കഴിഞ്ഞ 48 മണിക്കൂറിൽ ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് നഗരത്തില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല. കഴിഞ്ഞ 48 മണിക്കൂറില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല ,അതെ സമയം കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളില്‍ 10 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3 പേര്‍ കലബുറഗിയില്‍ നിന്നും 3 പേര്‍ വിജയപുരയില്‍ നിന്നും മൈസൂരുവില്‍ രണ്ടു പേരും ഓരോ ആള്‍ക്കാര്‍ വീതം…

Read More

കോവിഡ്-19 മായി ബന്ധപ്പെട്ട് നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു;ഇന്ന് 6 മണിക്ക്.

ബെംഗളൂരു : കോവിഡ്-19 രോഗ ബാധ ലോകത്തെ തന്നെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ നഗരത്തില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉള്ള സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിനായി മലയാളിയായ ഡോക്ടര്‍ അബ്ദുല്‍ സലാം MBBS(AIMS,Delhi) Junior Resident,Bangalore ലൈവില്‍ വരുന്നു. ഈ ആരോഗ്യവിഷയവുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നതായിരിക്കും. എല്ലാ വായനക്കാരും ആരോഗ്യപ്രവര്‍ത്തകരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഫേസ്ബുക്ക്‌ പേജ് ലിങ്ക് : https://www.facebook.com/bvartha ഈ നഗരത്തിലെ മലയാളികള്‍ക്ക് ഉപകാരപ്രദമാകുന്ന മറ്റൊരു അതിഥിയുമായി ഞങ്ങള്‍ വീണ്ടും…

Read More

ഇന്നും ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല;കലബുറഗിയില്‍ ഒരു മരണം.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണി വരെ യുള്ള കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 7 മാത്രം. 80 വയസ്സുകാരന്‍ കലബുറഗിയില്‍ മരിച്ചു, ബെംഗളൂരു നഗരത്തില്‍ പുതിയ രോഗികള്‍ ഇല്ല,ഇന്നലെയും നഗരത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടായിരുന്നില്ല. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 415 ആയി,ആകെ 17 മരണം,114 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 284 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന്…

Read More

ഇന്ധനം നിറക്കാൻ വരുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കുന്നു.

ബെംഗളൂരു : കോവിഡ് വ്യാപനം തടയുന്നതിനായി, മാസ്ക് ധരിക്കാത്തവർക്കു പെട്രോൾ നൽകില്ലെന്ന പ്രചാരണവുമായി കർണാടകയിലെ പെട്രോൾ പമ്പുകൾ. ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനു (എഐപിഡിഎ) കീഴിൽ രാജ്യമൊട്ടാകെ നടപ്പിലാക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണിത്. മേയ് 4വരെ മാസ്ക് ധരിക്കാതെ വാഹനങ്ങളുമായി പമ്പുകളിൽ എത്തുന്നവർക്ക് ഇന്ധനം നൽകേണ്ടെന്നാണ് തീരുമാനം. പമ്പ് ജീവനക്കാരുടെ സുരക്ഷ കൂടി മുൻനിർത്തിയാണിതെന്ന് എഐപിഡിഎ പ്രസിഡന്റ് അജയ് ബൻസൽ പറഞ്ഞു.

Read More

നഗരത്തിലെ അതീവ ജാഗ്രത പുലർത്തേണ്ട”കണ്ടൈൻമെൻ്റ് സോണു”കളുടെ പട്ടിക പ്രസിദ്ധീകരിച്ചു;നിങ്ങളുടെ പ്രദേശം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ?

ബെംഗളുരു: നഗരസഭയിൽ 19സ്ഥലങ്ങൾ കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട കണ്ടയൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.   ഈ സ്ഥലങ്ങളില്‍ നിന്ന് പുറത്ത് പോകാനും വരാനും ഉള്ള വഴി ഒന്ന് മത്രമേ ഉണ്ടായിരിക്കുകയുള്ളൂ,ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും നിരീക്ഷണത്തില്‍ ആയിരിക്കും ഈ സ്ഥലങ്ങള്‍ ഇതില്‍ നാല് അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്നു ഗുരപ്പനപ്പളായയിലെ  പിരമിഡ് ക്ലാസ്സ്‌ അപ്പാര്‍ട്ട്മെന്റ്,കൂക്ക് ടൌണിലെ ഹച്ചിസണ്‍ മനോര്‍, ഗുട്ടലഹള്ളിയിലെ മന്ത്രി സ്പ്ലെണ്ടാര്‍,അക്ഷയ നഗറിലെ വായു സ്തുതി വൈഭവ എന്നിവയും. രാധ കൃഷ്ണ വാര്‍ഡ്‌ ( 7 പോസിറ്റീവ് കേസുകള്‍),ടിപ്പു നഗര്‍ (5 കേസുകള്‍),പദരായനപുര(19 കേസുകള്‍), ടിപ്പു നഗര്‍…

Read More

മദ്യം മെയ് 4 ന് ശേഷം മാത്രം;അതിന് മുൻപ് ഔട്ട് ലെറ്റ് തുറക്കുന്നവരുടെ ലൈസൻസ് നഷ്ടമാകും.

ബെംഗളൂരു : മേയ് 4ന് മുൻപ് മദ്യവിൽപനശാലകൾ(എംആർപിഔട്ട്ലറ്റുകൾ) തുറക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നമുന്നറിയിപ്പുമായി വീണ്ടും എക്സൈസ് വകുപ്പ് സർക്കുലർ. എന്നാൽ, കൈകൾ ശുചീകരിക്കാനുള്ള സാനിറ്റൈസറുകൾ നിർമിക്കുന്ന ഡിസ്റ്റിലറികൾക്ക്പ്രവർത്തനം തുടരാം. മദ്യവിൽപന ശാലകൾ സമയബന്ധിതമായി തുറക്കുന്നതിലുള്ള തീരുമാനം ഉടനെടുക്കുമെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേന്ദ്ര മാർഗ നിർദേശം പാലിച്ച് ഇവ മേയ് 3നു ശേഷം തുറന്നാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

Read More

മകന് കോവിഡ്-19 സ്ഥിരീകരിച്ചു;അമ്മ കുഴഞ്ഞ് വീണ് മരിച്ചു.

ബെംഗളൂരു : ബാഗൽക്കോട്ടിലെ ജമഖണ്ഡിയിൽമകനു(47) കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് അമ്മ (65) ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. കടുത്ത പ്രമേഹവും രക്തസമ്മർദത്തിനും മരുന്നു കഴിച്ചിരുന്ന വീട്ടമ്മ, ശനിയാഴ്ച വൈകിട്ട് മകനു കോവിഡ് സ്ഥിരീകരിച്ചതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ അധികൃതർ ഇടപെിട്ട് കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ഇവരുടെമൃതദേഹം സംസ്കരിച്ചത്.

Read More

നിരോധനം നിലനിൽക്കുമ്പോഴും മദ്യവുമായി ആളുകൾ പിടിയിൽ;2000 ടെട്രാ പാക്കുമായി രാമമൂർത്തി നഗറിലും 236 കുപ്പി മദ്യവുമായി ഇലക്ട്രോണിക് സിറ്റിയിലും ബാർ ജീവനക്കാർ പിടിയിൽ!

ബെംഗളുരു : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ, രാമമൂർത്തി നഗറിൽ 2000 ടെട്രാപാക്ക് മദ്യവുമായി യുവാവ് അറസ്റ്റിൽ, ഫോണിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതു പ്രകാരം മദ്യം എത്തിച്ചുകൊടുക്കുന്ന രാജുവാണ് (32)അറസ്റ്റിലായത് എന്ന് ബെംഗളുരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് ഡിസിപി കുൽദീപ് ജെയിൻ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാജുവിന്റെ വീടു റെയ്ഡ് നടത്തിയതിനെ തുടർന്നാണ് മദ്യ പായ്ക്കറ്റുകൾ പിടികൂടിയത്. മറ്റൊരു കേസിൽ,ഇലക്ട്രോണിക് സിറ്റിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 236 മദ്യക്കുപ്പികളുമായി ബാർ ജീവനക്കാരൻ പിടിയിൽ. ഹാസൻ സ്വദേശി പ്രീതം കുമാറി(26)നെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇലക്ട്രോണിക് സിറ്റിയിലെ…

Read More

ഇന്ന് ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് നഗരത്തില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല. അതെ സമയം കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളില്‍ 18 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ 6 പേര്‍ കലബുറഗിയില്‍ നിന്നും 11 പേര്‍ വിജയപുരയില്‍ നിന്നും ഒരാള്‍ ബീദറില്‍ നിന്നും ആണ്. ആകെ രോഗബാധിതരുടെ എണ്ണം 408 ആയി,ഇതുവരെ 16 പേര്‍ മരിച്ചു,112 പേര്‍…

Read More

രാത്രിയിൽ അജ്ഞാതൻ വിതറിയ നോട്ടുകൾ വാരിക്കൂട്ടിയവർക്കും പണി കിട്ടി!

ബെംഗളൂരു : സാഹചര്യം എന്തു തന്നെയായാലും കാശിനോടുള്ള മനുഷ്യൻ്റെ ആദ്യമായ ആഗ്രഹം അത് പലപ്പോഴും നിയന്ത്രിക്കാവുന്നതല്ല,ഇതു കാണിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത്. സാവദത്തി ഹുളികട്ടി പെട്രോൾപമ്പിന് സമീപം അജ്ഞാതർ വിതറിയ നോട്ട് തിരക്കിട്ട് വാരിക്കൂട്ടിയ മൂന്നുപേർ വീടുകളിൽ നിർബന്ധിത ക്വാറൻ്റെ നിലായി. ഇവർക്ക് 6600 രൂപ ലഭിച്ചു. എല്ലാം 200 രൂപയുടെ നോട്ടുകൾ ആയിരുന്നു. രാത്രി സമയത്ത് ബൈക്കുകളിലെത്തിയാണ് പണം വിതറിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.

Read More
Click Here to Follow Us