് നടപടി കർശനമാക്കുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണി മാസ്ക്കുകളുടെ ഉപയോഗം ശീലമാക്കണമെന്ന് ബെംഗളൂരു നഗരസഭാ കമ്മിഷണർ ബി.എച്ച്. അനിൽകുമാർ പറഞ്ഞു. മെഡിക്കൽ മാലിന്യത്തിൽ ഉൾപ്പെടുന്ന മാസ്ക്കുകൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഖര, ദ്രവ്യ മാലിന്യങ്ങൾക്കൊപ്പം…

Read More

നഗരത്തിലെ വ്യവസായ ശാലകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

ബെംഗളുരു : നഗരത്തിലെ വ്യവസായ ശാലകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 4 മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. ബെംഗളൂരുവിൽ ഉൾപ്പെടെ പ്രത്യേക സാമ്പത്തിക മേഖലകളിലെയും വ്യാവസായിക ക്ലസ്റ്റകളിലെയും ഫാക്ടറികൾക്ക് ഉൽപാദനം പുനരാരംഭിക്കാം. ഇതുസംബന്ധിച്ച യോഗത്തിനു ശേഷം വ്യവസായ പ്രമുഖരും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഭാരവാഹികളുമായി മുഖ്യമന്ത്രി യെഡിയൂരപ്പയും വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടറും ചർച്ച നടത്തി. ഗ്രീൻ സോണുകളിലും ഗ്രാമപ്രദേശങ്ങളിലും മറ്റു വ്യവസായ യൂണിറ്റുകൾക്ക് പ്രവർത്തിക്കാനുള്ള അനുമതി കഴിഞ്ഞ…

Read More
Click Here to Follow Us