നിരോധനം നിലനിൽക്കുമ്പോഴും മദ്യവുമായി ആളുകൾ പിടിയിൽ;2000 ടെട്രാ പാക്കുമായി രാമമൂർത്തി നഗറിലും 236 കുപ്പി മദ്യവുമായി ഇലക്ട്രോണിക് സിറ്റിയിലും ബാർ ജീവനക്കാർ പിടിയിൽ!

ബെംഗളുരു : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ, രാമമൂർത്തി നഗറിൽ 2000 ടെട്രാപാക്ക് മദ്യവുമായി യുവാവ് അറസ്റ്റിൽ, ഫോണിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതു പ്രകാരം മദ്യം എത്തിച്ചുകൊടുക്കുന്ന രാജുവാണ് (32)അറസ്റ്റിലായത് എന്ന് ബെംഗളുരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് ഡിസിപി കുൽദീപ് ജെയിൻ പറഞ്ഞു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാജുവിന്റെ വീടു റെയ്ഡ് നടത്തിയതിനെ തുടർന്നാണ് മദ്യ പായ്ക്കറ്റുകൾ പിടികൂടിയത്.

  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

മറ്റൊരു കേസിൽ,ഇലക്ട്രോണിക് സിറ്റിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 236 മദ്യക്കുപ്പികളുമായി ബാർ ജീവനക്കാരൻ പിടിയിൽ.

ഹാസൻ സ്വദേശി പ്രീതം കുമാറി(26)നെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

ഇലക്ട്രോണിക് സിറ്റിയിലെ ബാറിൽ ജീവനക്കാരനായ ഇയാൾ ഇവിടെ നിന്നുള്ള മദ്യമാണ് താമസസ്ഥലത്ത് സൂക്ഷിച്ചിരുന്നത്.

ബാർ ഉടമ മഞ്ചുനാഥിന്റെ ഒത്താശയോടെയാണ് ഇയാൾ വിൽപന നടത്തിയത്.സംഭവശേഷം മഞ്ചുുനാഥ് ഒളിവിൽ പോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്, പണം പോയത് ഇൻസ്റ്റാഗ്രാം 'സൂപ്പർവൈസറുടെ' കീശയിലേക്ക്; ബെംഗളൂരുവിൽ ടെക്കിക്ക് സംഭവിച്ചത്!
[masterslider id="10"]

Related posts

Click Here to Follow Us