120 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് പവർഗ്രിഡ്.

ബെംഗളൂരു : കോവിഡ്-19 ന്നുള്ള ലോക്ക് ഡൗണും തുടരുന്ന സാഹചര്യത്തിൽ നിർദ്ധനരായ 120 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് പവർഗ്രിഡ് കോർപറേഷൻ.

കമ്പനിയുടെ സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി) ൽ ഉൾപ്പെടുത്തിയാണ് നിർദ്ധനർക്ക് സഹായം എത്തിച്ചത്.

ജാലഹള്ളി ക്രോസിലെ 120 കുടുംബങ്ങൾക്കാണ് പവർ ഗ്രിഡിൻ്റെ സൗത്ത് റീജിയൻ – 2വിൻ്റെ  ഹെഡ്ക്വാക്വാർട്ടേഴ്സ് ആയ യെലഹങ്കയിൽ നിന്ന് ഭക്ഷണ സാധനങ്ങളും സാനിറ്ററി വസ്തുക്കളും വിതരണം ചെയ്തത്.

സതേൺ റീജിയൻ-2 ൻ്റെ എച്ച്.ആർ.ജെനറൽ മാനേജർ ശ്രീ ഡി.ആർ.മൂർത്തിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്.

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിൻ്റെ കീഴിൽ വരുന്ന “മഹാരത്നാ”കമ്പനിയാണ് പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പരന്നു കിടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുതി നെറ്റ് വർക്ക് / ഗ്രിഡിൻ്റെ ഉടമകളാണ് പവർ ഗ്രിഡ്.

സാധാരണയായി രണ്ട് സംസ്ഥാനങ്ങൾക്കിടയിലുള്ള വൈദ്യുതിയുടെ കൊടുക്കൽ വാങ്ങലുകളും എൻ.ടി.പി.സി അടക്കമുള്ള വൈദ്യുത ഉൽപാദകരിൽ നിന്ന് ആവശ്യക്കാരായ സംസ്ഥാന വൈദ്യുതി വകുപ്പുകൾക്ക് വൈദ്യുതി എത്തിക്കുന്നതും പവർഗ്രിഡിൻ്റെ  വൈദ്യുതി ഗ്രിഡുകൾ വഴിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us