ബെംഗളൂരു : കൊറോണ വ്യാപനത്തെ ചെറുക്കാൻ പുറത്തുനിന്നാരെയും പ്രവേശിപ്പിക്കാതെ മൈസൂരുവിലെ ഗ്രാമം. സദഗള്ളി, ഹാഞ്ച്യ ഗ്രാമവാസികളാണ് വൈറസ് വ്യാപനത്തിനെതിരേ മുൻകരുതൽ സ്വീകരിച്ച് രംഗത്തുവന്നത്. ഗ്രാമത്തിലേക്കുള്ള പാതയിൽ ഇവർ വേലികെട്ടി പ്രവേശനം തടഞ്ഞു. നഗരത്തിലുള്ളവർ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ കാര്യത്തിൽ അലസത തുടരമ്പോഴാണ് ഗ്രാമീണജനത നിയന്ത്രണം കടുപ്പിച്ചത്. നഗരവാസികളെ ആരെയും ഇങ്ങോട്ടുവരാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു
Read MoreMonth: March 2020
കര്‍ണാടകയില്‍ മൂന്നാമത്തെ കോവിഡ് മരണം!;കേരളത്തില്‍ പോയി തിരിച്ചു വന്ന 10 മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇന്ന് 7 കേസുകള്‍ കൂടി;ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ആയി.
ബെംഗളൂരു : കര്‍ണാടകയില്‍ 7 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 62 ആയി. രോഗി 56 : ദക്ഷിണ കന്നടയില്‍ നിന്നുള്ള 10 മാസം പ്രായമുള്ള ആണ്‍കുട്ടി,നേരിട്ട് വിദേശ യാത്ര നടത്തിയതായി വിവരമില്ല ,എന്നാല്‍ ബന്ധുക്കളോടൊപ്പം (മാതാപിതാക്കള്‍) കേരളത്തില്‍ പോയി തിരിച്ചു വന്നിട്ടുണ്ട്,കുട്ടിയുമായി ബന്ധപ്പെട്ട 6 പേരും നിരീക്ഷണത്തിലാണ്.കുട്ടി ദക്ഷിണ കന്നഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 57 : ശ്രീലങ്കയിലെ കൊളോമ്പോയിലേക്ക് യാത്ര ചെയ്തു 15 ന് തിരിച്ചെത്തിയ 20 കാരന് ബെംഗളൂരുവില്‍ രോഗം…
Read Moreഇത് “സിലിക്കണ്‍ വാലി”യാണ്,ഇവിടിങ്ങനെയാണ്…
ബെംഗളൂരു : ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് അണുനശീകരണം നടത്തി കോർപ്പറേഷൻ. സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് അണുനശീകരണം ആരംഭിച്ചത്. വ്യാഴാഴ്ച യശ്വന്തപുര ഭാഗത്തായിരുന്നു പ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് -19 രോഗബാധിതരുടെ വീടുകളിലും സമീപ പ്രദേശങ്ങളിലും ബി.ബി.എം.പി. ആസ്ഥാനത്തും ടൗൺ ഹാൾ, കെ.ആർ. മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും അണുനശീകരണം നടത്തിയിരുന്നു. കൂടാതെ ജെറ്റിങ് മെഷീനുകളുപയോഗിച്ചും അണുനശീകരണം നടത്തുന്നുണ്ട്. അണുനാശിനി തളിക്കുന്നതിനായി പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടത്താനാണ് കോർപ്പറേഷന്റെ തീരുമാനം.
Read Moreകൊറോണ ബാധിക്കുമോ എന്ന ഭയം മൂലം മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു.
ബെംഗളൂരു : കൊറോണ ബാധിച്ചെന്ന സംശയത്തെത്തുടർന്ന് കർണാടകത്തിൽ 56 കാരന്‍ ജീവനൊടുക്കി. ഉഡുപ്പി ഉപ്പൂർ സ്വദേശി ഗോപാലകൃഷ്ണ മഡിവാലയെയാണ് ബുധനാഴ്ച രാവിലെ വീടിനുസമീപത്തെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊറോണ ബാധിച്ച് നിരീക്ഷണത്തിലുള്ള സുഹൃത്തുമായി സമ്പർക്കമുണ്ടായെന്നും ഇതിലൂടെ രോഗം പകർന്നെന്നും സൂചിപ്പിക്കുന്ന ആത്മാഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കുറിപ്പിലുണ്ട്. അതേസമയം, ഇദ്ദേഹത്തിന് പ്രകടമായ കൊറോണ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. നിരീക്ഷണത്തിലുള്ള സുഹൃത്തിന് കൊറോണയില്ലെന്നും സ്ഥിരീകരിച്ചിരുന്നു. വിഷാദരോഗത്തിന് മരുന്നുകഴിച്ചിരുന്നയാളാണ് ഗോപാലകൃഷ്ണയെന്ന് ബന്ധുക്കൾ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധിച്ചിരുന്ന ഇദ്ദേഹം ദിവസങ്ങളായി സമ്മർദത്തിലായിരുന്നു.…
Read Moreവീട്ടിലിരുന്ന് ബോറടിച്ചോ? കോവിഡ് കാലത്ത് നിങ്ങൾക്കൊരു ‘കോക്രി’യായിക്കുടെ?
ബെംഗളൂരു : കോവിഡ് കാലത്ത് നിങ്ങൾക്കൊരു ‘കോക്രി’യായിക്കുടെ? ചിത്രം വരച്ചും പാട്ടുപാടിയും നിങ്ങൾക്കുള്ളിലെ കലാകാരനെ പുറത്തെടുക്കുന്നകോക്രി. വീട്ടിലിരിക്കുന്നവർക്ക് ബോറടിക്കാതിരിക്കാൻ ഒരുപറ്റം ടെക്കികളാണ് ‘കൊറോണക്കാലത്തെ ക്രിയേറ്റിവിറ്റി’ അഥവാ കോക്രിയെന്ന ഫേസ്ബുക്ക് കൂട്ടായ്മക്ക് രൂപം നൽകിയത്. ബംഗളൂരുവിൽ ഐടി കമ്പനികളെല്ലാം വർക്ക് ഫ്രം ഹോമിലേക്ക് മാറിക്കഴിഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓഫീസിൽ പോകാത്തവരും സ്കൂളിൽ പോകാത്ത വിദ്യാർഥികളുമെല്ലാം കുറച്ചു ദിവസം കഴിയുന്നതോടെ മാനസികസമ്മർദത്തിന് അടിപ്പെട്ടേക്കാം. ഇത് മുൻകൂട്ടി കണ്ടാണ് ‘കോക്രി’ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കിയത്. അംഗങ്ങൾക്ക് ഒഴിവു സമയം ക്രിയാത്മകമായി വിനിയോഗിക്കാം. ചിത്രം വരയ്ക്കുകയോ കലാരൂപങ്ങളോ ആഭരണങ്ങളോ നിർമിക്കുകയോ…
Read Moreസംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു;ഇന്നത്തെ നാല് പോസിറ്റീവ് കേസുകള്‍ അടക്കം കര്‍ണാടകയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 55 ആയി.
ബെംഗളൂരു : കര്‍ണാടകയിലെ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു.ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം ഉത്തര കര്‍ണാടകയിലെ കലബുരഗിയില്‍ ആയിരുന്നു.അദ്ദേഹം സൌദി അറേബ്യയിലെ മെക്കയില്‍ പോയി ഹൈദരാബാദ് വിമാനത്താവളം വഴിയാണ് സംസ്ഥാനത്ത് എത്തിയത്,മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ആണ് കോവിഡ് ഉണ്ട് എന്ന് സ്ഥിരീകരിച്ചത്. ഇതേ രീതിയില്‍ ആണ് കര്‍ണാടകയിലെ രണ്ടാമത്തെ മരണവും സംഭവിച്ചത്,മെക്കയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി 14ന് ചിക്കബല്ലാപുരയിലെ വീട്ടില്‍ എത്തിയ 70 കാരി മരിച്ചത് ഈ മാസം 24 ന് ആയിരുന്നു.എന്നാല്‍ കോവിഡ് സംശയം തോന്നിയ ഇവരുടെ ശ്രവം പരിശോധനക്ക് നല്‍കിയതിനു ശേഷം ഫലം വന്നതിനാല്‍…
Read Moreകോവിഡ്-19;വൻ ആശ്വാസ പാക്കേജുമായി കേന്ദ്ര സർക്കാർ;1.7ലക്ഷം കോടിയുടെ പദ്ധതികൾ;ആശുപത്രി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ്;കർഷകർക്ക് 2000 രൂപ വീതം;വനിതകൾക്ക് 500 രൂപ വീതം;വിധവകൾക്ക് 1000 രൂപ വീതം;സൗജന്യ എൽ.പി.ജി സിലണ്ടർ;തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചു.
ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇൻഷുറൻസ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ…
Read Moreആവശ്യം മുന്നിൽക്കണ്ട് ഒരു ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉത്‌പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്വകാര്യ കമ്പനി.
ബെംഗളൂരു : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്നതിനിടെ തീവ്രപരിചരണം ആവശ്യമായ രോഗികൾക്കുവേണ്ടിയുള്ള വെന്റിലേറ്ററുകളുടെ നിർമാണം പതിന്മടങ്ങാക്കാൻ ലക്ഷ്യമിട്ട് മൈസൂരുവിലെ സ്വകാര്യ കമ്പനി. കൊറോണക്കാലത്തെ ആവശ്യം മുന്നിൽക്കണ്ട് ഒരു ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉത്‌പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടിയന്തരസാഹചര്യം പരിഗണിച്ച് ആയിരം വെന്റിലേറ്ററുകൾ നൽകാൻ കർണാടക സർക്കാർ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 20 വെന്റിലേറ്ററുകൾ ഉടൻ നൽകണമെന്ന് മൈസൂരു ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സാ ഉപകരണങ്ങളുടെ നിർമാതാക്കളായ മൈസൂരുവിലെ സ്‌കാന് റെ ടെക്നോളജീസ് എന്ന കമ്പനിയാണ് കൊറോണ കാലത്ത് വൻകിട രീതിയിലുള്ള വെന്റിലേറ്റർ ഉത്‌പാദനത്തിനൊരുങ്ങുന്നത്. രാജ്യത്തെ അടിയന്തര സാഹചര്യം പരിഗണിച്ച്…
Read Moreകോവിഡ്-19;നിരീക്ഷണത്തിൽ ഉള്ളവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ;സ്വകാര്യതയുടെ ലംഘനമെന്ന് ചിലർ;അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങൾ;തീരുമാനത്തിൽ ഉറച്ച് സർക്കാർ.
ബെംഗളൂരു : ബെംഗളൂരുവിലെ വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ട 14000 വീടുകളുടെ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് കർണാടക സർക്കാർ. വ്യക്തിപരമായ വിവരങ്ങൾ പരസ്യപ്പെടുത്തിയ നടപടി സ്വകാര്യതയുടെ ലംഘനമെന്ന് ആരോപിച്ച് ഇവരിൽ ചിലർ രംഗത്ത്. ക്വാറന്റീൻ ചെയ്ത വീടുകളുടെ വിലാസം, വീട്ടുകാർ വിദേശത്തു നിന്നെത്തിയ ദിവസം തുടങ്ങിയവയാണ് സർക്കാർ പരസ്യപ്പെടുത്തിയത്. ഈ വീട്ടുകാർ പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ മനപൂർവം പുറത്തുവിട്ടതാണെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. ഇതിനെ സ്വഗതം ചെയ്തും സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വരുന്നുണ്ട്. കുറച്ച് ദിവസം മുൻപ് വിമാനത്താവളത്തിൽ നിന്ന് കൈയിൽ…
Read Moreസംസ്ഥാനത്തു നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : ദാവനഗെരെയിൽ നിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായി ജി.എം. സിദ്ധേശ്വരയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎസിലെ ഫ്രഞ്ച് ഗയാനയിൽ നിന്നു ന്യൂയോർക്ക്, ഡൽഹി വഴി 20ന് ബെംഗളൂരുവിലെത്തുകയായിരുന്നു. ചിത്രദുർഗ സ്വദേശിനിയായ ഇവർക്കൊപ്പമുണ്ടായിരുന്ന 2 മക്കളുടെ സ്രവ പരിശോധനാ റിപ്പോർട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ചിത്രദുർഗ കലക്ടർ വിനോദ്പ്രിയ പറഞ്ഞു.
Read More