കോവിഡ് ബാധിതരുടെ എണ്ണം 200 കടന്നു;ഇന്ന് രോഗം സ്ഥിരീകരിച്ചത് 10പേര്‍ക്ക്;34 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 200 കടന്നു,ഇന്ന് 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,ആകെ എണ്ണം 207 ആയി. ഇതുവരെ ആറു പേര്‍ മരിച്ചു,34 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 167 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 198 : രോഗി 167 & 168 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 48 കാരന്‍ ,നഗരത്തിലെ  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 199: രോഗി 167 & 168 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 57…

Read More

പേയിംങ് ഗസ്റ്റ് നടത്തിപ്പുകാരോട് വാടക ആവശ്യപ്പെട്ടു;കെട്ടിട ഉടമകൾക്കെതിരെ കേസ്;സംഭവം നടന്നത് മാറത്തഹള്ളിയിൽ.

ബെംഗളൂരു: കോവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്, പി.ജി.യിൽ താമസിക്കുന്നവർക്ക് വാടക കൊടുക്കാൻ കഴിയുന്നില്ല, നടത്തിപ്പുകാർക്ക് വാടക കൊടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പി.ജി. ഉടമകൾ കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിർബന്ധപൂർവം വാടക ആവശ്യപ്പെടരുതെന്ന് കെട്ടിട ഉടമകളോട് കോർപ്പറേഷൻ നിർദേശിച്ചരുന്നു. ഈ സാഹചര്യത്തിലാണ് പേയിങ്‌ ഗസ്റ്റ് ( പി.ജി. ) നടത്തിപ്പുകാരോട് വാടക ആവശ്യപ്പെട്ട മാറത്തഹള്ളിയിലെ അഞ്ച് കെട്ടിട ഉടമകൾക്കെതിരേ കേസെടുത്തത്. നഗരത്തിലെ പി.ജി.കളിൽനിന്ന് 90 ശതമാനം താമസക്കാരും ഒഴിഞ്ഞുപോയതായാണ് കണക്ക്. പി.ജി. ഉടമകൾ കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിർബന്ധപൂർവം…

Read More

ബെംഗളൂരു മുഴുവനായി സീൽ ഡൗൺ ചെയ്യുന്നു എന്ന മാധ്യമ വാർത്ത തെറ്റ്;സീൽ ചെയ്തത് 2 വാർഡുകൾ മാത്രം.

ബെംഗളൂരു : നഗരത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ലോക്ക് ഡൗൺ ചെയ്യാൻ പോകുകയാണ് എന്ന രീതിയിലുള്ള വാർത്തകൾ രാവിലെ മുതൽ തന്നെ പ്രചരിക്കുന്നുണ്ട്. ടി.വി. 9 എന്ന കന്നഡ ചാനലിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ പ്രചരിപ്പിക്കുന്നത്. ഈ വാർത്ത പ്രകാരം നഗരത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉടൻ തന്നെ സീൽ ഡൗൺ ചെയ്യും. എന്നാൽ ഇതൊരു വ്യാജവാർത്തയാണ് ഇത്തരം ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ല എന്ന് അറിയിച്ചു കൊണ്ട് ബി.ബി.എം.പി.കമ്മീഷണർ അനിൽ കുമാറും സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ഐ…

Read More

കോവിഡ്-19:വൈറസും മഹാമാരിയുടെ 100 ദിനങ്ങളും…

ലോകത്തെ പിടിച്ചുലച്ച  കോവിഡ്-19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ട് (31.12.2019 – 09.04 .2020 ) 100 ദിനങ്ങൾ  പിന്നിട്ടു . 2019 ഡിസംബർ 31 നു ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ  Huanan മൽസ്യ ഭക്ഷണ മാർക്കറ്റിൽ നിന്നുമാണ് ലോകത്തു ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തെ ചിലർക്ക് കടുത്ത പനി ബാധിച്ചു പിന്നീട് ന്യൂമോണിയ ആയി മാറി . തുടർന്നുള്ള ഗവേഷണങ്ങളിലൂടെ പുതിയ  തരം കൊറോണ വൈറസ് ബാധയാണ് എന്ന നിഗമനത്തിൽ  ഡോക്ടർമാർ എത്തിചേർന്നത്. 2019 മാണ്ടിൽ…

Read More

120 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് പവർഗ്രിഡ്.

ബെംഗളൂരു : കോവിഡ്-19 ന്നുള്ള ലോക്ക് ഡൗണും തുടരുന്ന സാഹചര്യത്തിൽ നിർദ്ധനരായ 120 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് പവർഗ്രിഡ് കോർപറേഷൻ. കമ്പനിയുടെ സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി) ൽ ഉൾപ്പെടുത്തിയാണ് നിർദ്ധനർക്ക് സഹായം എത്തിച്ചത്. ജാലഹള്ളി ക്രോസിലെ 120 കുടുംബങ്ങൾക്കാണ് പവർ ഗ്രിഡിൻ്റെ സൗത്ത് റീജിയൻ – 2വിൻ്റെ  ഹെഡ്ക്വാക്വാർട്ടേഴ്സ് ആയ യെലഹങ്കയിൽ നിന്ന് ഭക്ഷണ സാധനങ്ങളും സാനിറ്ററി വസ്തുക്കളും വിതരണം ചെയ്തത്. സതേൺ റീജിയൻ-2 ൻ്റെ എച്ച്.ആർ.ജെനറൽ മാനേജർ ശ്രീ ഡി.ആർ.മൂർത്തിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്. കേന്ദ്ര വൈദ്യുതി…

Read More

എങ്ങും വ്യാജ സന്ദേശങ്ങളുടെ പ്രളയം;ലഭിക്കുന്ന സന്ദേശങ്ങൾ സത്യമാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പങ്കുവക്കുക;വ്യാജസന്ദേശങ്ങൾ തിരിച്ചറിയാൽ പ്രത്യേക വെബ് പേജുമായി കർണാടക പോലീസ്.

ബെംഗളൂരു: കോവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകൾ നിയന്ത്രിക്കാൻ വെബ്പേജ് ആരംഭിച്ച് കർണാടക പോലീസ്. കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനെതിരേ വിദ്വേഷപരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പ്രത്യേക വെബ്പേജ് പ്രവർത്തനം തുടങ്ങിയത്. സാമൂഹികമാധ്യമങ്ങളിലൂടെ കോവിഡുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ലഭിച്ചാൽ factcheck.ksp.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സത്യാവസ്ഥ മനസ്സിലാക്കാം. നിസാമുദ്ദീനിലെ മത ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത് വ്യാപകമായതിനെത്തുടർന്നാണ് പോലീസ് നടപടി. വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങളുടെ യഥാർഥവസ്തുതയാണ് വെബ്പേജിൽ ചേർത്തിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങൾ നിരീക്ഷിച്ച്…

Read More

സൂക്ഷിക്കുക… നഗരത്തിലെ പ്രധാന ഓൺലൈൻ മദ്യ വ്യാപാരിയുടെ പേരിൽ വ്യാജ ഓൺലൈൻ മദ്യവിൽപ്പന;അഡ്വാൻസ് നൽകിയവർക്ക് കാശ് നഷ്ടപ്പെട്ടു.

ബെംഗളൂരു : നഗരത്തിൽ ഓൺലൈനിൽ മദ്യം എത്തിച്ചു കൊണ്ടിരുന്ന വ്യാപാര പോർട്ടൽ ആണ് മധുലോക ലിക്കർ ബോട്ടിക്ക്, ഓൺലൈനായി ബുക്ക് ചെയ്താൽ മദ്യം വീട്ടിൽ എത്തിക്കുന്ന സർവ്വീസ് അവർക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ ലോക്ക് ഡൗണിനെ തുടർന്ന് എല്ലാം നിർത്തി വച്ചിരിക്കുകയാണ്, അതേ സമയം ലോക്ക് ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാത്തവർ “ആശങ്ക”യിലാണ്.ഈ അവസരം മുതലെടുക്കുകയാണ് മറ്റു ചിലർ. ഫേസ്ബുക്കിൽ മധു ലോകയുടെ പേരിൽ പരസ്യം നൽകുകയും കൂടെ ഒരു ഫോൺ നമ്പറും നൽകിയിരിക്കുകയാണ്  ഇവർ, വിളിച്ചു കഴിഞ്ഞാൽ ചുരുങ്ങിയത് 2000 രൂപയുടെ മദ്യമെങ്കിലും…

Read More
Click Here to Follow Us