ഭക്ഷണം ഓർഡർ ചെയ്തവർക്ക് മദ്യം കൂടി എത്തിച്ച് നൽകിയ യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: ഭക്ഷണം വീടുകളിലെത്തിച്ചുനൽകുന്നതിന്റെ മറവിൽ വൻതുകയ്ക്ക് മദ്യം വിൽപ്പന നടത്തിവന്ന ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയിൽ. ദൊഡ്ഡദൊഗരു സ്വദേശി ജയ്‌പാലിനെ(29) യാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ചരാത്രി സോമശേഖരപാളയയിലെ ഒരു വീട്ടിൽ മദ്യമെത്തിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത്. ഒരു ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ടീ ഷർട്ട് അണിഞ്ഞ ഇയാൾ മറ്റൊരു സ്ഥാപനത്തിന്റെപേരിലുള്ള ബാഗിലാണ് ഭക്ഷണമെത്തിച്ചത്. ഇതോടെ സംശയം തോന്നിയ പോലീസ് ജയ്‌പാലിനെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇയാളുടെ ബാഗിൽനിന്ന്‌ 90 മില്ലിലിറ്ററിന്റെ മൂന്ന് ടെട്രാപാക്ക് വിദേശമദ്യം കണ്ടെത്തി. ഇയാളുടെ സുഹൃത്താണ് ഡെലിവറി ബോയിയായി ഭക്ഷണവിതരണ ആപ്പിൽ രജിസ്റ്റർചെയ്തിരുന്നത്. ആപ്പിലൂടെ…

Read More

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 8 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 215 ആയി;39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 215 ആയി,ഇന്ന് 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചു,39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 170 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 208 : രോഗി 196 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 32കാരന്‍ ,നഗരത്തിലെ  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 209 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 46 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.…

Read More

നഗരത്തിലെ ഐ.ടി.,ഐ.ടി.അനുബന്ധ കമ്പനികളിൽ 496 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി സി.ഐ.ടി.യു.

ബെംഗളൂരു : ലോക്ഡൗണിനെത്തുടർന്ന് നഗരത്തിലെ ഐ.ടി., ഐ.ടി. അനുബന്ധ കമ്പനികളിൽ 496 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി സി.ഐ.ടി.യു. കേന്ദ്ര തൊഴിൽവകുപ്പിന്റെ മാർച്ച് 20-ലെ വിജ്ഞാപനമനുസരിച്ച് ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ല. നിർദേശം കാറ്റിൽ പറത്തിയാണ് നഗരത്തിലെ ഐ.ടി. കമ്പനികൾ ജീവനക്കാരിൽനിന്ന് നിർബന്ധിത രാജി ആവശ്യപ്പെടുന്നതും പിരിച്ചുവിടുന്നതും. 247 ജീവനക്കാരെവരെ പിരിച്ചുവിട്ട കമ്പനികളുണ്ടെന്നും സി.ഐ.ടി.യു. ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചാണ് നടപടിയെന്ന് സി.ഐ.ടി.യു. ആരോപിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി സി.ഐ.ടി.യു. ജനറൽ സെക്രട്ടറി തപൻ…

Read More

നമ്മബെംഗളൂരു പൊളിയല്ലേ… ഐ.ടി.ജീവനക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരമായി തെരഞ്ഞെടുക്കപ്പെട്ട് ഉദ്യാന നഗരി.

ബെംഗളൂരു : സംഭവം ശരിയയാണ് ഭയങ്കര ഗതാഗതക്കുരുക്കാണ് വായു മലിനീകരണം ജല മലിനീകരണം എല്ലാം ആവശ്യത്തിലധികം ഉണ്ട്, എന്ത് തന്നെ ആയാലും ഐ .ടി .മേഖലയിൽ ജോലി ചെയ്യുന്നവരോട് നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന നഗരം ഏതെന്ന് ചോദിച്ചാൽ ഇന്ത്യയിൽ അത് ബെംഗളൂരു ആണ്. “ടെക്ക്ഗിഗ്” 1800 ൽ അധികം ഐ .ടി .ജീവനക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിൽ 71% പേരും പിൻതുണച്ചത് ബെംഗളൂരുവിനെ പിന്നിൽ ഹൈദരാബാദും പൂനെയും ഏറ്റവും അവസാനമായി രാജ്യ തലസ്ഥാനം ഡൽഹി.വേതന വർദ്ധനവിലും ഫ്രഷേഴ്സിന് ജോലി ലഭിക്കുന്നതിനും ഈ നഗരം തന്നെയാണ്…

Read More

കേരള സമാജം ഇടപെട്ടു;കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കാമെന്ന് സർക്കാറിൻ്റെ ഉറപ്പ്.

ബെംഗളൂരു : കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന ബെംഗളൂരുവിൽ താമസ സൗകര്യം ഇല്ലാത്ത ആളുകൾക്ക് വേണ്ടി സർക്കാർ സൗജനൃ താമസ സൗകര്യം ഏർപെടുത്താമെന്നു ഉറപ്പ് നൽകി. കേരള സമാജം ജനറൽ സെക്രട്ടറി ശ്രീ റെജി കുമാർ ,ശ്രീ ജയ്ജോ ജോസഫ് എന്നിവർ ചേർന്ന്  ഇന്നലെ ശ്രീ പി സി മോഹനൻ എം പി, ബെംഗളൂരു മേയർ ശ്രീ ഗൗതം കുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. മലയാളികളായ രോഗികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നടത്തിയ ചർച്ചയുടെ ഫലമായി…

Read More

പരിശോധന കർശനമാക്കി തമിഴ്നാട് പോലീസ്;അതിർത്തി കടന്നും പരിശോധന;കർണാടക ആഭ്യന്തര മന്ത്രിയുടെ കാറ് തടഞ്ഞ് പരിശോധിച്ചത് അത്തിബെലെയിൽ വച്ച്.

ബെംഗളൂരു: കോവിഡ് പ്രശ്നം എല്ലാ സംസ്ഥാനങ്ങളേയും ബുദ്ധിമുട്ടിച്ചിരിക്കുകയാണ്, ആദ്യഘട്ടത്തിൽ വളരെ കുറച്ച് രോഗികൾ മാത്രമുണ്ടായിരുന്ന തമിഴ് നാട്ടിൽ പെട്ടെന്നാണ് രോഗികളുടെ എണ്ണം കൂടിയത്. തമിഴ്നാട് പോലീസും ജാഗ്രതയിലാണ് അതിർത്തികളിൽ കർശ്ശന പരിശോധന നടത്തുന്നുണ്ട്. എന്നാൽ ഇന്നലെ അതിർത്തി മാറി പരിശോധനയ്ക്കിറങ്ങി കർണാടക ആഭ്യന്തരമന്ത്രിയെ ചോദ്യം ചെയ്ത് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥൻ കുടങ്ങി. കർണാടക-തമിഴ് നാട് അതിർത്തിയിലെ അത്തിബെലെ ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്. ಇಂದು #ಬೆಂಗಳೂರಿನ ಸಿಟಿ ರೌಂಡ್ಸ ನಡೆಸಿ ಹಲವು ಪ್ರದೇಶಗಳಿಗೆ ಭೇಟಿ ನೀಡಿ ಪರಿಶೀಲನೆ ನಡೆಸಲಾಯಿತು. ಈ ಸಂದರ್ಭದಲ್ಲಿ ಹೊಸೂರು…

Read More
Click Here to Follow Us