വാഹനാപകടം;ഗർഭിണിയും ഭർത്താവും രണ്ടര വയസ്സുകാരിയായ മകളും മരിച്ചു.

ബെംഗളൂരു:മരിച്ചുവാഹനാപകടം;ഗർഭിണിയും ഭർത്താവും രണ്ടര വയസ്സുകാരിയായ മകളും മരിച്ചു.

സംഭവം നടന്നത് ഇത്തര കർണാടകയിലെ റായ്ച്ചൂരുവിലെ ചിക്കബർഗിയിൽ ആണ്.

ബൈക്കിൽ ട്രക്കിടിച്ചാണ് ഗർഭിണിയുൾപ്പെടെ മൂന്നുപേർ മരിച്ചത്.

സിന്ദാനൂർ സ്വദേശികളായ കനകമ്മ (33), രണ്ടുവയസ്സുകാരിയായ മകൾ നാഗമ്മ, ഭർത്താവ് പരാശപ്പ (37) എന്നിവരാണ് മരിച്ചത്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

നാഗമ്മയുടെ മത്തൂരിലെ കുടുംബവീട്ടിൽനിന്ന്‌ സിന്ദാനൂരിലെ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു മൂന്നുപേരും.

ഇതിനിടെ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരേയും നാട്ടുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts