പേയിംങ് ഗസ്റ്റ് നടത്തിപ്പുകാരോട് വാടക ആവശ്യപ്പെട്ടു;കെട്ടിട ഉടമകൾക്കെതിരെ കേസ്;സംഭവം നടന്നത് മാറത്തഹള്ളിയിൽ.

ബെംഗളൂരു: കോവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്, പി.ജി.യിൽ താമസിക്കുന്നവർക്ക് വാടക കൊടുക്കാൻ കഴിയുന്നില്ല, നടത്തിപ്പുകാർക്ക് വാടക കൊടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

പി.ജി. ഉടമകൾ കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിർബന്ധപൂർവം വാടക ആവശ്യപ്പെടരുതെന്ന് കെട്ടിട ഉടമകളോട് കോർപ്പറേഷൻ നിർദേശിച്ചരുന്നു.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ഈ സാഹചര്യത്തിലാണ് പേയിങ്‌ ഗസ്റ്റ് ( പി.ജി. ) നടത്തിപ്പുകാരോട് വാടക ആവശ്യപ്പെട്ട മാറത്തഹള്ളിയിലെ അഞ്ച് കെട്ടിട ഉടമകൾക്കെതിരേ കേസെടുത്തത്.

നഗരത്തിലെ പി.ജി.കളിൽനിന്ന് 90 ശതമാനം താമസക്കാരും ഒഴിഞ്ഞുപോയതായാണ് കണക്ക്.

പി.ജി. ഉടമകൾ കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിർബന്ധപൂർവം വാടക ആവശ്യപ്പെടരുതെന്ന് കോർപ്പറേഷൻ നിർദേശിച്ചത്.

താമസക്കാരെ പറഞ്ഞുവിടരുതെന്ന് പി.ജി. നടത്തിപ്പുകാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts