അർബുദരോഗിക്ക് മരുന്നെത്തിക്കാൻ ബെംഗളൂരൂവിൽ നിന്ന് ധാർവാഡ് വരെ 420 കിലോമീറ്റർ സ്കൂട്ടറോടിച്ച് പൊലീസ് കോൺസ്റ്ററ്റബിൾ.

ബെംഗളൂരു: അർബുദ രോഗിക്ക്
മരുന്ന് എത്തിക്കാൻ ബെംഗളൂരൂവിൽ നിന്ന് ധാർവാഡ് വരെ 420 കിലോമീറ്റർ സ്കൂട്ടറോടിച്ച് പൊലീസ് കോൺസ്റ്ററ്റബിൾ.

സിറ്റി ആംഡ് റിസർവ് സേനയിലെ എച്ച്.കുമാരസ്വാമിയാണ് ലോക്ഡൗണിനിടയിലും കാരുണ്യ പ്രവർത്തനത്തിലൂടെ മാതൃകയായത്.

അർബുദരോഗത്തിന് 4 വർഷമായി ചികിത്സതേടുന്ന ധാർവാഡ് സ്വദേശി ഉമേഷിന് വേണ്ട മരുന്ന് ബെംഗളുരുവിൽ നിന്നാണ് എത്തുന്നത്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

ലോക്ഡൗണിനെ തുടർന്ന് മരുന്ന് വിൽപന കേന്ദ്രങ്ങൾ അടച്ചതോടെ വലഞ്ഞ ഉമേഷിന്റെ ദുരിതം പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചു.

ഇതോടെയാണ് മരുന്നെത്തിക്കാനുള്ള ദൗത്യം കുമാരസ്വാമി ഏറ്റെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts