ലോകത്തെ പിടിച്ചുലച്ച കോവിഡ്-19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ട് (31.12.2019 – 09.04 .2020 ) 100 ദിനങ്ങൾ പിന്നിട്ടു . 2019 ഡിസംബർ 31 നു ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ Huanan മൽസ്യ ഭക്ഷണ മാർക്കറ്റിൽ നിന്നുമാണ് ലോകത്തു ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തെ ചിലർക്ക് കടുത്ത പനി ബാധിച്ചു പിന്നീട് ന്യൂമോണിയ ആയി മാറി . തുടർന്നുള്ള ഗവേഷണങ്ങളിലൂടെ പുതിയ തരം കൊറോണ വൈറസ് ബാധയാണ് എന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിചേർന്നത്. 2019 മാണ്ടിൽ…
Read MoreMonth: April 2020
120 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് പവർഗ്രിഡ്.
ബെംഗളൂരു : കോവിഡ്-19 ന്നുള്ള ലോക്ക് ഡൗണും തുടരുന്ന സാഹചര്യത്തിൽ നിർദ്ധനരായ 120 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് പവർഗ്രിഡ് കോർപറേഷൻ. കമ്പനിയുടെ സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി) ൽ ഉൾപ്പെടുത്തിയാണ് നിർദ്ധനർക്ക് സഹായം എത്തിച്ചത്. ജാലഹള്ളി ക്രോസിലെ 120 കുടുംബങ്ങൾക്കാണ് പവർ ഗ്രിഡിൻ്റെ സൗത്ത് റീജിയൻ – 2വിൻ്റെ ഹെഡ്ക്വാക്വാർട്ടേഴ്സ് ആയ യെലഹങ്കയിൽ നിന്ന് ഭക്ഷണ സാധനങ്ങളും സാനിറ്ററി വസ്തുക്കളും വിതരണം ചെയ്തത്. സതേൺ റീജിയൻ-2 ൻ്റെ എച്ച്.ആർ.ജെനറൽ മാനേജർ ശ്രീ ഡി.ആർ.മൂർത്തിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്. കേന്ദ്ര വൈദ്യുതി…
Read Moreഎങ്ങും വ്യാജ സന്ദേശങ്ങളുടെ പ്രളയം;ലഭിക്കുന്ന സന്ദേശങ്ങൾ സത്യമാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പങ്കുവക്കുക;വ്യാജസന്ദേശങ്ങൾ തിരിച്ചറിയാൽ പ്രത്യേക വെബ് പേജുമായി കർണാടക പോലീസ്.
ബെംഗളൂരു: കോവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകൾ നിയന്ത്രിക്കാൻ വെബ്പേജ് ആരംഭിച്ച് കർണാടക പോലീസ്. കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനെതിരേ വിദ്വേഷപരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പ്രത്യേക വെബ്പേജ് പ്രവർത്തനം തുടങ്ങിയത്. സാമൂഹികമാധ്യമങ്ങളിലൂടെ കോവിഡുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ലഭിച്ചാൽ factcheck.ksp.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സത്യാവസ്ഥ മനസ്സിലാക്കാം. നിസാമുദ്ദീനിലെ മത ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത് വ്യാപകമായതിനെത്തുടർന്നാണ് പോലീസ് നടപടി. വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങളുടെ യഥാർഥവസ്തുതയാണ് വെബ്പേജിൽ ചേർത്തിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങൾ നിരീക്ഷിച്ച്…
Read Moreസൂക്ഷിക്കുക… നഗരത്തിലെ പ്രധാന ഓൺലൈൻ മദ്യ വ്യാപാരിയുടെ പേരിൽ വ്യാജ ഓൺലൈൻ മദ്യവിൽപ്പന;അഡ്വാൻസ് നൽകിയവർക്ക് കാശ് നഷ്ടപ്പെട്ടു.
ബെംഗളൂരു : നഗരത്തിൽ ഓൺലൈനിൽ മദ്യം എത്തിച്ചു കൊണ്ടിരുന്ന വ്യാപാര പോർട്ടൽ ആണ് മധുലോക ലിക്കർ ബോട്ടിക്ക്, ഓൺലൈനായി ബുക്ക് ചെയ്താൽ മദ്യം വീട്ടിൽ എത്തിക്കുന്ന സർവ്വീസ് അവർക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ ലോക്ക് ഡൗണിനെ തുടർന്ന് എല്ലാം നിർത്തി വച്ചിരിക്കുകയാണ്, അതേ സമയം ലോക്ക് ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാത്തവർ “ആശങ്ക”യിലാണ്.ഈ അവസരം മുതലെടുക്കുകയാണ് മറ്റു ചിലർ. ഫേസ്ബുക്കിൽ മധു ലോകയുടെ പേരിൽ പരസ്യം നൽകുകയും കൂടെ ഒരു ഫോൺ നമ്പറും നൽകിയിരിക്കുകയാണ് ഇവർ, വിളിച്ചു കഴിഞ്ഞാൽ ചുരുങ്ങിയത് 2000 രൂപയുടെ മദ്യമെങ്കിലും…
Read Moreസംസ്ഥാനത്ത് ആറാമത്തെ കോവിഡ് മരണം;16 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 197 ആയി;30 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,സംസ്ഥാനത്തെ ആകെ മരണസംഖ്യ 6 ആയി. ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു,30 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു ഇതെല്ലാം ചേര്‍ത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 197 ആയി.നിലവില്‍ 161 രോഗികള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 182 : രോഗി 128ന്റെ 50 കാരനായ പിതാവ്,ബെളഗാവിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 183: രോഗി 154 ന്റെ പിതാവ് 55…
Read Moreസാമ്പത്തിക പ്രതിസന്ധിയിലായ രക്ഷിതാക്കൾക്ക് ആശ്വാസവുമായി സ്വകാര്യ സ്കൂളുകൾ.
ബംഗളുരു : ലോക്ഡൗണിനെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രക്ഷിതാക്കൾക്ക്ആശ്വാസമായി, ബെംഗളൂരുവിലെ നിരവധി സ്വകാര്യ സ്കൂളുകൾ അടുത്ത അധ്യയന വർഷം ഫീസ് കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചു. മാസങ്ങൾക്കു മുൻപേ ഫീസ് വർധന പ്രഖ്യാപിച്ച ചില സ്കൂളുകൾ ഇവ റദ്ദാക്കി. കൂടുതൽ സ്കൂളുകൾ ഇതേ മാർഗം പിന്തുടരുന്നതിനായി മാനേജ്മെന്റുകൾക്കു കർണാടക സി.ബി.എസ്.സി സ്കൂൾസ് അസോസിയേഷൻ സർക്കുലർ അയയ്ക്കും. സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ സാധാരണ എല്ലാ വർഷവും സ്കൂൾ ഫീസ് 5-10% വരെ വർധിപ്പിക്കാറുണ്ട്. ആ വർദ്ധനവ് ആണ് ഇപ്പോൾ പിൻവലിക്കാൻ ഇവർ തയ്യാറായിരിക്കുന്നത്.
Read Moreഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങളിൽ പുറത്ത് പോകാൻ ബെംഗളൂരു സിറ്റി പോലീസ് എമർജൻസി പാസുകൾ നൽകുന്നു;കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം.
ബെംഗളൂരു : കോവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അത്യവശ്യ സന്ദർഭങ്ങളിൽ പോലും പുറത്തിറങ്ങാൻ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിറ്റി പോലീസ് എമർജൻസി പാസുകൾ നൽകാൻ തീരുമാനിച്ചത്. ബന്ധുക്കളുടെ മരണമുൾപ്പെടെയുള്ള ആശുപത്രി ആവശ്യങ്ങൾക്ക് ബംഗളൂരുവിലെ പോലീസ് സ്റ്റേഷനുകളിൽ ഐഡി കാർഡ് സമർപ്പിച്ചാൽ 12 മണിക്കൂർ എമർജൻസി പാസ് ലഭിക്കും. ആവശ്യം കഴിഞ്ഞ് തിരികെ നൽകുമ്പോൾ ഐഡി കാർഡ് തിരികെ ലഭിക്കും. മരണം ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കായി ബംഗളൂരുവിന് പുറത്തു പോകണമെങ്കിൽ തിരിച്ചറിയൽ കാർഡ് സഹിതം ഡിസിപി ക്ക് അപേക്ഷ സമർപ്പിക്കണം. അത്യാവശ്യം ഇല്ലാതെ…
Read Moreആശുപത്രിയിലേക്ക് പോകാനും തിരിച്ച് വരാനും പ്രത്യേക സർവ്വീസുകളുമായി ഊബറും ഓലയും.
ബെംഗളൂരു: ആശുപത്രിയിലേക്ക് പോകാൻ വാഹനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ടാക്സി കാറുകൾ ലഭ്യമാക്കാൻ ഒലയും ഉബറും. കോവിഡ് -19 ഒഴികെയുള്ള രോഗം ബാധിച്ചവർക്ക് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താം. വീട്ടിൽനിന്ന് ആശുപത്രിയിലേക്കും ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും മാത്രമായിരിക്കും സർവീസ്. പ്രത്യേക ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചോ ആപ്പുവഴിയോ സേവനം ആവശ്യപ്പെടാം. നഗരത്തിലെ 250 -ഓളം ആശുപത്രികളാണ് ലിസ്റ്റിലുള്ളത്. പ്രത്യേകം പരിശീലനം നേടിയ ഡ്രൈവർമാരാണ് വാഹനങ്ങളിലുണ്ടാകുക. മുഖാവരണവും മറ്റ് സുരക്ഷാ മാർഗങ്ങളും ഡ്രൈവർമാർ സ്വീകരിക്കും. We are bringing ‘Ola Emergency’ to #Bengaluru to help with…
Read Moreനിയമസഭ സാമാജികരുടെ ഒരു വര്‍ഷത്തെ 30%ശമ്പളം കോവിഡ് ഫണ്ടിലേക്ക്;അടുത്ത 14 ദിവസം കൂടി ലോക്ക് ഡൌണ്‍ നീട്ടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും:മുഖ്യമന്ത്രി.
ബെംഗളൂരു : കോവിഡ് അസുഖം രാജ്യത്തും സംസ്ഥാനത്തും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഏപ്രില്‍ 14 വരെ തുടരുന്ന ലോക്ക് ഡൌണ്‍ അടുത്ത 14 ദിവസത്തേക്ക് കൂടി നീട്ടാന്‍ കര്‍ണാടക പ്രധാന മന്ത്രിയോട് ആവശ്യപ്പെടും, ഇന്ന് ഉച്ചക്ക് മന്ത്രിസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ മാധ്യമങ്ങളോട് അറിയിച്ചതാണ് ഇക്കാര്യം. നാളെ പ്രധാനമന്ത്രി രാജ്യത്തെ മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ആണ് കര്‍ണാടക ഈ ആവശ്യം ഉന്നയിക്കുക,അന്തിമ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളും എന്നും യെദിയൂരപ്പ പറഞ്ഞു. “വിദഗ്ദ സമിതിയുടെ നിര്‍ദേശം പ്രകാരം എല്ലാ മന്ത്രിമാരും ലോക്ക് ഡൌണ്‍…
Read Moreകുട്ടികളുടെ ബോറടി മാറ്റാൻ പ്രത്യേക യൂട്യൂബ് ചാനൽ തയ്യാറാക്കാൻ സർക്കാർ.
ബെംഗളൂരു: പരീക്ഷകൾ പെട്ടെന്ന് നിർത്തിവക്കുകയും സ്കൂളുകൾ പെട്ടെന്ന് തന്നെ അടക്കുകയും ചെയ്തതോടെ കുട്ടികൾ എല്ലാവരും അവധി കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു. എന്നാൽ ഈ ലോക്ക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ ആയതിനാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം എല്ലാവർക്കും ബോറടി തുടങ്ങി. ലോക് ഡൗൺകാലത്ത് വീടുകളിൽ കഴിഞ്ഞുകൂടുന്ന വിദ്യാർഥികളുടെ മടുപ്പു മാറ്റാൻ യൂട്യൂബ് ചാനൽ ആരംഭിക്കാനൊരുങ്ങുകയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ്. കുട്ടികളുടെ ബോറടി മാറ്റുകയും അവധിക്കാലത്തും കുട്ടികളെ പ്രവർത്തനനിരതരായി ഇരുത്തുകയാണ് ലക്ഷ്യം. കുട്ടികൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ പൊതുജനങ്ങൾക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാം. അധ്യാപകർ, സോഫ്റ്റ്‌വേർ ഉദ്യോഗസ്ഥർ, സ്റ്റാർട്ടപ്പ് മേധാവികൾ തുടങ്ങിയവർക്ക് യൂട്യൂബ്…
Read More