സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ സിഗരറ്റും പാൻമസാലയും കച്ചവടം നടത്തിയ യുവാക്കൾ പിടിയിൽ.

ബെംഗളൂരു: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി സിഗരറ്റും പാൻ മാസാലയും വീട്ടിലെത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. റിച്ച്മണ്ട് റോഡ് സ്വദേശി അക്തർ മിർസ (28), ശാന്തിനഗർ സ്വദേശി തസ്ബുദ്ദീൻ മൊഹിയുദ്ദീൻ (32) എന്നിവരാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും 450 പാക്കറ്റ് സിഗരറ്റും 30,000 രൂപ വിലമതിക്കുന്ന പാൻമസാല പാക്കറ്റുകളും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്തൂർബ റോഡിൽ നിന്നാണ് പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ഉൾപ്പെടെ പരസ്യം നൽകിയാണ് ഇവർ കച്ചവടം നടത്തിവന്നിരുന്നത്. വിളിക്കുന്നവർക്ക്…

Read More

കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തില്‍ 500 കടന്ന് കര്‍ണാടക.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 26 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും 13 പേര്‍ ഉള്‍പ്പെടുന്നു. ആകെ രോഗബാധിതരുടെ എണ്ണം 500 ആയി,ഇതുവരെ 18 പേര്‍ മരിച്ചു,158 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,324 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ…

Read More

“ഫ്രഷ് ടു ഹോമി”ന് പറയാനുള്ളത്….

ബെംഗളൂരു : നഗരത്തിലടക്കം ഭക്ഷണ വസ്തുക്കൾ ഓൺലൈനിലൂടെ എത്തിക്കുന്ന ഒരു സ്ഥാപനമാണ് “ഫ്രഷ്ടു ഹോം”.എന്നാൽ ഇവരുടെ വ്യവസായത്തെ കുറിച്ച് രണ്ട് ദിവസം മുൻപ് ബ്രാൻറിൻ്റെ പേരു പ്രതിപാദിച്ചു കൊണ്ട് ഒരു യൂട്യൂബ് ചാനൽ രംഗത്ത് വന്നിരുന്നു, എന്നാൽ അതിൽ പറഞ്ഞിരിക്കുന്നതെല്ലാം വ്യാജമാണെന്നും ചാനലിനെതിരെ നിയമ നടപടിയുമായി  മുന്നോട്ടു പോവുകയാണ് എന്നുമാണ് സ്ഥാപനത്തിൻ്റെ സി.ഇ.ഒ അറിയിച്ചിരിക്കുന്നത്. വിശദീകരണം താഴെ വായിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രഷ് ടു ഹോമിനെ തീർത്തും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വീഡിയോ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ വിശദീകരണം.…

Read More

പാദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ ക്രൂരമായി അക്രമിച്ചവർക്ക് കൊറോണ!

ബെംഗളൂരു: തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വന്ന ആരോഗ്യ പ്രവർത്തകരെ സംഘം ചേർന്ന് ആക്രമിക്കുക അവസാനം അതേ അസുഖം വന്ന് ആരോഗ്യ പ്രവർത്തകരുടെ കനിവിനായി കേഴുക ,എന്തൊരവസ്ഥ …. കോവിഡ്-19 അസുഖം കൂടുതൽ പേർക്ക് ഉണ്ടായിരുന്ന നഗരത്തിലെ  പാദരായനപുരയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന അഞ്ചുപേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണക്കേസിൽ അറസ്റ്റിലായ 126 പേരെ രാമനഗര ജില്ലാ ജയിലിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവരിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജയിൽ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ബാക്കി പ്രതികളെ…

Read More

ഇന്ന് രാവിലെ പുറത്തിറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം പുതിയ രോഗികളുടെ എണ്ണം 15.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 15 ആയി. ബെംഗളൂരു നഗരത്തില്‍ 6 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 489  ആയി,ആകെ 18 മരണം,153 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 318 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. Media Bulletin 25-04-2020@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp @drashwathcn @BSBommai…

Read More

വാഹനാപകടം;ഗർഭിണിയും ഭർത്താവും രണ്ടര വയസ്സുകാരിയായ മകളും മരിച്ചു.

ബെംഗളൂരു:മരിച്ചുവാഹനാപകടം;ഗർഭിണിയും ഭർത്താവും രണ്ടര വയസ്സുകാരിയായ മകളും മരിച്ചു. സംഭവം നടന്നത് ഇത്തര കർണാടകയിലെ റായ്ച്ചൂരുവിലെ ചിക്കബർഗിയിൽ ആണ്. ബൈക്കിൽ ട്രക്കിടിച്ചാണ് ഗർഭിണിയുൾപ്പെടെ മൂന്നുപേർ മരിച്ചത്. സിന്ദാനൂർ സ്വദേശികളായ കനകമ്മ (33), രണ്ടുവയസ്സുകാരിയായ മകൾ നാഗമ്മ, ഭർത്താവ് പരാശപ്പ (37) എന്നിവരാണ് മരിച്ചത്. നാഗമ്മയുടെ മത്തൂരിലെ കുടുംബവീട്ടിൽനിന്ന്‌ സിന്ദാനൂരിലെ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു മൂന്നുപേരും. ഇതിനിടെ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരേയും നാട്ടുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

പനി,ചുമ,ജലദോഷത്തിന് മരുന്നു വാങ്ങുന്നവർ മെഡിക്കൽ സ്റ്റോറിൽ വ്യക്തി വിവരങ്ങൾ നൽകണം.

ബെംഗളുരു :കോവിഡ് – 19 സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇനി മുതൽ പനി, ചുമ, ജലദോഷം എന്നിവയ്ക്കു മരുന്നു വാങ്ങുന്നവരുടെ  പേരുവിവരങ്ങളും ശേഖരിക്കും. കോവിഡ് ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. പാരസെറ്റമോൾ ഉൾപ്പെടെ പനി ഗുളികകളും ചുമയ്ക്കുള്ള സിറപ്പുകളുമെല്ലാം വാങ്ങുന്നവരുടെ പേരും വിലാസവും മൊബൈൽ നമ്പറും ശേഖരിച്ച് അതതു ദിവസം ജില്ലാ ആരോഗ്യവകുപ്പ് അധികൃതർക്കു കൈ മാറാൻ മെഡിക്കൽ ഷോപ്പുകൾക്കും ആശുപത്രി ഫാർമസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Read More

ഹൊങ്ങസാന്ദ്രയിലെ രോഗബാധിതനായ ബീഹാർ സ്വദേശിക്ക് രഹസ്യ ചികിത്സ നൽകി;അന്വേഷിക്കാൻ വന്ന അധികൃതരെ തടഞ്ഞു നിർത്തി അക്രമിച്ചു; ക്ലിനിക്ക് പൂട്ടിച്ച് ആരോഗ്യ വകുപ്പ്.

ബെംഗളൂരു : രോഗബാധിതനായ ബിഹാർ സ്വദേശിക്ക് പ്രാഥമിക ചികിത്സ നൽകിയ വേണു ഹെൽത്ത് കെയർ സെൻറർ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. അതിനൊപ്പം ഇവിടുത്തെ ഡോക്ടറെയും 4 നഴ്സുമാരെയും ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു. ഈ മാസം 18 ന് ഇവിടെ പ്രവേശിപ്പിച്ച ഇയാൾക്ക് ഒരു ദിവസം കിടത്തി ചികിത്സ നൽകിയിട്ടും ആരോഗ്യവകുപ്പിനെ വിവരമറിയിക്കാത്തതിനെ തുടർന്നാണ് ഈ നടപടി. അരമണിക്കൂർ കിടത്തി ട്രിപ്പ് നൽകിയശേഷം ജയദേവ ആശുപത്രിയിലേക്ക് റഫർ ചെയ്തു എന്നാണ് ക്ലിനിക്കിന് വാദം. അധികൃതർക്ക് മുന്നിൽ ആശുപത്രിയുടെ വാതിലടച്ച് തടസ്സമുണ്ടാക്കിയ ഡോക്ടർ ഇവരുടെ മേൽ ജനാലയിലൂടെ അണുനാശിനി ഒഴിച്ച്…

Read More

ജയ്ദീപ് വാര്യരും ആര്യൻ വാര്യരും ഇന്ന് ലൈവിൽ…

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കാൻ നമ്മുടെ സ്വന്തം ജയ്ദീപ് വാര്യരും ആര്യൻ വാര്യരും നമുക്കായി പാടുന്നു ! ഈ ലോക് ഡൗൺ നമ്മുക്ക് സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടൊപ്പം കുറച്ചു ഉല്ലാസകരവുമാക്കാം! അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കാം.. കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു ഫേസ്ബുക് പേജിൽ ജയ്ദീപ് വാര്യരും ആര്യൻ വാര്യരും നമുക്കായി പാടുന്നു. വരുന്ന ശനിയാഴ്ച (25-04-2020) രാത്രി 7.30PM. Please follow KEA FB Page: https://www.facebook.com/keabengaluru/

Read More
Click Here to Follow Us