കഴിഞ്ഞ 48 മണിക്കൂറിൽ ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് നഗരത്തില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല.

കഴിഞ്ഞ 48 മണിക്കൂറില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല ,അതെ സമയം കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളില്‍ 10 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ 3 പേര്‍ കലബുറഗിയില്‍ നിന്നും 3 പേര്‍ വിജയപുരയില്‍ നിന്നും മൈസൂരുവില്‍ രണ്ടു പേരും ഓരോ ആള്‍ക്കാര്‍ വീതം ബെലഗാവി ദക്ഷിണ കന്നഡ എന്നീ ജില്ലകളില്‍ നിന്നാണ്.

ആകെ രോഗബാധിതരുടെ എണ്ണം 418 ആയി,ഇതുവരെ 17 പേര്‍ മരിച്ചു,129 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,272 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 89 ആണ് ഇതില്‍ 45 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 4 പേര്‍ മരിച്ചു,40 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആണ്,ഇതില്‍ 3 പേര്‍ ആശുപത്രി വിട്ടു 9 പേര്‍ വിവിധ ആശുപത്രികളില്‍ ഉണ്ട്.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..